സാമ്പത്തിക വര്‍ഷം തുടങ്ങുമ്പോള്‍ നിര്‍ബന്ധമായും ചെയ്യേണ്ട 5 കാര്യങ്ങള്‍ അറിയാമോ?

സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അവ ശ്രദ്ധിച്ചാല്‍ മാത്രമേ നമ്മുടെ സാമ്പത്തിക കാര്യങ്ങള്‍ സുഗമമായി നടക്കുകയുള്ളൂ.

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അവ ശ്രദ്ധിച്ചാല്‍ മാത്രമേ നമ്മുടെ സാമ്പത്തിക കാര്യങ്ങള്‍ സുഗമമായി നടക്കുകയുള്ളൂ. ഇന്ന് പുതിയ സാമ്പത്തിക വര്‍ഷം ആരംഭിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.

പിപിഎഫ് വിഹിതം.

പിപിഎഫ് വിഹിതം.

ഏറ്റവും ജനകീയമായുള്ള നിക്ഷേപ പദ്ധതിയാണ് പബ്ലിക് പ്രൊവിഡന്റ് ഫണ്ട് അഥവാ പിപിഎഫ്. 80c വകുപ്പ് പ്രകാരം നികുതിയിളവ് ലഭിക്കുന്നതിനായി 1.5 ലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങള്‍ നിക്ഷേപകര്‍ പിപിഎഫില്‍ നടത്താറുണ്ട്. എന്നാല്‍ ഏറ്റവും അവസാന നിമിഷം മാത്രമേ പിപിഎഫില്‍ നിക്ഷേപം നടത്തുന്നത് മിക്കവരും പരിഗണിക്കാറുള്ളൂ. സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ പിപിഎഫ് നിക്ഷേപം നടത്തുന്നതാണ് നല്ലത്. വര്‍ഷാദ്യം തന്നെ നിക്ഷേപം നടത്തിയാല്‍ നിക്ഷേപകന് മുഴുവന്‍ വര്‍ഷത്തേയും പലിശ ലഭിക്കും. വര്‍ഷത്തിന്റെ അവസാന ഭാഗമാകുമ്പോഴാണ് നിക്ഷേപിക്കുന്നതെങ്കില്‍ അത്രയും പലിശ നിക്ഷേപകന് നഷ്ടപ്പെടും. പ്രതിമാസ അടിസ്ഥാനത്തിലാണ് നിങ്ങള്‍ നിക്ഷേപം നടത്തുന്നത് എങ്കില്‍ അത് എല്ലാ മാസവും അഞ്ചാം തീയതിയോടെ ആകുന്നതാണ് നല്ലത്. ആ തീയ്യതിയിലെ അക്കൊണ്ട് ബാലന്‍സിന്മേലാണ് പലിശ കണക്കാക്കുന്നത്.

15H/15G ഫോമുകള്‍ സമര്‍പ്പിക്കുന്നത്

15H/15G ഫോമുകള്‍ സമര്‍പ്പിക്കുന്നത്

നിക്ഷേപകര്‍ക്ക് പലിശ നല്‍കുന്നതിന് മുമ്പാണ് ബാങ്കുകള്‍ ടിഡിഎസ് ഈടാക്കുന്നത്. നിങ്ങളുടെ വരുമാനം ഒഴിവാക്കപ്പെട്ട പരിധിയ്ക്ക് താഴെയും നിങ്ങള്‍ യാതൊരു നികുതിയും അടയ്ക്കാന്‍ ബാധ്യസ്ഥനുമല്ലെങ്കില്‍ ബാങ്കുകള്‍ ടിഡിഎസ് പിടിയ്ക്കാതിരിക്കാന്‍ നിങ്ങള്‍ക്ക് ഫോറം 15G/H സമര്‍പ്പിക്കാവുന്നതാണ്. സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കത്തില്‍ ബാങ്കുകള്‍, പോസ്റ്റ് ഓഫീസ് തുടങ്ങിയ ധനകാര്യ സ്ഥാപനങ്ങളിലാണ്് ഇത് സമര്‍പ്പിക്കേണ്ടത്.

നികുതി ക്രമത്തിലെ ഇളവ്

നികുതി ക്രമത്തിലെ ഇളവ്

നികുതിദായകര്‍ക്ക് രണ്ട് തരത്തിലുള്ള നികുതി ക്രമങ്ങളില്‍ സൗകര്യപ്രദമായത് തിരഞ്ഞെടുക്കാന്‍ സാധിക്കും. പുതിയ നികുതി ക്രമമനുസരിച്ച് നികുതി ദായകന് താഴ്ന്ന സ്ലാബ് നിരക്കിലാണ് നികുതി നല്‍കേണ്ടത്. അതേ സമയം പഴയ നികുതി ക്രമത്തിന് കീഴില്‍ ലഭിച്ചിരുന്ന 70 കിഴിവുകള്‍ ഒഴിവാക്കേണ്ടതായും വരും. ആദായ നികുതി റിട്ടേണ്‍ ഫയര്‍ ചെയ്യുന്ന സമയത്ത് ഇതില്‍ ഏത് നികുതി ക്രമം വേണമെന്ന് നികുതി ദായകന് തിരഞ്ഞെടുക്കാം. എന്നിരുന്നാലും ഇത് സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ തീരുമാനിക്കുന്നത് നികുതി ആസൂത്രണം ചെയ്യുന്നതിന് സഹായിക്കും.

ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനുള്ള രേഖകള്‍.

ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനുള്ള രേഖകള്‍.

ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്ന സമയത്തിന് മുമ്പേ തന്നെ അതിനാവശ്യമായ രേഖകള്‍ തയ്യാറാക്കി വയ്ക്കുന്നത് അവസാന നിമിഷം തിരക്കിട്ട് ഓടുന്നത് ഒഴിവാക്കുവാന്‍ സാധിക്കും. ബാങ്ക് ഇന്ററസ്റ്റ് സ്റ്റേറ്റ്‌മെന്റ്, നേരിട്ട് മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കുന്നവരാണെങ്കില്‍ മ്യൂച്വല്‍ ഫണ്ട്‌സ് ഇന്‍വസ്റ്റ്‌മെന്റ് സ്റ്റേറ്റ്‌മെന്റ്‌സ് തുടങ്ങിയവ അതില്‍ ഉള്‍പ്പെടും.

നികുതികള്‍ മുന്‍കൂട്ടി ആസുത്രണം ചെയ്യുക

നികുതികള്‍ മുന്‍കൂട്ടി ആസുത്രണം ചെയ്യുക

സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ നിങ്ങളുടെ നികുതികള്‍ ആസൂത്രണം ചെയ്യുന്നതാണ് അഭികാമ്യം. മിക്കവരും അവസാന നിമിഷത്തിലാണ് നികുതി ആസൂത്രണം നടത്തുക. ഫലമോ തിടുക്കപ്പെട്ടുള്ള തീരുമാനങ്ങള്‍ ഉയര്‍ന്ന ലോക്ക് ഇന്‍ പിരീഡുള്ള നിക്ഷേപങ്ങളിലോ നികുതി ദായകന്റെ റിസ്‌ക് പ്രൊഫൈലിന് അനുയോജ്യമല്ലാത്ത നിക്ഷേപങ്ങളില്‍ ചെന്ന് ചാടുവാനോ സാധ്യതയുണ്ട്.

Read more about: income tax
English summary

things you should know from the beginning of financial year

things you should know from the beginning of financial year
Story first published: Thursday, April 1, 2021, 15:59 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X