തൃശൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കാത്തലിക് സിറിയൻ ബാങ്കിന്റെ പ്രാഥമിക ഓഹരി വിൽപ്പന (IPO) ഇന്ന് അവസാനിക്കും. വെള്ളിയാഴ്ച ആരംഭിച്ച ഓഹരി വിൽപ്പനയ്ക്ക് ആദ്യ ദിവസം തന്നെ റീട്ടെയിൽ നിക്ഷേപകരിൽ നിന്ന് നല്ല പ്രതികരണമാണ് ലഭിച്ചത്. ഒരോ ഓഹരിക്കും 193-195 രൂപ നിശ്ചയിച്ച കാത്തലിക് സിറിയൻ ബാങ്ക് ഇതിലൂടെ 410 കോടി സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. രണ്ടാം ദിവസം അവസാനിക്കുമ്പോൾ, ബാങ്കിന്റെ ഐപിഒ 4.35 തവണ സബ്‌സ്‌ക്രൈബുചെയ്‌തു. ക്വാളിഫൈഡ് ഇന്‍സ്റ്റിറ്റൂഷണല്‍ ബയേഴ്സ് (QIBs) 26% സബ്‌സ്‌ക്രൈബുചെയ്‌തപ്പോൾ നോൺ-ഇന്‍സ്റ്റിറ്റൂഷണല്‍ ഇൻവെസ്റ്റേഴ്സ് സെഗ്‌മെന്റ് മുഴുവനായും സബ്‌സ്‌ക്രൈബുചെയ്തു. റീട്ടെയിൽ നിക്ഷേപകരുടെ വിഭാഗം 21.53 തവണ സബ്‌സ്‌ക്രൈബുചെയ്‌തു.
ലോട്ട് സൈസ്: 5 ഇക്വിറ്റി ഷെയറുകളും അതിനുശേഷം 75 ന്റെ ഗുണിതങ്ങളും.
രജിസ്ട്രാർ: ലിങ്ക് ഇന്റൈം ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡാണ് ഓഫറിന്റെ രജിസ്ട്രാർ.
അലോട്ട്മെൻറും ലിസ്റ്റിംഗും - താൽക്കാലിക തീയതികൾ
കാത്തലിക് സിറിയൻ ബാങ്കിന്റെ ഓഹരികൾ ബിഎസ്‌ഇയിലും എൻഎസ്‌ഇയിലും ലിസ്റ്റുചെയ്യുന്നതാണ്. ഓഹരി അലോട്ട്മെന്റിന്റെ ഫൈനലൈസേഷനുള്ള താൽക്കാലിക തീയ്യതി ഡിസംബർ 2 ആയിരിക്കുമെന്നും ഇത് ഡിസംബർ 4-നുള്ള ആദ്യ ഓഹരി വിപണിയിൽ ലിസ്റ്റുചെയ്യുമെന്നും ബ്രോക്കറേജുകൾ പറയുന്നു.
പോസ്റ്റ് ഐപിഒ, അതിന്റെ പ്രൊമോട്ടർ എന്റിറ്റിയായ ഫെയർഫാക്സ് ഇന്ത്യ ഹോൾഡിംഗ്‌സ് കോർപ്പറേഷന്റെ നിലവിലുള്ള 50.09 ശതമാനത്തിൽ നിന്ന് 49.73 ശതമാനമായി കുറയും. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ചട്ടങ്ങൾ അനുസരിച്ച്, പ്രൊമോട്ടർ അഞ്ച് വർഷത്തിനുള്ളിൽ 40%, 10 വർഷത്തിൽ 30%, 15 വർഷത്തിൽ 15% എന്നിങ്ങനെ ഓഹരി കുറയ്ക്കണം.
2019 സെപ്റ്റംബറിലെ കണക്കനുസരിച്ച് സിഎസ്‌ബി ബാങ്കിന് 412 ശാഖകളുണ്ട്. സ്വർണ്ണപ്പണയ വായ്പ്പകളാണ് ബാങ്കിന്റെ പ്രധാന ബിസ്സിനസ്സ് മുന്നേറ്റം. 99 വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള കാത്തലിക് സിറിയൻ ബാങ്കിന് കേരളം കൂടാതെ തമിഴനാട് കർണ്ണാടക മഹാരാഷ്ട്ര എന്നിവിടങ്ങളിലും ശാഖകളുണ്ട്. ട്രഷറി പ്രവർത്തനങ്ങൾ, റീട്ടെയിൽ ബാങ്കിംഗ്, വോൾസെയിൽ ബാങ്കിംഗ് എസ്എംഇ ബാങ്കിംഗ് എന്നിവയാണ് ബാങ്കിന്റെ പ്രധാന ബിസിനസ്സ് മേഖലകൾ.
കാത്തലിക് സിറിയൻ ബാങ്കിന് പരമ്പരാഗത ബാങ്ക് എന്ന നിലയിൽ പ്രവർത്തന ചരിത്രമുണ്ടെങ്കിലും, കനേഡിയൻ ഇൻഷൂറൻസ് കമ്പനിയായ ഫെയർഫാക്സിന്റെ പിന്തുണയോടെ പുതിയ തലമുറയിലെ സ്വകാര്യമേഖല ബാങ്കുകളെ പോലെ കാര്യക്ഷമമായി പ്രവർത്തിക്കാൻ ബിസിനസ്സ് മാതൃകയിൽ തന്ത്രപരമായ മാറ്റങ്ങൾ വരുത്താൻ ശ്രമിക്കുകയാണ്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
