റെക്കറിങ് ഡെപ്പോസിറ്റുകളുടെ മെച്ചങ്ങള്‍

By Kavitha Murthy
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിക്ഷേപത്തിനുള്ള നൂലാമാലകളൊന്നും വശമില്ലാത്തവര്‍ക്ക് ആശയക്കുഴപ്പമില്ലാതെ തുടങ്ങാവുന്ന നിക്ഷേപപദ്ധതിയാണ് റെക്കറിങ് ഡെപ്പോസിറ്റ് (ആര്‍.ഡി.).
ഏതു ബാങ്കിലും ആര്‍.ഡി. തുടങ്ങാം. വളരെ ചെറിയ തുക മതി. ഓരോ മാസവും ഒരു നിശ്ചിത തുക വീതം അടയ്ക്കണം. മാസം ആയിരം രൂപ വീതം നിക്ഷേപിക്കുകയാണെന്നു കരുതൂ. മൂന്നു വര്‍ഷം കഴിയുമ്പോള്‍
36,000 രൂപ മുതല്‍ മാത്രം ഉണ്ടാകും. പ്രതിവര്‍ഷം 9% നിരക്കില്‍ പലിശ കൂടി ലഭിക്കും.

 

ഭാവിയിലേക്കു കരുതിവയ്ക്കല്‍
പത്തു മാസം കഴിയുമ്പോള്‍ ഒരു ലാപ്‌ടോപ്പ് വാങ്ങാന്‍ ആഗ്രഹമുണ്ട്. പക്ഷേ കൈയ്യില്‍ പൈസയില്ല. അടുത്ത പത്തു മാസത്തേക്ക് 3000 രൂപ വീതം ആര്‍.ഡി.യില്‍ നിക്ഷേപിച്ചുനോക്കൂ. പത്താം മാസം ലാപ്‌ടോപ്പ് വീട്ടിലെത്തും; പലിശ ലാഭമായി കൈയിലിരിക്കും.

അനായാസം തുടങ്ങാം
സാധാരണ ബാങ്ക് അക്കൗണ്ട് തുടങ്ങുന്നതുപോലെ എളുപ്പമാണ് ആര്‍.ഡി. നടപടിക്രമങ്ങളും. സേവിങ്‌സ് ബാങ്ക് അക്കൗണ്ട് ഉള്ളവര്‍ക്കാണ് ആര്‍.ഡി. തുടങ്ങാന്‍ കൂടുതലെളുപ്പം. ഇന്‍റര്‍നെറ്റ്‌
ഉപയോഗം ശീലമുണ്ടെങ്കില്‍ ഓണ്‍ലൈനായി ആര്‍.ഡി. അക്കൗണ്ട് തുടങ്ങാം.

റെക്കറിങ് ഡെപ്പോസിറ്റുകളുടെ മെച്ചങ്ങള്‍

ചെറിയ തുക മതി
പൊതുമേഖലാ ബാങ്കുകളില്‍ മാസം നൂറു രൂപ മുതല്‍ നിക്ഷേപിക്കാം. കുറഞ്ഞ കാലാവധി ആറു മാസം. കാലാവധിയെത്തുന്നതിനു മുന്‍പ്‌ വേണമെങ്കിലും പണം തിരികെയെടുക്കാം; പിഴപ്പലിശയടയ്‌ക്കേണ്ടി വരുമെന്നു മാത്രം.

അവകാശികളെ വയ്ക്കാം, വായ്പയെടുക്കാം
ആര്‍.ഡി. അക്കൗണ്ടുകളില്‍ അവകാശികളായി മറ്റാളുകളെ നാമനിര്‍ദ്ദേശം ചെയ്യാം. അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ ഈ അക്കൗണ്ട് ജാമ്യമായി വായ്പയെടുക്കുകയും ചെയ്യാം.

നല്ല തുടക്കം
കാലാവധി തീരുമ്പോള്‍ ഒരുമിച്ചൊരു തുക കിട്ടുമെന്നതു മാത്രമല്ല ലാഭം. നിക്ഷേപമാര്‍ഗങ്ങള്‍

സംബന്ധിച്ചുള്ള പഠനത്തിനു തുടക്കവുമാണ് ആര്‍.ഡി.സാമ്പത്തിക അച്ചടക്കത്തിന്‍റ ബാലപാഠവും. എല്ലാ മാസവും വരുമാനത്തിന്‍റ ഒരു ഭാഗം സമ്പാദ്യമായി, ഭാവിയിലേക്കുള്ള കരുതലായി മാറ്റിവയ്ക്കണമെന്ന വലിയ പാഠത്തിന്‍റ ചെറിയ തുടക്കം.

English summary

New to investing? Why recurring deposit is the best bet?

The best way to invest in small amounts regularly is to look at recurring deposits
English summary

New to investing? Why recurring deposit is the best bet?

The best way to invest in small amounts regularly is to look at recurring deposits
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X