കോവിഡ് പോളിസി ക്ലെയിം തഴയപ്പെട്ടോ? കാരണങ്ങള്‍ അറിയാം

രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണം ഉയര്‍ന്നു വരികയാണ്. അതിനൊപ്പം തന്നെ ഇന്‍ഷുറന്‍സ് ക്ലെയിമുകളുടെ എണ്ണത്തിലും വര്‍ധനവ് ഉണ്ടായിക്കൊണ്ടിരിക്കുന്നു.

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണം ഉയര്‍ന്നു വരികയാണ്. അതിനൊപ്പം തന്നെ ഇന്‍ഷുറന്‍സ് ക്ലെയിമുകളുടെ എണ്ണത്തിലും വര്‍ധനവ് ഉണ്ടായിക്കൊണ്ടിരിക്കുന്നു. കോവിഡ് ക്ലെയിമുകള്‍ അതിവേഗം തീര്‍പ്പാക്കണമെന്നാണ് ഇന്‍ഷുറന്‍സ് കമ്പനികളുടെ നയം എങ്കിലും ഇതിനിടയില്‍ ചില ക്ലെയിമുകള്‍ തഴയപ്പെടുകയും ചെയ്യുന്നുണ്ട്. നിങ്ങള്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടാല്‍ ഒരു പക്ഷേ ചില കാരണങ്ങള്‍ ഉയര്‍ത്തിക്കൊണ്ട് ഇന്‍ഷുറന്‍സ് കമ്പനി നിങ്ങളുടെ ക്ലെയിം തള്ളിക്കളയുകയോ അല്ലെങ്കില്‍ ക്ലെയിം പൂര്‍ണമായും തീര്‍പ്പാക്കുകയോ ചെയ്യാതിരിക്കാനുള്ള സാധ്യതകളുണ്ട്.

ഇന്‍ഷുറന്‍സ് കവറേജ്

ഇന്‍ഷുറന്‍സ് കവറേജ്

സാങ്കേതികപരമായി പറയുമ്പോള്‍ ആശുപത്രിവാസത്തിന് ഇന്‍ഷുറന്‍സ് കവറേജ് ലഭിക്കണമെങ്കില്‍ അത് മൂന്ന് പ്രധാന നിബന്ധനകള്‍ പൂര്‍ത്തീകരിക്കേണ്ടതുണ്ട്. ഒരു ഡോക്ടറുടെ നിര്‍ദേശപ്രകാരമായിരിക്കണം ആശുപത്രി ചികിത്സ എന്നതാണ് അതില്‍ ആദ്യത്തേത്. അംഗീകൃതമായ ചികിത്സാ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ചായിരിക്കണം ചികിത്സ എന്നതാണ് രണ്ടാമത്തേത്. ഏറ്റവും പ്രധാനമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചാല്‍ മാത്രം മതിയായ ചികിത്സ ലഭിക്കൂ എന്ന അനിവാര്യമായ അവസ്ഥ.

ആശുപത്രി വാസം

ആശുപത്രി വാസം

ഉദാഹരണത്തിന് നിങ്ങള്‍ക്ക് ചെറിയ തോതിലുള്ള കോവിഡ് രോഗ ലക്ഷണങ്ങള്‍ നിലവിലുണ്ട്. സാധാരണ കഴിക്കുന്ന മരുന്നുകള്‍ മാത്രമാണ് ചികിത്സ. എങ്കിലും നിരീക്ഷണത്തിനായി നിങ്ങള്‍ ആശുപത്രിയില്‍ കഴിയുന്നു എന്ന കരുതുക. ആശുപത്രിയിലെ ഈ ചികിത്സയ്ക്ക് നിങ്ങള്‍ക്ക് കോവിഡ് ഇന്‍ഷുറന്‍സ് പോളിസി പ്രകാരം കവറേജ് ലഭിക്കുകയില്ല. ഇത്തരത്തില്‍ നിങ്ങളുടെ ക്ലെയിമുകള്‍ തഴയപ്പെടാന്‍ പല കാരണങ്ങളുമുണ്ട്. മിക്ക ആശുപത്രികളും രോഗിയുടെ പൂര്‍ണമായ ആശുപത്രി ചികിത്സാ രേഖകള്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് നല്‍കുന്നതില്‍ പരാജയപ്പെടുകയാണ്.

ആശുപത്രി പ്രവേശനത്തിന്റെ മാനദണ്ഡങ്ങള്‍

ആശുപത്രി പ്രവേശനത്തിന്റെ മാനദണ്ഡങ്ങള്‍

രോഗി കോവിഡ് പോസിറ്റീവ് ആണ് എന്നതിന്റെ റിപ്പോര്‍ട്ട് മാത്രമാണ് പല ആശുപത്രികളും ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് നല്‍കി വരുന്നത്. ഇത് കമ്പനിയുടെ ഭാഗത്ത് നിന്നും കൂടുതല്‍ സംശയങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കും ഇടയാക്കുന്നു. ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക്് പോളിസി ഉടമയുടെ ക്ലെയിമിന്റെ സാധുത വിലയിരുത്തുന്നതിനായി രോഗിയുടെ അവസ്ഥയുടെ തീവ്രത കൃത്യമായി അറിയേണ്ടതുണ്ട്. എങ്കില്‍ മാത്രമേ ആശുപത്രി പ്രവേശനത്തിന്റെ മാനദണ്ഡങ്ങള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ടോ എന്ന് ഇന്‍ഷുറന്‍സ് ദാതാവിന് മനസ്സിലാക്കാന്‍ സാധിക്കുകയുള്ളൂ. ഒപ്പം ആശുപത്രി ചികിത്സ ആവശ്യമുള്ള കോവിഡ് രോഗികള്‍ക്കും, വീട്ടില്‍ ക്വാറന്റൈന്‍ മാത്രം ആവശ്യമുള്ള രോഗികളെക്കുറിച്ചുമുള്ള സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങളും ഇപ്പോള്‍ നിലവിലുണ്ട്.

ചികിത്സാ രേഖകള്‍

ചികിത്സാ രേഖകള്‍

ക്ലെയിമിനായുള്ള അപേക്ഷയ്‌ക്കൊപ്പം മുഴുവന്‍ ബില്ലുകളും, ഡിസ്ചാര്‍ജ് രേഖകളും, രോഗം തിരിച്ചറിയപ്പെട്ടതിന്റെ രേഖകളും, ഡോക്ടറുടെ പ്രിസ്‌ക്രിപ്ഷനും സമര്‍പ്പിക്കേണ്ടതുണ്ട്. ആവശ്യമായ രേഖകളുടെ അഭാവം മൂലം ക്ലെയിം അപേക്ഷ തള്ളിക്കളയുവാന്‍ സാധ്യതയുണ്ട്. ചികിത്സാ മാര്‍ഗ നിര്‍ദേശങ്ങള്‍ പ്രകാരം ആശുപത്രി വാസം അനിവാര്യമല്ല എന്ന് കണ്ടാലും ക്ലെയിം തള്ളിക്കളയും. അനാവശ്യമായ ലാബ് പരിശോധനകളും ഔട്ട് പേഷ്യന്റ് വിഭാഗത്തിലെ ബില്ലുകള്‍ അയച്ച് ക്ലെയിമിനായി വാദിക്കുന്നതും നിങ്ങളുടെ ക്ലെയിം തള്ളിക്കളയാന്‍ കാരണമാകും. ഇനി നിങ്ങള്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടാലും പോളിസി നിബന്ധനകള്‍ പ്രകാരമുള്ള സമയത്തിന് മുമ്പ് ഡിസ്ചാര്‍ജ് നടന്നിട്ടുണ്ട് എങ്കിലും നിങ്ങള്‍ക്ക് ക്ലെയിമിന് അര്‍ഹതയില്ലാതെയാകും.

നേരത്തെയുള്ള രോഗങ്ങളും വെയ്റ്റിംഗ് പിരീഡും

നേരത്തെയുള്ള രോഗങ്ങളും വെയ്റ്റിംഗ് പിരീഡും

ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി വാങ്ങിക്കുന്ന സമയത്ത നിങ്ങള്‍ക്ക് ഏതെങ്കിലും അസുഖമുണ്ടായിരുന്നതായും നിങ്ങളത് വെളിപ്പെടുത്താതെ മറച്ചു വച്ചു എന്ന് ബോധ്യപ്പെട്ടാലും നിങ്ങളുടെ ക്ലെയിം തഴയപ്പെടും. കോവിഡ് പ്രത്യേക പോളിസി ആയാലും മറ്റ് ആരോഗ്യ പോളിസികള്‍ ആയാലും എല്ലാത്തിനും ഒരു വെയിറ്റിംഗ് പിരീയഡ് ഇന്‍ഷുറന്‍സ് കമ്പനികള്‍ നിശ്ചയിച്ചിട്ടുണ്ട്. ഈ വെയ്റ്റിംഗ് പിരീഡിന് അകത്തുവരുന്ന ക്ലെയിമുകള്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ പരിഗണിക്കുകയില്ല. കോവിഡ് പോളിസികളുടെ വെയ്റ്റിംഗ് പിരീഡ് 15 ദിവസങ്ങളാണ്. സാധാരണ ആരോഗ്യ പോളിസികളില്‍ വെയ്റ്റിംഗ് പിരീഡ് 30 ദിവസവുമാണ്.

Read more about: insurance
English summary

know the reasons for rejecting your covid insurance claim? |കോവിഡ് പോളിസി ക്ലെയിം തഴയപ്പെട്ടോ? കാരണങ്ങള്‍ അറിയാം

know the reasons for rejecting your covid insurance claim?
Story first published: Tuesday, May 4, 2021, 12:35 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X