പിഎഫ് ഉപയോഗിച്ച് എങ്ങനെ വസ്തു വാങ്ങാം?

ആസ്തികളും വസ്തുക്കളും വാങ്ങുന്നതിനായി ശമ്പളം ലഭിക്കുന്ന ജീവനക്കാര്‍ക്ക് ഏറ്റവും മികച്ച ഒരു മാര്‍ഗമാണ് പ്രൊവിഡന്റ് ഫണ്ട് അഥവാ പിഎഫ്.

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആസ്തികളും വസ്തുക്കളും വാങ്ങുന്നതിനായി ശമ്പളം ലഭിക്കുന്ന ജീവനക്കാര്‍ക്ക് ഏറ്റവും മികച്ച ഒരു മാര്‍ഗമാണ് പ്രൊവിഡന്റ് ഫണ്ട് അഥവാ പിഎഫ്. പിഎഫ് നിയമങ്ങളില്‍ പറയുന്നത് പ്രകാരം ഒരാള്‍ക്ക് തന്റെ പ്രൊവിഡന്റ് ഫണ്ട് നിക്ഷേപത്തിന്റെ 90 ശതമാനം തുകയും വീടോ സ്ഥലമോ മറ്റ് കെട്ടിട ആസ്തികളോ വാങ്ങിക്കുവാനായി പിന്‍വലിക്കാന്‍ സാധിക്കും. എന്നാല്‍ പിഎഫ് അക്കൗണ്ട് ഉടമയുടെയോ പങ്കാളിയുടേയോ അതോ രണ്ടുപേരും സംയുക്തമായോ ആയിരിക്കണം ഇവ വാങ്ങുന്നത്. ഉടമസ്ഥത അവരുടെ പേരിലായിരിക്കണമെന്നത് നിര്‍ബന്ധമാണ്.

പിഎഫ് ഉപയോഗിച്ച് എങ്ങനെ വസ്തു വാങ്ങാം?

ചുരുങ്ങിയത് അഞ്ച് വര്‍ഷമെങ്കിലും നിക്ഷേപം പൂര്‍ത്തിയായവര്‍ക്കായാണ് പിഎഫ് ഫണ്ടില്‍ നിന്നും ആസ്തികള്‍ വാങ്ങുന്നതിനായി പണം പിന്‍വലിക്കുവാന്‍ സാധിക്കുക. സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് ഇപിഎഫ്ഒ അംഗങ്ങള്‍ക്കും പിഎഫ് നിക്ഷേപം പിന്‍വലിക്കുവാന്‍ സാധിക്കും. എല്ലാ പിഎഫ്, ഇപിഎഫ് അക്കൗണ്ട് ഉടമകളും ആസ്തികള്‍ വാങ്ങുന്നതിനായുള്ള പ്രൊവിഡന്റ് ഫണ്ട് ഫിനാന്‍സിന് ആര്‍ഹരാണ്.

ബാങ്ക് സ്ഥിര നിക്ഷേപങ്ങളെക്കാള്‍ ഉയര്‍ന്ന പലിശ നിരക്ക് തരുന്ന സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടുകള്‍ അറിയാമോ?ബാങ്ക് സ്ഥിര നിക്ഷേപങ്ങളെക്കാള്‍ ഉയര്‍ന്ന പലിശ നിരക്ക് തരുന്ന സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടുകള്‍ അറിയാമോ?

പിഎഫില്‍ നിന്ന് ആസ്തി വാങ്ങുന്നതിനായി പിന്‍ വലിക്കുന്ന തുക സ്ഥലം വാങ്ങുന്നതിനും വീട് നിര്‍മിക്കുന്നതിനും വീട് വാങ്ങിക്കുന്നതിനുമൊക്കെ ഉപയോഗിക്കാം. പിഎഫില്‍ നിന്നും പിന്‍വലിക്കാവുന്ന തുകയുടെ പരിധി നിശ്ചയിക്കുന്നത് വാങ്ങിക്കുന്ന ആസ്തിയുടെ ലക്ഷ്യത്തെ അടിസ്ഥാനമാക്കിയാണ്. ഒരു സ്ഥലം വാങ്ങിക്കുന്നതിനായി ജീവനക്കാരന്റെ 24 മാസത്തെ അടിസ്ഥാന ശമ്പളവും ക്ഷാമ ബത്ത ഉള്‍പ്പെടെയുള്ള തകയും ചേര്‍ന്ന തുകയാണോ അതോ സ്ഥലത്തിന്റെ വിലയാണോ ഏതാണ് ചെറിയ തുക , അതാണ് പിന്‍വലിക്കുവാന്‍ സാധിക്കുക.

വീട് വാങ്ങിക്കുവാനോ നിര്‍മിക്കുവാനോ ആണെങ്കില്‍ ഒരാളുടെ 36 മാസത്തെ അടിസ്ഥാന ശമ്പളവും ക്ഷാമബത്തയും ചേര്‍ന്ന തുകയാണോ, വീട് നിര്‍മിക്കാനാവശ്യമായ തുകയാണോ ഏതാണോ കുറഞ്ഞ തുക, അതാണ് പിന്‍വലിക്കുവാന്‍ സാധിക്കുക. ഏത് സാഹചര്യത്തില്‍ ആയാലും ഒരാളുടെ പിഎഫ് നിക്ഷേപത്തിന്മേല്‍ 90 ശതമാനത്തിന് മുകളില്‍ പിന്‍വലിക്കുവാന്‍ സാധിക്കുകയില്ല.

കോവിഡ് കാരണം ഇപിഎഫ് പിന്‍വലിക്കാനൊരുങ്ങുകയാണോ? നികുതിയെ എങ്ങനെ ബാധിക്കുമെന്നറിയാംകോവിഡ് കാരണം ഇപിഎഫ് പിന്‍വലിക്കാനൊരുങ്ങുകയാണോ? നികുതിയെ എങ്ങനെ ബാധിക്കുമെന്നറിയാം

പിഎഫില്‍ നിന്ന് തുക പിന്‍വലിച്ച് വാങ്ങിക്കുന്ന സ്ഥലമായാലും വീട് ആയാലും അത് പിഎഫ് അക്കൗണ്ട് ഉടമയുടെ പേരിലോ പിഎഫ് അക്കൗണ്ട് ഉടമയുടേയും പങ്കാളിയുടേയും പേരില്‍ ഒന്നിച്ചോ ആയിരിക്കണം അവ വാങ്ങിക്കേണ്ടതെന്ന് നിര്‍ബന്ധമാണ്.

ഭവന വായ്പാ തിരിച്ചടവിനും പിഎഫില്‍ നിന്നും പിന്‍വലിക്കുവാന്‍ സാധിക്കും.

Read more about: pf
English summary

how can you use your pf for purchasing of properties | പിഎഫ് ഉപയോഗിച്ച് എങ്ങനെ വസ്തു വാങ്ങാം

how can you use your pf for purchasing of properties
Story first published: Tuesday, April 27, 2021, 19:44 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X