മോദി സർക്കാ‍‍രിന്റെ 11 മൊബൈൽ ആപ്പുകൾ; നിങ്ങൾ‍ക്കും പ്രയോജനപ്പെടും തീ‍ർച്ച!!

Posted By:
Subscribe to GoodReturns Malayalam

സർക്കാർ സേവനങ്ങൾ നിങ്ങളുടെ വിരൽ തുമ്പിൽ ലഭിക്കാൻ ഇതാ എളുപ്പമാ‍ർ​ഗം. കേന്ദ്ര സർക്കാർ പുറത്തിക്കിയ 11 മികച്ച ഗവൺമെന്റ് ആപ്ലിക്കേഷനുകൾ ഏതൊക്കെയാണെന്ന് നോക്കാം. ഇവ നിങ്ങൾക്ക് വളരെയേറെ പ്രയോജനപ്പെടും.

MyGov App

കേന്ദ്ര മന്ത്രിമാർക്കും ബന്ധപ്പെട്ട സംഘടനകൾക്കും തങ്ങളുടെ ആശയങ്ങൾ, അഭിപ്രായങ്ങൾ, സർഗാത്മകമായ നിർദ്ദേശങ്ങൾ എന്നിവ പ്രദർശിപ്പിക്കുന്നതിനുള്ള ഒരു പ്ലാറ്റ്ഫോമാണ് MyGov App നൽകുന്നത്. ജനങ്ങളുടെ നേരിട്ടുള്ള പങ്കാളിത്തം ഇതുവഴി രേഖപ്പെടുത്താം. 2015ല്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ച 10 പ്രധാനപദ്ധതികള്‍

Narendra Modi App

ഇത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഔദ്യോഗിക ആപ്പാണ്. ഇത് നിങ്ങൾക്ക് ഏറ്റവും പുതിയ വിവരങ്ങളും വാ‍ർത്തകളും തൽക്ഷണം അപ്ഡേറ്റ് ചെയ്യും. പ്രധാനമന്ത്രിയിൽ നിന്ന് നേരിട്ട് സന്ദേശങ്ങളും മെയിലുകളും സ്വീകരിക്കാനും ഇതുവഴി സാധിക്കും. ഫേസ്ബുക്ക് മെസഞ്ച‍ർ വഴി പണമയയ്ക്കാൻ എന്തെളുപ്പം!!! എങ്ങനെയെന്ന് നോക്കൂ

IRCTC Connect

റെയിൽവേ ടിക്കറ്റുകൾ വളരെ ലളിതമായി ഓൺലൈനായി ബുക്ക് ചെയ്യുന്നതിനുള്ള ആപ്പാണിത്. ഐആർസിടിസി ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്താൽ ഇന്ത്യയിൽ എവിടേയ്ക്കും നിങ്ങൾക്ക് നിങ്ങളുടെ മൊബൈൽ ഫോണിലൂടെ ടിക്കറ്റുകൾ ബുക്ക് ചെയ്യാം. ഫോൺ പോക്കറ്റിലിട്ട് നടന്നാൽ മതിയോ??? കൈ നിറയെ കാശുണ്ടാക്കാൻ ഇതാ 10 വഴികൾ

MEAIndia

വിദേശകാര്യ മന്ത്രാലയത്തിന്റേതാണ് ഈ മൊബൈൽ ആപ്ലിക്കേഷൻ. ആളുകളുമായി മന്ത്രാലയത്തിന് ബന്ധപ്പെടുന്നതിനുള്ള സൗകര്യവും ഈ ആപ്പ് വഴി സാധിക്കും. തൊഴിലില്ലാത്തവർക്ക് സർക്കാർ വായ്പ നൽകും!! അപേക്ഷിക്കേണ്ടത് എങ്ങനെ?

mPassport Seva

പാസ്പോർട്ട് സേവാ പ്രോജക്ട് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രത്യേക വിഭാ​ഗമായ പാസ്പോർട്ട് ആൻഡ് വിസ (സി.പി.വി.) ഡിവിഷൻ, ഇന്ത്യൻ ഗവൺമെന്റ് എന്നിവ ചേ‍ർന്ന് നടപ്പാക്കിയതാണ്. പാസ്പോര്ട്ട് സംബന്ധമായ എല്ലാ സേവനങ്ങളും ഇതുവഴി ജനങ്ങൾക്ക് വളരെ വേ​ഗത്തിൽ ലഭിക്കും. നാഷണൽ ഇ-ഗവേണൻസ് പ്ലാൻ (എൻ.ജി.ജി.പി) പ്രകാരമുള്ള സർക്കാരിന്റെ ഏറ്റവും വലിയ പദ്ധതികളിൽ ഒന്നാണിത്. പ്രധാനമന്ത്രി മുദ്രാ യോജന: 10 ലക്ഷം വരെ ലോണെടുക്കാം, ജാമ്യം വേണ്ട

RTI INDIA

ആർടിഐ ഇന്ത്യ മൊബൈൽ ആപ്പ് ഉപയോഗിച്ച് നിങ്ങൾക്ക് നേരിട്ട് rtiindia.org ആക്സസ് ചെയ്യാവുന്നതാണ്. നിലവിൽ 4,00,000ത്തോളം പേ‍‍ർ ഈ സേവനം ഉപയോ​ഗിക്കുന്നുണ്ട്. നിങ്ങളുടെ മൊബൈലിൽ നിന്ന് നേരിട്ട് വിവരങ്ങൾ ചോദിക്കാനുള്ള അവസരമാണ് ഇതുവഴി ആ‍‍‍ർടിഐ ഒരുക്കിയിരിക്കുന്നത്. നിങ്ങൾക്കും നേടാം വെറും 2% പലിശയ്ക്ക് ഭവനവായ്പ; അപേക്ഷിക്കേണ്ടത് എങ്ങനെ???

Incredible India (Ministry of Tourism)

ഈ ആപ്ലിക്കേഷൻ ഇന്ത്യൻ പൗരന്മാർക്ക് മാത്രമല്ല വിദേശികൾക്കും ഉപയോ​ഗിക്കാം. ഉപയോക്താവിൻറെ ലൊക്കേഷൻ അടിസ്ഥാനമാക്കി, ഈ അപ്ലിക്കേഷൻ എല്ലാ സർക്കാർ അഫിലിയേറ്റ് ടൂർ ഓപ്പറേറ്റർമാർ, സാഹസിക ടൂറിസ്റ്റ് ഓപ്പറേറ്റർമാർ, പ്രാദേശികതല വിനോദ ടൂറിസം ഗൈഡുകൾ എന്നിവരെയും സമീപത്തുള്ള ഹോട്ടലുകളും നിങ്ങൾക്ക് ശുപാർശ ചെയ്യും. അതത് സ്ഥലത്തെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളെക്കുറിച്ചുള്ള അറിയിപ്പുകളും ആപ്പ് വഴി ലഭിക്കും. സ്ത്രീ സംരംഭക‍ർക്ക് ലോൺ റെഡി!! ഇതാ മികച്ച 9 പദ്ധതികൾ

Rakshak App

ഈ ആപ്ലിക്കേഷൻ സ്ത്രീകൾ, പ്രായമായവർ എന്നിവയരുടെ സുരക്ഷയ്ക്കായി ഒരുക്കിയിരിക്കുന്നതാണ്. അടിയന്തിര സാഹചര്യങ്ങളിൽ ഈ അപ്ലിക്കേഷൻ ഉപയോഗിക്കാൻ കഴിയും. ഒരു ബട്ടണിലുള്ള ഒറ്റ ക്ലിക്കിലൂടെ ഈ അപ്ലിക്കേഷൻ 4 വ്യത്യസ്ത (ബന്ധുക്കൾ / ഫ്രണ്ട്സ്) നമ്പറുകളിലേക്ക് നിങ്ങളുടെ നിലവിലെ ലൊക്കേഷൻ എസ്എംഎസായി അയയ്ക്കും. കൂടാതെ ഒരു എമ‍ർജൻസി നമ്പറിലേയ്ക്ക് കോളും പോകും. ആപ്പ് ഇൻസ്റ്റാൾ ചെയ്യുമ്പോൾ തന്നെ ഈ നമ്പറുകൾ നൽകണം. കൂടുതൽ പലിശ നേടാൻ പുതിയ നിക്ഷേപ പദ്ധതി; പ്രധാനമന്ത്രി വയാ വന്ദന യോജന

Voter Information Search Using SMS

ഈ ആപ്ലിക്കേഷൻ വഴി നിങ്ങളുടെ പേര് വോട്ട‍ർ പട്ടികയിൽ ഉണ്ടോയെന്നും എന്നും ഏത് പോളിം​ഗ് സ്റ്റേഷനിലാണ് വോട്ട് രേഖപ്പെടുത്തേണ്ടതെന്നും അറിയാനാകും. എസ്എംഎസ് വഴിയാകും വിവരങ്ങൾ ലഭിക്കുക. ഓരോ എസ്എംഎസിനും ഉപഭോക്താവ് പണം നൽകേണ്ടി വരും. പ്രധാനമന്ത്രി ചില്ലറക്കാരനല്ല; സാധാരണക്കാർക്കായി ഇതാ 15 പദ്ധതികൾ

eHospital Online Registration

ആധാ‍ർ അടിസ്ഥാനമാക്കിയുള്ള ഹോസ്പിറ്റലുകളിലെ അപ്പോയിന്റ്മെന്റ് ഓൺലൈൻ വഴി രജിസ്ട്ര‍‍ർ ചെയ്യുന്നതിനുള്ള സംവിധാനമാണിത്. രാജ്യത്തെ വിവിധ ആശുപത്രികളെ ബന്ധിപ്പിക്കുന്ന ഒരു ശൃഖല കൂടിയാണിത്. കുറഞ്ഞ വരുമാനക്കാര്‍ക്കും നിക്ഷേപിക്കാം... അയ്യായിരം രൂപയില്‍ താഴെയുള്ള നിക്ഷേപപദ്ധതികള്‍

DGFT App

കയറ്റുമതി ഇറക്കുമതി വ്യാപാരികൾക്ക് വിദേശ വ്യാപാര നയവും മറ്റ് അനുബന്ധ വിവരങ്ങളും എളുപ്പത്തിൽ ഉപയോഗിക്കാൻ കഴിയുന്ന ആപ്പാണിത്. കയറ്റുമതി കണക്കുകൾ, ഡ്യൂട്ടി നിരക്കുകൾ തുടങ്ങിയവയ്ക്ക് പുറമേ വ്യാപാരികൾക്ക് അവരുടെ അപേക്ഷകളുടെ സ്റ്റാറ്റസ് പരിശോധിക്കാനുമാകും. ദിവസം വെറും 100 രൂപ എടുക്കാനുണ്ടോ?? നിങ്ങൾക്കുമാകാം കോടീശ്വരൻ!!!

malayalam.goodreturns.in

English summary

list of apps launched by govt of india

Government organizations are very often criticized for their slow way of functioning and delayed decision making. With citizens demanding transparency and openness more than ever, it has become inevitable for these organizations to adopt technology to offer effective citizen services.
Company Search
Enter the first few characters of the company's name or the NSE symbol or BSE code and click 'Go'
Thousands of Goodreturn readers receive our evening newsletter.
Have you subscribed?

Find IFSC

Get Latest News alerts from Malayalam Goodreturns