കേന്ദ്ര ബജറ്റ് 2021: ബജറ്റിലെ കടിച്ചാൽ പൊട്ടാത്ത വാക്കുകൾ, നിങ്ങൾ അറിഞ്ഞിരിക്കേണ്ട പ്രധാന പദങ്ങൾ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഫെബ്രുവരി 1 ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ തന്റെ മൂന്നാമത്തെ ബജറ്റ് അവതരിപ്പിക്കും. ഒരു നിശ്ചിത സാമ്പത്തിക വർഷത്തേക്കുള്ള സർക്കാരിന്റെ വരുമാനവും ചെലവും ഉൾക്കൊള്ളുന്ന വാർഷിക ധനകാര്യ പ്രസ്താവനയാണ് കേന്ദ്ര ബജറ്റ്. വളരെ വിപുലവും സങ്കീർണ്ണവുമായ ഒരു രേഖയാണിത്. ബജറ്റിൽ നിങ്ങൾ കേൾക്കാൻ സാധ്യതയുള്ള സങ്കീർണ്ണമായ എല്ലാ പദങ്ങളുടെയും വിശദീകരണം ഇതാ..

കേന്ദ്ര ബജറ്റ്
 

കേന്ദ്ര ബജറ്റ്

എല്ലാ സ്രോതസ്സുകളിൽ നിന്നുമുള്ള വരുമാനവും എല്ലാ പ്രവർത്തനങ്ങൾക്കുള്ള വിഹിതവും ഏകീകരിക്കുന്ന സർക്കാരിന്റെ ഏറ്റവും സമഗ്രമായ റിപ്പോർട്ടാണ് കേന്ദ്ര ബജറ്റ്. അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് എസ്റ്റിമേറ്റ് എന്നറിയപ്പെടുന്ന സർക്കാരിൻറെ അക്കൗണ്ടുകളുടെ എസ്റ്റിമേറ്റുകളും ബജറ്റിൽ അടങ്ങിയിരിക്കുന്നു.

പ്രത്യക്ഷ, പരോക്ഷ നികുതികൾ

പ്രത്യക്ഷ, പരോക്ഷ നികുതികൾ

പ്രത്യക്ഷ നികുതികളാണ് വ്യക്തികളെയും കോർപ്പറേഷനുകളെയും നേരിട്ട് ബാധിക്കുന്നത്. ഉദാഹരണത്തിന്, ആദായനികുതി, കോർപ്പറേറ്റ് നികുതി തുടങ്ങിയവ. ചരക്കുകൾക്കും സേവനങ്ങൾക്കും പരോക്ഷ നികുതി ചുമത്തുന്നു. ചരക്കുകളും സേവനങ്ങളും വാങ്ങുമ്പോൾ അവ ഉപഭോക്താക്കളാണ് നൽകുന്നത്. എക്സൈസ് തീരുവ, കസ്റ്റംസ് തീരുവ തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു.

കസ്റ്റംസ് തീരുവ

കസ്റ്റംസ് തീരുവ

രാജ്യത്ത് നിന്ന് ചരക്കുകൾ ഇറക്കുമതി ചെയ്യുമ്പോഴോ കയറ്റുമതി ചെയ്യുമ്പോഴോ ഈടാക്കുന്ന തുകയാണ് ഇവ, അവ ഇറക്കുമതിക്കാരനോ കയറ്റുമതിക്കാരോ അടയ്ക്കുന്നു. സാധാരണയായി, ഇവ ഉപഭോക്താവിനും കൈമാറും.

ധനക്കമ്മി

ധനക്കമ്മി

കമ്മി എന്നത് മിച്ചത്തിന്റെ വിപരീതമാണ്, അതായത് കുറവ്. സർക്കാർ ഉണ്ടാക്കുന്ന വരുമാനം മൊത്തം ചെലവിനേക്കാൾ കുറയുന്നതിനെയാണ് ധനക്കമ്മി എന്നു പറയുന്നത്. പ്രധാനമായും നികുതി, സർക്കാർ നടത്തുന്ന ബിസിനസുകൾ എന്നിവയിൽ നിന്നാണ് വരുമാനം ലഭിക്കുന്നത്. സർക്കാർ കടമെടുത്ത പണം ഇവിടെ പരിഗണിക്കില്ല.

റവന്യൂ കമ്മി

റവന്യൂ കമ്മി

ഒരു സാമ്പത്തിക വർഷത്തിൽ സർക്കാരിനു ലഭിക്കുന്ന റവന്യു ചെലവിൽ നിന്നു റവന്യൂ വരുമാനം കുറച്ചാൽ ലഭിക്കുന്നതാണ് റവന്യൂ കമ്മി. നിലവിലെ ചെലവുകളെ അപേക്ഷിച്ച് സർക്കാരിന്റെ നിലവിലെ വരുമാനത്തിന്റെ കുറവ് ഇത് കാണിക്കുന്നു.

പ്രാഥമിക കമ്മി

പ്രാഥമിക കമ്മി

ധനക്കമ്മിയിൽ നിന്ന് പലിശയടവ് കുറയ്ക്കുന്നതാണ് പ്രാഥമിക കമ്മി. പലിശയടവ് ഒഴികെയുള്ള ചെലവുകൾ വഹിക്കുന്നതിനായി ഗവൺമെന്റിന്റെ വായ്പകളിൽ എത്രത്തോളം ചെലവാകുമെന്ന് ഇത് വ്യക്തമാക്കുന്നു.

ധനനയം

ധനനയം

മൊത്തം വരുമാനവും ചെലവും സംബന്ധിച്ച സർക്കാർ നടപടികളാണ് ഇത്. ധനനയം നടപ്പാക്കുന്നത് ബജറ്റിലൂടെയാണ്, ഇത് സർക്കാരിനെ സമ്പദ്‌വ്യവസ്ഥയെ സ്വാധീനിക്കാനുള്ള പ്രാഥമിക മാർഗമാണ്.

വായ്പാനയം

വായ്പാനയം

സമ്പദ്‌വ്യവസ്ഥയിലെ പണത്തിൻറെയോ വായ്പയുടെയോ അളവ് നിയന്ത്രിക്കുന്നതിനോ പലിശനിരക്ക് മാറ്റുന്നതിനോ സെൻ‌ട്രൽ ബാങ്ക് (അതായത് ആർ‌ബി‌ഐ) സ്വീകരിക്കുന്ന നടപടികൾ ഇതിൽ ഉൾപ്പെടുന്നു.

പണപ്പെരുപ്പം

പണപ്പെരുപ്പം

പൊതു വില നിലവാരം അനുസരിച്ചുള്ള നിരന്തരമായ വർദ്ധനവ്. വില നിലവാരത്തിലുള്ള മാറ്റത്തിന്റെ ശതമാന നിരക്കാണ് പണപ്പെരുപ്പ നിരക്ക്.

ധനകാര്യ ബിൽ

ധനകാര്യ ബിൽ

കേന്ദ്ര ബജറ്റ് അവതരിപ്പിച്ചയുടനെ ബഡ്ജിൽ നിർദ്ദേശിച്ച നികുതി ചുമത്തൽ, നിർത്തലാക്കൽ, മാറ്റം വരുത്തൽ അല്ലെങ്കിൽ നിയന്ത്രണം എന്നിവ വിശദീകരിക്കുന്ന ബിൽ ഹാജരാക്കും. ഇതാണ് ധനകാര്യ ബിൽ.

English summary

Budget 2021: Key words you need to know, Budget glossary | കേന്ദ്ര ബജറ്റ് 2021: ബജറ്റിലെ കടിച്ചാൽ പൊട്ടാത്ത വാക്കുകൾ, നിങ്ങൾ അറിഞ്ഞിരിക്കേണ്ട പ്രധാന പദങ്ങൾ

Here is an explanation of all the complex terms you are likely to hear in the budget. Read in malayalam.
Story first published: Monday, January 25, 2021, 8:26 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X