സ്വര്‍ണത്തില്‍ പണം നിക്ഷേപിക്കുമ്പോഴുള്ള ഏഴ് ദോഷങ്ങള്‍

By Parvathy ES
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യക്കാരുടെ സ്വര്‍ണത്തോടുള്ള പ്രേമം പ്രസിദ്ധമാണ്. പണം കിട്ടുമ്പോഴെല്ലാം അതു സ്വര്‍ണമാക്കി മാറ്റാനാണ് പലരും ശ്രമിക്കുക. സുരക്ഷിത നിക്ഷേപമെന്ന രീതിയിലാണ് പലരും ഇങ്ങനെ ചെയ്യുന്നത്. എന്നാല്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി സ്വര്‍ണം നഷ്ടത്തിലൂടെയാണ് നിങ്ങുന്നത്. എല്ലാ നിക്ഷേപത്തിനും അതിന്റെതായ റിസ്‌കുണ്ട്. സ്വര്‍ണത്തില്‍ നിക്ഷേപിക്കുന്നതുകൊണ്ടുള്ള ബുദ്ധിമുട്ടുകള്‍ എന്തൊക്കെയാണ്.

ആഭരണം

ആഭരണം

ഇന്ത്യക്കാരില്‍ ഭൂരിഭാഗവും ആഭരണങ്ങളുടെ രൂപത്തിലാണ് സ്വര്‍ണം വാങ്ങുന്നത്. ഇത് ഏറ്റവും ബുദ്ധിശൂന്യമായ പ്രവര്‍ത്തിയാണ്. പണിക്കൂലി ഇനത്തിലും വേസ്റ്റേജ് ചാര്‍ജ് വകുപ്പിലുമായി ഒട്ടേറെ പണം സ്വര്‍ണത്തിന് അധികം നല്‍കേണ്ടി വരും. അതേ സമയം വില്‍ക്കുമ്പോള്‍ ഈ പണം കിട്ടുകയുമില്ല. 22 കാരറ്റ് സ്വര്‍ണത്തിന്റെ വില സര്‍വീസ് ചാര്‍ജുകള്‍ തട്ടി കിഴിച്ച് കിട്ടും.

സ്വര്‍ണ നാണയം

സ്വര്‍ണ നാണയം

സ്വര്‍ണ നാണയത്തിന്റെയും ബാറിന്റെയും സ്ഥിതി വ്യത്യസ്തമല്ല, വില്‍ക്കുമ്പോള്‍ കുറഞ്ഞ വില മാത്രമേ കിട്ടുകയുള്ളൂ. കൂടാതെ നാണയങ്ങളും ബാറും നല്‍കുന്ന ബാങ്കുകള്‍ ഇത് തിരിച്ചെടുക്കുകയും ഇല്ല. ഇതോടെ ജ്വല്ലറിക്കാരന്‍ പറയുന്ന വിലയ്ക്ക് കൈമാറേണ്ടി വരും.

ഗോള്‍ഡ് ഇടിഎഫ്

ഗോള്‍ഡ് ഇടിഎഫ്

സ്വര്‍ണം അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന നിക്ഷേപ പദ്ധതികളാണിത്. എന്നാല്‍ ഇത് ഇത്തിരി ചെലവേറുന്ന കാര്യമാണ്. സ്വര്‍ണവിലയോടൊപ്പം സര്‍വീസ് ചാര്‍ജോ ബ്രോക്കറേജ് ചാര്‍ജുകളോ നല്‍കേണ്ടി വരും.

 സ്ഥിരവരുമാനം ഇല്ല

സ്ഥിരവരുമാനം ഇല്ല

സ്ഥിരവരുമാനം നല്‍കാത്ത ആസ്തിയാണ് സ്വര്‍ണം. അതേ സമയം ഈ പണം മ്യൂച്ചല്‍ ഫണ്ടിലോ ഓഹരികളിലോ കെട്ടിടങ്ങളിലോ നിക്ഷേപിക്കുകയാണെങ്കില്‍ ഡിവിഡന്റുകളോ വാടകയോ ലഭിക്കും.

സൂക്ഷിക്കുന്നത്

സൂക്ഷിക്കുന്നത്

സ്വര്‍ണം വാങ്ങുന്നവരുടെ ഏറ്റവും വലിയ വെല്ലുവിളി അതു സൂക്ഷിക്കുന്നതു തന്നെയാണ്. ലോക്കറില്‍ സൂക്ഷിക്കുന്നതിനു പണം നല്‍കണം. കൂടാതെ ബാങ്കില്‍ വല്ല തീപ്പിടുത്തമോ കവര്‍ച്ചയോ ഉണ്ടായാല്‍ സ്വര്‍ണം പോയതു തന്നെ. ഇത്തരം സാഹചര്യങ്ങളില്‍ ബാങ്കിന് ലോക്കറിനുള്ളിലുള്ള സാധനത്തില്‍ യാതൊരു ഉത്തരവാദിത്വവുമില്ല. മൊത്തം കിട്ടുന്ന നഷ്ടപരിഹാരതുകയുടെ ഒരു വിഹിതം കിട്ടിയാലായി.

പണമാക്കല്‍

പണമാക്കല്‍

ഇന്ത്യക്കാര്‍ക്ക് ആഭരണങ്ങളോട് വൈകാരികമായ ഒരു അടുപ്പമുണ്ട്. പറഞ്ഞു വരുന്നത് അത്യാവശ്യഘട്ടത്തില്‍ ആഭരണങ്ങള്‍ പണമാക്കി മാറ്റല്‍ അത്ര എളുപ്പമാകില്ല. പലരും സ്വര്‍ണം കൈയില്‍ വെച്ച് പണം വായ്പ വാങ്ങാന്‍ ഓടി നടക്കുന്നത് സാധാരണമാണ്.

അന്താരാഷ്ട്ര വിപണി

അന്താരാഷ്ട്ര വിപണി

അന്താരാഷ്ട്ര വിപണിക്കനുസരിച്ചാണ് ഇന്ത്യയിലെയും സ്വര്‍ണ വില നിശ്ചയിക്കപ്പെടുന്നത്. അതുകൊണ്ട് സ്വര്‍ണ വിപണിയില്‍ അസാധാരണമായ കയറ്റിറക്കങ്ങള്‍ കടന്നു വരും. ഡോളറിന്റെ വില കൂടിയാല്‍ ഇന്ത്യയില്‍ സ്വര്‍ണത്തിന് വില കൂടും.

English summary

7 Major Disadvantages of Investing in Gold

7 Major Disadvantages of Investing in Gold
English summary

7 Major Disadvantages of Investing in Gold

7 Major Disadvantages of Investing in Gold
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X