സെൻസെക്സിലും നിഫ്റ്റിയിലും ഏറ്റവും വലിയ ഏകദിന ഇടിവ്; വിപണിയിൽ ഇന്ന് സംഭവിച്ചത് എന്ത്?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അതിവേഗം വ്യാപിച്ചുകൊണ്ടിരിക്കുന്ന കൊറോണ വൈറസ് രാജ്യത്തെ സമ്പദ്വ്യവസ്ഥയെ ബാധിക്കുമെന്ന ആശങ്കകൾക്കിടയിൽ ഇന്ത്യൻ ഓഹരി വിപണി ഇന്ന് 13 ശതമാനം ഇടിഞ്ഞു. 10 ശതമാനം ലോവർ സർക്യൂട്ടിൽ എത്തിയതിനെ തുടർന്ന് സെൻസെക്സ്, നിഫ്റ്റി എന്നീ ബെഞ്ച്മാർക്ക് സൂചികകൾ രാവിലെ വ്യാപാരം 45 മിനിട്ട് നിർത്തിവച്ചിരുന്നുവെങ്കിലും വ്യാപാരം പുനരാരംഭിച്ചതിനുശേഷവും ഇടിവ് തുടർന്നു.

സെൻസെക്സിലും നിഫ്റ്റിയിലും ഇന്ന് ആശ്വാസ ദിനം; 5% നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചുസെൻസെക്സിലും നിഫ്റ്റിയിലും ഇന്ന് ആശ്വാസ ദിനം; 5% നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു

ക്ലോസിംഗ് ഇങ്ങനെ

ക്ലോസിംഗ് ഇങ്ങനെ

സെൻസെക്സ് 3,935 പോയിൻറ് കുറഞ്ഞ് 25,981 ൽ എത്തി. നിഫ്റ്റി 1,135 പോയിൻറ് നഷ്ടപ്പെട്ട് 4 വർഷത്തെ ഏറ്റവും താഴ്ന്ന നിലയായ 7,610 ൽ എത്തി. നിഫ്റ്റി മിഡ്‌ക്യാപ്, നിഫ്റ്റി സ്‌മോൾകാപ്പ് സൂചികകൾ യഥാക്രമം 14.5 ശതമാനവും 13 ശതമാനവും ഇടിഞ്ഞു. എച്ച്ഡിഎഫ്സി ബാങ്ക്, റിലയൻസ്, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി, ആക്സിസ് ബാങ്ക് എന്നിവയാണ് ഏറ്റവും കൂടുതൽ ഇടിവ് രേഖപ്പെടുത്തിയ ഓഹരികൾ.

ഷട്ട്ഡൌൺ ഭീതി

ഷട്ട്ഡൌൺ ഭീതി

കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി കൂടുതൽ സംസ്ഥാനങ്ങൾ ഷട്ട്ഡൌണുകളിലേയ്ക്ക് നീങ്ങിയതാണ് ഇന്നത്തെ വിപണി വികാരത്തിന് കാരണം. ബസ്, റെയിൽവേ സർവീസുകൾക്കൊപ്പം 75 ജില്ലകളാണ് ഇന്ത്യയിൽ അടച്ചിട്ടിരിക്കുന്നത്. ഏഷ്യൻ ഓഹരികൾ മൊത്തത്തിൽ ഇന്ന് നഷ്ടം രേഖപ്പെടുത്തി. ന്യൂസിലാൻഡ് വിപണി റെക്കോർഡ് 10 ശതമാനം ഇടിവ് രേഖപ്പെടുത്തി. ഷാങ്ഹായ് ഓഹരികൾ 1.9 ശതമാനം ഇടിഞ്ഞു. എന്നാൽ ജപ്പാനിലെ നിക്കി അപ്രതീക്ഷിതമായി 2.2 ശതമാനം ഉയർന്നു. , ഒരുപക്ഷേ ബാങ്ക് ഓഫ് ജപ്പാൻ കൂടുതൽ ആക്രമണാത്മക സ്വത്ത് വാങ്ങുമെന്ന പ്രതീക്ഷയുടെ സഹായത്താൽ

വളർച്ച പ്രവചനം

വളർച്ച പ്രവചനം

ബാങ്ക് ഓഫ് അമേരിക്ക മെറിൽ ലിഞ്ച് (ബോഫാം) ഇന്ത്യയുടെ വളർച്ചാ പ്രവചനം 90 ബേസിസ് പോയിൻറ് കുറച്ച് 3.1 ശതമാനമാക്കി. മാർച്ച് പാദത്തിൽ 4 ശതമാനത്തിൽ നിന്ന് 3.1 ശതമാനമായാണ് വളർച്ച നിരക്ക് കുറച്ചത്. ഒരു മാസത്തെ ഷട്ട്ഡൌണിന് വാർഷിക ജിഡിപിയുടെ 50 ബേസിസ് പോയിന്റെ ചെലവ് വരുമെന്ന് കണക്കാക്കുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. ബി‌എസ്‌ഇ ലിസ്റ്റുചെയ്ത കമ്പനികളുടെ മൊത്തം വിപണി മൂലധനം 1,05 ലക്ഷം കോടി രൂപയായി കുറഞ്ഞതിനാൽ നിക്ഷേപകർക്ക് ഇന്ന് ഓഹരി വിപണിയിൽ നിന്ന് 10.17 ലക്ഷം കോടി രൂപ നഷ്ടമായി.

നഷ്ട്ടക്കണക്കുകൾ

നഷ്ട്ടക്കണക്കുകൾ

നിഫ്റ്റി 50 സൂചികയിലെ ഒരു ഓഹരി പോലും ഇന്ന് നേട്ടം കൈവരിച്ചില്ല. ആക്സിസ് ബാങ്ക്, ബജാജ് ഫിൻ‌സെർവ്, ബജാജ് ഫിനാൻസ്, ഇൻ‌ഡസ് ഇൻ‌ഡ് ബാങ്ക്, അദാനി പോർട്സ് എന്നിവയാണ് ഏറ്റവും കൂടുതൽ നഷ്ടം നേരിട്ട ഓഹരികൾ. എല്ലാ മേഖലാ സൂചികകളും ഇന്ന് നഷ്ട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി ബാങ്ക് സൂചികയിൽ 16 ശതമാനം ഇടിവ് രേഖപ്പെടുത്തി. നിഫ്റ്റി ഫിൻ സർവീസസ് 15.5 ശതമാനവും നിഫ്റ്റി ഓട്ടോ 14 ശതമാനവും തകർന്നു. നിഫ്റ്റി മെറ്റൽ 11.2 ശതമാനവും നിഫ്റ്റി എഫ്എംസിജി 10.4 ശതമാനവും ഇടിഞ്ഞു.

English summary

Sensex and Nifty post biggest single-day decline | സെൻസെക്സിലും നിഫ്റ്റിയിലും ഏറ്റവും വലിയ ഏകദിന ഇടിവ്; വിപണിയിൽ ഇന്ന് സംഭവിച്ചത് എന്ത്?

The Indian stock market today tumbled 13% amid fears that the rapidly spreading coronavirus will affect the country's economy. Read in malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X