നിഫ്റ്റി നേട്ടത്തോടെ 17,500 മുകളില്‍; ബാങ്ക് ഓഹരികള്‍ പിന്നോട്ടടിച്ചു; നാളെ നിര്‍ണായകം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തുടര്‍ച്ചയായ മൂന്നാം ദിവസവും വിപണികള്‍ നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. എന്‍എസ്ഇയുടെ സൂചികയായ നിഫ്റ്റി 47 പോയിന്റ് നേട്ടത്തില്‍ 17,516-ലും ബിഎസ്ഇയുടെ സൂചികയായ സെന്‍സെക്‌സ് 157 പോയിന്റ് നേട്ടത്തോടെ 58,807-ലും ഇന്ന് ക്ലോസ് ചെയ്തു. എഫ്എംസിജി സ്റ്റോക്കുകളും ഹെവിവെയിറ്റ് ഇന്‍ഡക്‌സ് സ്‌റ്റോക്കായ റിലയന്‍സും നേട്ടത്തില്‍ സംഭാവന നല്‍കിയപ്പോള്‍ ബാങ്ക് ഓഹരികള്‍ പിന്നോട്ടടിച്ചതാണ് സൂചികകളെ നിര്‍ണായകമായ 17,550- 17,600 നിലവാരം ഭേദിക്കുന്നതില്‍ നിന്നും തടഞ്ഞത്. കൂടാതെ ഇന്ന് ഡെറിവേറ്റീവ് വിഭാഗത്തിലെ വീക്ക്‌ലി എക്‌സ്പയറി (Weekly Expiry) കൂടിയായിരുന്നതിനാല്‍ വ്യാപാരത്തിനിടെ ചാഞ്ചാട്ടം പ്രകടമായിരുന്നു.

നിര്‍ണായകം

നിര്‍ണായകം

രണ്ടു ദിവസത്തെ വമ്പന്‍ കുതിപ്പ് ഇന്ന് ഉണ്ടായില്ലെങ്കിലും നിര്‍ണായകമായ നിലവാരമായ 17,500-ന് മുകളില്‍ വ്യാപാരം അവസാനിപ്പിക്കാനായത് ശുഭസൂചനയാണ്. ദിനാന്ത്യ നിലവാരത്തിന്റെ അടിസ്ഥാനത്തില്‍ പരിശോധിച്ചാല്‍ 17,600 മുകളില്‍ നിഫ്റ്റിക്ക് ക്ലോസ് ചെയ്യാനായാല്‍ മുന്നോട്ടുള്ള പ്രയാണത്തിന് കരുത്ത കിട്ടുകയുള്ളൂ. നിലവില്‍ 100 DMA ആയ 17,200 നിലവാരം ശക്തമായ സപ്പോര്‍ട്ട് മേഖലയായി വര്‍ത്തിക്കു്ന്നുണ്ട്. വിപണിയിലെ ചാഞ്ചാട്ടത്തിന്റെ തോത് കണക്കാക്കുന്ന വോളാറ്റാലിറ്റി ഇന്‍ഡക്സ് (VIX) വീണ്ടും 3 ശതമാനം താഴ്ന്ന് 16.6-ലേക്ക് വന്നതും അനുകൂല ഘടകമാണ്.

Also Read: സ്‌റ്റോക്ക് സ്പ്ലിറ്റ് നല്ലതാണോ? ഡിസംബറില്‍ ഓഹരി വിഭജനം നടത്തുന്ന 4 കമ്പനികളെ അറിയാംAlso Read: സ്‌റ്റോക്ക് സ്പ്ലിറ്റ് നല്ലതാണോ? ഡിസംബറില്‍ ഓഹരി വിഭജനം നടത്തുന്ന 4 കമ്പനികളെ അറിയാം

മാര്‍ക്കറ്റ് മൂവ്മെന്റ്

മാര്‍ക്കറ്റ് മൂവ്മെന്റ്

ഡെറിവേറ്റീവ് വിഭാഗത്തിലെ ഇന്‍ഡക്‌സ് ഓപ്ഷനുകളുടെ വീക്ക്‌ലി എക്‌സ്പയറി (Weekly Expiry) ആയിരുന്നതിനാല്‍ ചാഞ്ചാട്ടം പ്രകടമായിരുന്നു. രാവിലെ 55 പോയിന്റ് നേട്ടത്തോടയാണ് വ്യാപാരം ആരംഭിച്ചതെങ്കിലും തൊട്ടുപിന്നാലെ പ്രധനാ സൂചികകള്‍ നഷ്ടത്തിലേക്ക് പോയി. തുടര്‍ന്ന് 17,379-ല്‍ നിഫ്റ്റിയും 58,340-ല്‍ സെന്‍സെക്‌സും ഇന്നത്തെ താഴ്ന്ന നിലവാരം രേഖപ്പെടുത്തി. തുടര്‍ന്ന് പിന്തുണയാര്‍ജിച്ച ശേഷം ക്രമാനുഗതമായി മുകളിലോട്ട് കയറി. ഇതിനിടെ 58,889-ല്‍ സെന്‍സെക്‌സും 17,543-ല്‍ നിഫ്റ്റിയും ഇന്നത്തെ ഉയര്‍ന്ന നിലവാരം രേഖപ്പെടുത്തി. തുടര്‍ന്ന് ഉച്ചയ്ക്കു ശേഷം ചാഞ്ചാട്ടം അനുഭവപ്പെട്ടെങ്കിലും നിര്‍ണായക നിലാവരങ്ങള്‍ക്കു മുകളില്‍ നേട്ടത്തോടെ ക്ലോസ് ചെയ്യാനായത് ശൂഭസൂചനയായി.

Also Read: കോവിഡിലെ അവസരം! ഈ 4 ഇന്‍ഷുറന്‍സ് ഓഹരികള്‍ 43% വരെ ലാഭം നല്‍കാം; നോക്കുന്നോ?Also Read: കോവിഡിലെ അവസരം! ഈ 4 ഇന്‍ഷുറന്‍സ് ഓഹരികള്‍ 43% വരെ ലാഭം നല്‍കാം; നോക്കുന്നോ?

ബാങ്ക്- നിഫ്റ്റി

ബാങ്ക്- നിഫ്റ്റി

തുടര്‍ച്ചയായി രണ്ടു ദിവസത്തെ കുതിപ്പിന് ശേഷം പ്രധാന സെക്ടോറിയല്‍ സൂചികയായ ബാങ്ക്-നിഫ്റ്റി ഇന്ന് നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. രാവിലെ ഫ്‌ളാറ്റ് ഓപ്പണിങ്ങായിരുന്നു. തുടര്‍ന്ന് ഇന്നത്തെ ഉയര്‍ന്ന നിലവാരമായ 37,397 രേഖപ്പെടുത്തി താഴേക്ക് വീഴുകയായിരുന്നു. തുടര്‍ന്ന് ഇന്നത്തെ താഴ്ന്ന നിലവാരമായ 36,884 രേഖപ്പെടുത്തി. പിന്നീട് വ്യപാരം അവസാനിക്കുന്നത് വരെയും ഈ റേഞ്ചിനുളളില്‍ നെഗറ്റീവ് മേഖലയിലായിരുന്നു ബാങ്ക്-നിഫ്റ്റി തങ്ങിയത്. ബാങ്കിംഗ് ഓഹരികള്‍ പി്‌ന്നോട്ടടിച്ചില്ലായിരുന്നെങ്കില്‍ ഒരുപക്ഷേ പ്രധാന സൂചികയായ നിഫ്റ്റി ഏറെ നിര്‍ണായകമായ 17,600 നിലവാരം മറികടക്കുമായിരുന്നു.

Also Read: തുടര്‍ച്ചയായി ലാഭത്തിലുള്ള ഈ 2 സ്റ്റോക്കുകള്‍ വാങ്ങിക്കോളൂ; 30% നേട്ടം കിട്ടുംAlso Read: തുടര്‍ച്ചയായി ലാഭത്തിലുള്ള ഈ 2 സ്റ്റോക്കുകള്‍ വാങ്ങിക്കോളൂ; 30% നേട്ടം കിട്ടും

അഡ്വാന്‍സ്- ഡിക്ലെയിന്‍ റേഷ്യോ

അഡ്വാന്‍സ്- ഡിക്ലെയിന്‍ റേഷ്യോ

എന്‍എസ്ഇയില്‍ ഇന്ന് വ്യാപാരം ചെയ്യപ്പെട്ട 2,070 ഓഹരികളില്‍ 1,216 ഓഹരികളില്‍ വില വര്‍ധനയും 753 ഓഹരികളില്‍ വിലയിടിവും രേഖപ്പെടുത്തി. അഡ്വാന്‍സ് ഡിക്ലെയിന്‍ റേഷ്യോ 1.67 ആയിരുന്നു. സ്‌മോള്‍ കാപ്, മിഡ് കാപ് വിഭാഗത്തിലെ ഓഹരികളിലും നേട്ടത്തില്‍ തുടര്‍ന്നതിനാലാണ് അഡ്വാന്‍സ്- ഡിക്ലെയിന്‍ റേഷ്യോ 1.5-ന് മുകളില്‍ തുടരാന്‍ സഹായിച്ചത്. അതേസമയം, നിഫ്റ്റിയിലെ 50 ഓഹരികളില്‍ 31 എണ്ണവും നേട്ടമുണ്ടാക്കിയപ്പോള്‍, 18 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു.

പ്രമുഖ ഓഹരികളുടെ പ്രകടനം

പ്രമുഖ ഓഹരികളുടെ പ്രകടനം

ഐടിസി (BSE: 500875, NSE : ITC) ഓഹരികളില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും നിക്ഷേപ താത്പര്യം ദൃശ്യമായിരുന്നു. കമ്പനിയുടെ ബിസിനസുകളെ എഫ്എംസിജി, കര്‍ഷികം, ടെക്‌നോളജി എന്നിങ്ങനെ വേര്‍തിരിച്ച് വേറെ കമ്പനികളാക്കുമെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഇന്നു ഐടിസി ഓഹരികള്‍ 5 ശതമാനത്തോളം വിലവര്‍ധനവ് രേഖപ്പെടുത്തി.
>> നേട്ടം ലഭിച്ചവ: ലാര്‍സന്‍, ഏഷ്യൻ പെയ്ൻറ്സ്, യുപിഎൽ, റിലയന്‍സ്, ഐഷര്‍ മോട്ടോര്‍സ്, ബ്രിട്ടാണിയ, അദാനി പോര്‍ട്‌സ്, കോള്‍ ഇന്ത്യ, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര തുടങ്ങിയ മുന്‍നിര ഓഹരികളെല്ലാം ഒരു ശതമാനത്തിലേറെ നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു.
>> നഷ്ടം നേരിട്ടവ: എച്ച്ഡിഎഫ്സി ബാങ്ക്, എന്‍ടിപിസി, നെസ്ലെ, ടൈറ്റന്‍ കമ്പനി, പവര്‍ഗ്രിഡ്, ഡിവീസ് ലാബ്, ഐഒസി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു.

Read more about: stock market share market
English summary

Amid Volatility Nifty Sensex Wins To Settle In Positive Territory

Amid Volatility Nifty Sensex Wins To Settle In Positive Territory
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X