വീട്ടിലെ ജോലി ചെയ്യുന്ന അമ്മയ്ക്ക് നിങ്ങൾ എത്ര ശമ്പളം കൊടുക്കും?? അറിയാതെ പോകരുത് അമ്മയെ

അമ്മമാരുടെ ജോലിയ്ക്ക് ശമ്പളം കൊടുത്താൽ നിങ്ങൾ എത്ര കാശ് നൽകേണ്ടി വരും

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മണിക്കൂറുകളോളമുള്ള ജോലി, അവധിയില്ല, പെൻഷനില്ല, ശമ്പളവുമില്ല. ഇങ്ങനെ വർഷങ്ങളായി ജോലി ചെയ്യുന്നവരാണ് നമ്മുടെ അമ്മമാർ. അമ്മമാരുടെ ഈ ജോലി ശമ്പളത്തിന്റെ അളവു കോലുകൊണ്ട് അളക്കാനാകില്ല. എന്നിരുന്നാലും അമ്മമാർ ചെയ്യുന്ന ഈ ജോലികൾ ഒരു വീട്ടുജോലിക്കാരിയെ വച്ച് ചെയ്യിച്ചാൽ നിങ്ങൾ എത്ര ശമ്പളം കൊടുക്കേണ്ടി വരുമെന്നറിയണ്ടേ??

ഡേ കെയർ ഫീസ്

ഡേ കെയർ ഫീസ്

ജോലിയ്ക്ക് പോകുന്ന മാതാപിതാക്കൾ ചെറിയ കുട്ടികളെ ഡേ കെയറുകളിലാണ് അയയ്ക്കുന്നത്. ഇത്തരത്തിൽ ഡേ കെയറിലെ ആയയ്ക്ക് 12 മുതൽ 14 മണിക്കൂർ വരെ കുട്ടികളെ നോക്കുന്നതിന് മാസം കുറഞ്ഞത് 6000 രൂപ വരെ ലഭിക്കും. രണ്ട് കുട്ടികളെ ഡേ കെയറിൽ വിടുന്നുണ്ടെങ്കിൽ ഇത് 12000 രൂപയാകും. ജോലി നേടാം...കൈ നിറയെ കാശും!!! ഇന്ത്യയിൽ ഏറ്റവും കൂടുതൽ ശമ്പളം ലഭിക്കുന്ന 10 ജോലികൾ

ഭക്ഷണം പാകംചെയ്യൽ

ഭക്ഷണം പാകംചെയ്യൽ

ഒരു കുടുംബത്തിലെ മൂന്നോ നാലോ പേർക്ക് ഭക്ഷണം പാകം ചെയ്യുന്നതിന് കുറഞ്ഞത് 6000 രൂപ ശമ്പളം ലഭിക്കും. ഏതാനും മണിക്കൂറുകൾ മാത്രമാണ് വീട്ട്ജോലിക്കാർ ഇതിനായി ചെലവഴിക്കുന്നത്. ഇത്തരത്തിൽ പല വീടുകളിൽ ജോലി ചെയ്യുന്നവർ മാസം നല്ലൊരു തുക സമ്പാദിക്കുന്നുണ്ട്. ജോലി നഷ്ടമായോ??? ടെൻഷൻ വേണ്ട, കൈയിലുള്ള പൈസ മുടക്കാതെ വീട്ടിലിരുന്ന് ചെയ്യാം ഈ ജോലികൾ !!!

ഹൗസ് കീപ്പിം​ഗ്

ഹൗസ് കീപ്പിം​ഗ്

വീട് വൃത്തിയാക്കൽ, തുണി കഴുകൽ തുടങ്ങിയ ഹൗസ് കീപ്പിം​ഗ് ജോലിക്ക് മാസം കുറഞ്ഞത് 3000 രൂപയാണ് ശമ്പളം. മുകളിൽ പറഞ്ഞതു പോലെ പല വീടുകളിൽ ജോലി ചെയ്യുന്നവർക്ക് മാസം കൂടുതൽ സമ്പാദിക്കാം. പത്ത് പൈസ കൈയിൽ വേണ്ട... നിങ്ങൾക്കും തുടങ്ങാം ഈ ബിസിനസുകൾ

നഴ്സിം​ഗ്

നഴ്സിം​ഗ്

വീടുകളിലെ പ്രായമായവരെ, അല്ലെങ്കിൽ അസുഖ ബാധിതരെ വീട്ടിൽ വന്ന് നോക്കുന്ന ഹൗസ് നഴ്സിന് ലഭിക്കുന്ന കുറഞ്ഞ ശമ്പളം 6000 രൂപയാണ്. ഇതിലും കൂടുതൽ ശമ്പളം വാങ്ങുന്നവരുമുണ്ട്. വിവാഹത്തിന് മുന്‍പ് നിങ്ങള്‍ തീർച്ചയായും അറിഞ്ഞിരിക്കണം ഇക്കാര്യങ്ങൾ

ട്യൂഷൻ

ട്യൂഷൻ

കുട്ടികൾക്ക് ട്യൂഷൻ എടുക്കുന്നതിനും ലഭിക്കും കുറഞ്ഞത് 6000 രൂപ, എന്നാൽ ഓരോ വിഷയത്തിനും കാശ് വാങ്ങുന്നവരുമുണ്ട്. സർക്കാർ ജോലി വേണ്ട, മാസം 5000 രൂപ പെൻഷൻ നിങ്ങൾക്കും ലഭിക്കും!! വെറുതേ കളയരുതേ...

അമ്മമാ‍ർക്ക് ലഭിക്കേണ്ട ആകെ ശമ്പളം

അമ്മമാ‍ർക്ക് ലഭിക്കേണ്ട ആകെ ശമ്പളം

മുകളിൽ പറഞ്ഞിരിക്കുന്ന ജോലികളെല്ലാം ഒരു ദിവസം വീടുകളിൽ ചെയ്യുന്ന അമ്മമാ‍‍ർക്ക് ലഭിക്കേണ്ട കുറഞ്ഞ ശമ്പളം 30000 മുതൽ 40000 രൂപ വരെയാണ്. എന്നാൽ ഒരു രൂപ പോലും ശമ്പളം ആ​ഗ്രഹിക്കാത്ത അമ്മമാരെ ഒരിക്കലും കണ്ടില്ലെന്ന് നടിക്കരുത്. ഓഫീസിൽ പോകേണ്ട... വീട്ടിലിരുന്ന് കാശുണ്ടാക്കാൻ ഈ ജോലികളാണ് ബെസ്റ്റ്

ലോകത്തിലെ ഏറ്റവും ഉയർന്ന ശമ്പളം അമ്മയ്ക്ക്

ലോകത്തിലെ ഏറ്റവും ഉയർന്ന ശമ്പളം അമ്മയ്ക്ക്

ലോകമെമ്പാടുമുള്ള അമ്മമാർ ഒരു പരാതിയുമില്ലാതെയാണ് സ്വന്തം വീടുകളിൽ പകലന്തിയോളം പണിയെടുക്കുന്നത്. ലോകത്തിലെ ഏറ്റവും ഉയർന്ന ശമ്പളം അമ്മമാർക്ക് നൽകണമെന്നാണ് മിസ്സ് വേൾഡ് മാനുഷി ചില്ലർ മത്സര വേദിയിൽ പറഞ്ഞത്. എന്നാൽ അവരുടെ ജോലി അംഗീകരിക്കുകയോ അവർക്ക് പണം ലഭിക്കുകയോ ചെയ്യുന്നില്ലെന്നും അവർ വ്യക്തമാക്കിയിരുന്നു. ദിവസം 1000 രൂപ സമ്പാദിക്കാം ഈസിയായി; ഈ പണികൾ അന്വേഷിക്കൂ..

ജോലിസമയം ആറ് മണിക്കൂർ

ജോലിസമയം ആറ് മണിക്കൂർ

2011 ഓർനൈസേഷൻ ഫോർ ഇക്കണോമിക് കോ-ഓപറേഷന് ആന്റ് ഡവലപ്മെന്റ് (ഒഇസിഡി) നടത്തിയ പഠനം അനുസരിച്ച് ശരാശരി ഭാരതീയ സ്ത്രീ ദിവസം ഏകദേശം ആറു മണിക്കൂറാണ് വീട്ടുജോലിക്കായി ചെലവഴിക്കുന്നത്. കാശുണ്ടാക്കാൻ സ്കൂളിൽ പോയി പഠിക്കേണ്ട!!! മാസം 40000 രൂപ ശമ്പളം ലഭിക്കുന്ന ജോലികൾ ഇവയാണ്

malayalam.goodreturns.in

English summary

How much salary should a homemaker get?

Would you like a job where you work long hours, are not eligible for any leave and there is no chance of promotion? What’s more, there is no payday because you won’t get any salary.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X