ഞെട്ടിച്ച് ബിഎസ്എന്‍എല്‍ വീണ്ടും അടിപൊളി ഓഫറുകള്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

റിലയന്‍സ് ജിയോയെ നേരിടാന്‍ ഞെട്ടിക്കുന്ന ഓഫറുകളുമായി ബിഎസ്എന്‍എല്‍ വീണ്ടും. ടെലികോം രംഗത്തെ എല്ലാ കമ്പനികളുടേയും മത്സരത്തിലേക്ക് ബിഎസ്എന്‍എല്ലും ഇതോടെ പങ്കുചേരുകയാണ്. ഉപഭോക്താക്കള്‍ക്കായി ഡാറ്റയിലും കോളിലും വമ്പന്‍ ഓഫറുകളുമായാണ് ബിഎസ്എന്‍എല്‍ എത്തിയിരിക്കുന്നത്.

അണ്‍ലിമിറ്റഡ് ഇന്റര്‍നെറ്റ്

അണ്‍ലിമിറ്റഡ് ഇന്റര്‍നെറ്റ്

പ്രതിമാസം 1119 രൂപയ്ക്കു 2 എംബിപിഎസ് വേഗത്തില്‍ അണ്‍ലിമിറ്റഡ് ഇന്റര്‍നെറ്റും, 24 മണിക്കൂറും രാജ്യത്തെവിടെയും സൗജന്യ ലാന്‍ഡ് ലൈന്‍ കോളുകളും ലഭിക്കും.1119 രൂപയുടെ ബിബിജി കോംബോ യുഎല്‍ഡി 1199 എന്ന പ്ലാന്‍ ഇന്നു മുതല്‍ നിലവില്‍ വന്നു.

ഓഫര്‍ ഇങ്ങനെ

ഓഫര്‍ ഇങ്ങനെ

2 എബിപിഎസ് വേഗത്തില്‍ മാസം മുഴുവന്‍ പരിധിയില്ലാതെ ഇന്റര്‍നെറ്റ് ലഭിക്കുമെന്നതാണ് ഇതിന്റെ പ്രധാന ആകര്‍ഷണം. ടെലഫോണ്‍ കണക്ഷന് പ്രതിമാസ വാടകയുണ്ടാവില്ല. ഇന്ത്യയിലെങ്ങും സൗജന്യമായ അണ്‍ലിമിറ്റഡ് എസ്ടിഡി/ ലോക്കല്‍ ലാന്‍ഡ് ലൈന്‍ കോളുകളാണ് ഈ ഓഫറിനൊപ്പം നല്‍കുന്നത്.

249 രൂപയുടെ പ്ലാന്‍

249 രൂപയുടെ പ്ലാന്‍

249 രൂപയ്ക്ക് ഒരു മാസ കാലാവധിയില്‍ 2 എംബിപിഎസ് സ്പീഡുള്ള ബ്രോഡ്ബാന്‍ഡ് എന്ന ഡാറ്റാ പാക്കേജും ബിഎസ്എന്‍എല്‍ പുറത്തിറക്കി. 249 രൂപയുടെ ബ്രോഡ്ബാന്‍ഡ് പോസ്റ്റ്പെയ്ഡ് പ്ലാനില്‍ ആദ്യത്തെ 1 ജിബി ഉപയോഗത്തിന് 2 എംബിപിഎസ് വേഗവും പിന്നീടുള്ള ഉപയോഗത്തിന് 1 എംബിപിഎസ് വേഗവും ലഭിക്കും.

സൗജന്യകോളുകള്‍

സൗജന്യകോളുകള്‍

ലാന്‍ഡ് ലൈനില്‍ നിന്നു ദിവസവും രാത്രി ഒമ്പതു മുതല്‍ രാവിലെ ഏഴു വരെയും ഞായറാഴ്ചകളിലും സൗജന്യ കോളുകളും ഈ ഓഫറിനൊപ്പം ലഭിക്കും.

1 ജിബിക്ക് 1 രൂപയില്‍ കുറവ്

1 ജിബിക്ക് 1 രൂപയില്‍ കുറവ്

പ്രതിമാസം 300 ജിബി ഡാറ്റ ഉപയോഗിക്കുന്ന ഒരു ഉപയോക്താവിന് ഈ പ്ലാനെടുത്താല്‍ 1 ജിബി ഡേറ്റ ഉപയോഗത്തിന് ഒരു രൂപയില്‍ താഴെയേ ചെലവു വരൂ എന്നു ബിഎസ്എന്‍എല്‍ പറയുന്നു.

English summary

BSNL To Offer Broadband Data At Less Than A ₹1 For A GB

State-run telecom company BSNL is set to stir the wireline broadband market by offering unlimited usage plans for as low as ₹249.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X