കോടീശ്വരൻമാരുടെ കാര്യത്തിൽ ഇന്ത്യ ഒട്ടും പിന്നിലല്ല; ചൈനയ്ക്കും അമേരിക്കയ്ക്കും തൊട്ടുപിന്നിൽ

ലോകത്തിൽ ഏറ്റവും കൂടുതൽ കോടീശ്വരന്മാരുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയ്ക്ക് മൂന്നാം സ്ഥാനം.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ലോകത്തിൽ ഏറ്റവും കൂടുതൽ കോടീശ്വരന്മാരുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയ്ക്ക് മൂന്നാം സ്ഥാനം. 2018ലെ ഹൂറൺസ് ആഗോള സമ്പന്നരുടെ പട്ടികയിലാണ് ഇന്ത്യ മൂന്നാം സ്ഥാനം കരസ്ഥമാക്കിയത്.

ഒന്നാം സ്ഥാനം ചൈനയ്ക്ക്

ഒന്നാം സ്ഥാനം ചൈനയ്ക്ക്

പട്ടികയിൽ ഒന്നാം സ്ഥാനം ചൈനയ്ക്കാണ്. 819 കോടീശ്വരന്മാരാണ് ചൈനയിൽ ഉള്ളത്. ചൈനയിൽ സംരംഭകരുടെ എണ്ണം വർദ്ധിച്ചതാണ് കോടീസ്വരന്മാരുടെ എണ്ണത്തിൽ വർദ്ധനവുണ്ടാകാൻ കാരണം. 20 വയസു മുതൽ ഈ 10 കാര്യങ്ങൾ ചെയ്താൽ... 30-ാം വയസ്സിൽ നിങ്ങൾക്കുമാകാം കോടീശ്വരൻ!!!

തൊട്ടുപിന്നിൽ അമേരിക്ക

തൊട്ടുപിന്നിൽ അമേരിക്ക

571 കോടീശ്വരന്മാരുമായി അമേരിക്കയാണ് ചൈനയ്ക്ക് തൊട്ടുപിന്നിലുള്ളത്. കഴിഞ്ഞ വർഷം 534, 535 എന്നിങ്ങനെയായിരുന്നു അമേരിക്കയിലെയും ചൈനയിലെയും കോടീശ്വരന്മാരുടെ എണ്ണം. എന്നാൽ ഇത്തവണ ചൈന അമേരിക്കയേക്കാൾ ഒരുപാട് ദൂരം പിന്നിട്ടു. ലോകത്തിലെ ഏറ്റവും ധനികരായ 10 പേ‍ർ ആരൊക്കെ?? ഇവരാണ് ആ കോടീശ്വരന്മാ‍ർ

ഇന്ത്യയിൽ വർദ്ധനവ്

ഇന്ത്യയിൽ വർദ്ധനവ്

ഇന്ത്യയ്ക്കും ഈ വർഷം മികച്ച സമയമാണ്. കഴിഞ്ഞ വർഷത്തെക്കാൾ 31 കോടീശ്വരന്മാരാണ് ഇന്ത്യയിൽ വർദ്ധിച്ചത്. ഇന്ത്യൻ ഓഹരി വിപണിയിലെ റെക്കോർഡ് പ്രകടനമാണ് ഇതിന് പ്രധാന കാരണം. ഫീസ് കേട്ടാൽ ഞെട്ടും!! ഇന്ത്യയിലെ കോടീശ്വര പുത്രന്മാ‍ർ പഠിക്കുന്ന സ്കൂളുകൾ ഇതാ...

ഇന്ത്യയിൽ ഒന്നാമൻ മുകേഷ് അംബാനി

ഇന്ത്യയിൽ ഒന്നാമൻ മുകേഷ് അംബാനി

ഇന്ത്യയിൽ സമ്പന്നരുടെ പട്ടികയിൽ ഒന്നാമൻ മുകേഷ് അംബാനിക്ക് തന്നെയാണ്. തുടർച്ചയായി മുകേഷ് അംബാനി തന്നെയാണ് സമ്പത്തിന്റെ കാര്യത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കാറുള്ളത്. അംബാനിയുടെ സമ്പത്ത് 73 ശതമാനം വ‍ർദ്ധിച്ച് 45 ബില്യൺ ഡോളറായി ഉയ‍ർന്നു. ജൂണിൽ ജനിച്ചാൽ കോടീശ്വരന്മാരാകുമോ? ഇവ‌‌ർ പറയും ആ ഉത്തരം

ലക്ഷ്മി മിത്തൽ

ലക്ഷ്മി മിത്തൽ

18 മില്യൺ ഡോളറുമായി ലക്ഷ്മി മിത്തലാണ് പട്ടികയിൽ രണ്ടാം സ്ഥാനത്ത്. ഗോദ്റെജ് ഗ്രൂപ്പിൽ നിന്ന് പട്ടികയിൽ അഞ്ച് കോടീശ്വരന്മാരാണുള്ളത്. ഹീറോ ഹോണ്ട, ഏഷ്യൻ പെയിന്റ്സ് എന്നിവയിൽ നിന്ന് മൂന്നു വീതം പേ‍ർ ഉൾപ്പെട്ടിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ 11 മുഖ്യമന്ത്രിമാർ!! കോടികളുടെ ആസ്തി വിവരം കേട്ടാൽ ഞെട്ടും

ഗൗതം അദാനിക്ക് ഇരട്ടി നേട്ടം

ഗൗതം അദാനിക്ക് ഇരട്ടി നേട്ടം

സമ്പന്നത്തിൽ വൻതോതിലുള്ള വളർച്ച കാണാൻ സാധിച്ച ബിസിനസുകാരാണ് ഗൗതം അദാനി. അദാനിയുടെ സമ്പത്ത് ഇരട്ടിയിലധികം വ‍‍ർദ്ധിച്ചു. 109% വർദ്ധനവ് രേഖപ്പെടുത്തിയ അദാനിയുടെ സമ്പത്ത് 14 ബില്യൺ ഡോളറായി ഉയർന്നു. ലോകത്തിലെ ഏറ്റവും സമ്പന്നരായ 10 രാജ്യങ്ങൾ ഏതൊക്കെ?? എന്തുകൊണ്ട് അമേരിക്ക ഈ ലിസ്റ്റിൽ ഇല്ല!!!

പ്രായം കുറഞ്ഞ കോടീശ്വരന്മാ‍ർ

പ്രായം കുറഞ്ഞ കോടീശ്വരന്മാ‍ർ

ഇൻഡ്യയിലെ ഏറ്റവും പ്രായം കുറഞ്ഞ കോടീശ്വരൻമാ‍ർ ശ്രദ്ധ അഗർവാൾ (32), ഡയറക്ടർ, ദിവ്യക്ക് തുരാഖിയ (35), വിജയ് ശേഖർ ശർമ (39) എന്നിവരാണ്. വെറും ഗൾഫുകാരനായാൽ മതിയോ കാശുള്ള ​ഗൾഫുകാരനാകണ്ടേ??

കോടീശ്വരന്മാരുടെ മേഖല

കോടീശ്വരന്മാരുടെ മേഖല

ഇന്ത്യയിൽ ഏറ്റവും കൂടുതൽ കോടീശ്വരന്മാരുള്ളത് ഫാ‍ർമസ്യൂട്ടിക്കൽ മേഖലയിൽ നിന്നാണ്. രണ്ടാം സ്ഥാനം, ഓട്ടോമൊബൈൽ മേഖലയ്ക്കും മൂന്നാം സ്ഥാനം കൺസ്യൂമ‍ർ ഉത്പന്നങ്ങളുടെ മേഖലയ്ക്കുമാണ്. ജോലി എന്നു പറഞ്ഞാൽ ഇതാണ് ജോലി; പണി കുറവ് ഉഗ്രൻ ശമ്പളം!!!

ലോകത്തിലെ ഏറ്റവും ധനികൻ

ലോകത്തിലെ ഏറ്റവും ധനികൻ

ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തി ആമസോണിന്റെ ഉടമസ്ഥനായ ജെഫ് ബെസോസ് ആണ്. 123 ബില്ല്യൺ ഡോളറാണ് ആസ്തി. തൊട്ടുപിന്നിൽ 102 ബില്ല്യൻ ഡോളറുമായി വാറൻ ബഫറ്റും 90 ബില്ല്യൻ ഡോളറുമായി മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സുമുണ്ട്. കണ്ടാൽ അത്ഭുതം, വില കേട്ടാൽ അമ്പരപ്പ്; ലോകത്തിലെ ഏറ്റവും ചെലവേറിയ കെട്ടിടങ്ങൾ!!!

malayalam.goodreturns.in

English summary

India has the third highest number of billionaires in the world

With 31 new Indians on the list, India comes third after China and USA on Hurun's Global Rich List 2018. However, China with 819 names and USA with 571 are way ahead in terms of number of billionaires.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X