കാലാവധിയെത്തിയ പോളിസി നടപടികള്‍ എളുപ്പമാക്കി എല്‍ഐസി ; കൂടുതല്‍ അറിയാം

ഇനി രാജ്യത്ത് എവിടെയുമുള്ള ശാഖകളിലെത്തി ഉപയോക്താക്കള്‍ക്ക് സമയപരിധിയെത്തിയ പോളിസി രേഖകള്‍ സമര്‍പ്പിക്കാവുന്നതാണ്.

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. പോളിസി കാലാവധിയെത്തിയ പോളിസി ഉടമകള്‍ക്ക് അത് സംബന്ധിച്ച എല്ലാ വിവരങ്ങളും അവര്‍ക്ക് അടുത്തുള്ള എല്‍ഐസി ഓഫീസില്‍ സമര്‍പ്പിക്കാവുന്നതാണ്. കോവിഡ് വ്യാപനം തടയുന്നതിനായുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളും നിബന്ധനകളും രാജ്യത്ത് ഇപ്പോഴും തുടരുന്നതിനാല്‍ ഉപയോക്താക്കളുടെ സഞ്ചാരത്തിനുള്ള ബുദ്ധിമുട്ട് പരിഗണിച്ചാണ് എല്‍ഐസിയുടെ ഈ പുതിയ തീരുമാനം. ഇതുവരെ പോളിസി എടുത്ത ശാഖയില്‍തന്നെ എത്തിയാല്‍മാത്രമാണ് പണംകൈമാറിയിരുന്നത്.

കാലാവധിയെത്തിയ പോളിസി നടപടികള്‍ എളുപ്പമാക്കി എല്‍ഐസി ; കൂടുതല്‍ അറിയാം

ഇനി രാജ്യത്ത് എവിടെയുമുള്ള ശാഖകളിലെത്തി ഉപയോക്താക്കള്‍ക്ക് സമയപരിധിയെത്തിയ പോളിസി രേഖകള്‍ സമര്‍പ്പിക്കാവുന്നതാണ്. ഇത് സംബന്ധിച്ച് എല്‍ഐസി തങ്ങളുടെ 113 ഡിവിഷണല്‍ ഓഫീസുകളിലും, 2048 ശാഖകളിലും, 1526 സാറ്റലൈറ്റ് ഓഫീസുകളിലും 74 കസ്റ്റമര്‍ സോണുകളിലും കാലാവധിയെത്തിയ പോളിസിയുടെ രേഖകള്‍ സ്വീകരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഇതിന് പോളിയുടെ സര്‍വീസിംഗ് ബ്രാഞ്ച് ഏതെന്ന് ബാധകമല്ല.

ഡിജിറ്റല്‍ രീതിയില്‍ സര്‍വീസിംഗ് ബ്രാഞ്ചിലേക്ക് രേഖകള്‍ എത്തിക്കുകയാണ് ചെയ്യുക. തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങളും പണം അനുവദിക്കുന്നതും സര്‍വീസിംഗ് ബ്രാഞ്ചില്‍ നിന്ന് തന്നെയായിരിക്കും. നിലവില്‍ പരീക്ഷണാടിസ്ഥാനത്തില്‍ മാര്‍ച്ച് 31 വരെയാണ് ഈ സംവിധാനം എല്‍ഐസി ഏര്‍പ്പെടുത്തിയിട്ടുള്ളത്. 29 കോടിയിലേറെ പോളിസി ഉടമകളാണ് നിലവില്‍ രാജ്യത്ത് എല്‍ഐസിക്ക് കീഴിലുള്ളത്. 15 ലക്ഷം കോടിയിലധികമാണ് കമ്പനിയുടെ ആസ്തി മൂല്യം. 13 ലക്ഷത്തിലധികം സജീവ എല്‍ഐസി ഏജന്റുമാരും കമ്പനിക്ക് കീഴിലുണ്ട്.

കോര്‍പ്പറേറ്റ് പോര്‍ട്ടല്‍, ഓണ്‍ലൈന്‍ പ്രീമിയം പേയ്മെന്റ് സേവനങ്ങള്‍ മുതലായ ഓണ്‍ലൈന്‍ സേവനങ്ങളും എല്‍ഐസി ഉപഭോക്താക്കള്‍ക്കായി വാഗ്ദാനം ചെയ്യുന്നു. നിങ്ങളുടെ അക്കൗണ്ടിലേക്ക് ലോഗിന്‍ ചെയ്തുകൊണ്ട് എല്‍ഐസി നയങ്ങളുടെ വിശദാംശങ്ങള്‍ പരിശോധിക്കാന്‍ കഴിയും. പോര്‍ട്ടല്‍ ആക്‌സസ് ചെയ്യുന്നതിന് നിങ്ങള്‍ എല്‍ഐസി ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്യണം.

എല്‍ഐസി അപ്ലിക്കേഷനിലൂടെ എല്‍ഐസി ഉല്‍പ്പന്നങ്ങളെയും പോര്‍ട്ടല്‍ സേവനങ്ങളെയും കുറിച്ചുള്ള എല്ലാ വിവരങ്ങളും ഉപഭോക്താക്കള്‍ക്ക് അറിയുവാന്‍ സാധിക്കും. നിങ്ങളുടെ എല്‍ഐസി പോളിസി പ്രീമിയം കണക്കാക്കാനും പോളിസി നില പരിശോധിക്കാനും പുതിയ എല്‍ഐസി പോളിസിക്കായി അപേക്ഷിക്കാനും എല്‍ഐസി ബ്രാഞ്ച് കോണ്‍ടാക്റ്റ് വിവരങ്ങള്‍ നേടാനും നിങ്ങള്‍ക്ക് കഴിയും. ആന്‍ഡ്രോയിഡ്, ഐഒഎസ്, വിന്‍ഡോസ് എന്നീ മൂന്ന് പ്രധാന പ്ലാറ്റ്‌ഫോമുകളിലും അപ്ലിക്കേഷന്‍ ലഭ്യമാണ്.

ബിസിനസ്സില്‍ ഉള്‍പ്പെട്ടിരിക്കുന്ന എല്ലാ സ്ഥാപനങ്ങളെയും ഉള്‍ക്കൊള്ളുന്നതിനായി എല്‍ഐസി ഏജന്റ് പോര്‍ട്ടല്‍, എല്‍ഐസി കസ്റ്റമര്‍ പോര്‍ട്ടല്‍, എല്‍ഐസി മര്‍ച്ചന്റ് പോര്‍ട്ടല്‍ മൂന്ന് വ്യത്യസ്ത പോര്‍ട്ടലുകള്‍ എല്‍ഐസിയ്ക്ക് ഉണ്ട്.

Read more about: lic
English summary

lic eases the process to claim policy maturity benefits of the policy holders

lic eases the process to claim policy maturity benefits of the policy holders
Story first published: Friday, March 19, 2021, 20:21 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X