ഇന്ത്യൻ-അമേരിക്കൻ സാമ്പത്തിക ശാസ്ത്രജ്ഞനായ അഭിജിത് ബാനർജിയും ഫ്രഞ്ച്-അമേരിക്കൻ വംശജയായ ഭാര്യ എസ്ഥർ ഡുഫ്‌ലോയും അമേരിക്കൻ സാമ്പത്തിക ശാസ്ത്രജ്ഞൻ മൈക്കൽ ക്രെമറും ചേർന്ന് 2019 ലെ സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം ഓസ്ലോയിൽ നടന്ന ചടങ്ങിൽ ഏറ്റുവാങ്ങി.
നൊബേൽ സമ്മാന ജേതാവ് ബാനർജി കസവ് മുണ്ടും കറുത്ത ജാക്കറ്റുമാണ് ധരിച്ചിരുന്നത്. ഭാര്യ ഡഫ്ലോ നീല സാരിയും ചുവന്ന ബ്ലൗസും ധരിച്ച് പരമ്പരാഗത ഇന്ത്യൻ വേഷത്തിലാണ് എത്തിയത്. അതേസമയം, അവരുടെ സഹപ്രവർത്തകൻ ക്രെമ്മർ അവാർഡ് ദാന ചടങ്ങിന് സ്യൂട്ട് ആണ് ധരിച്ചിരുന്നത്.

ഭൗതികശാസ്ത്രം, രസതന്ത്രം, സമാധാനം, സാമ്പത്തിക ശാസ്ത്രം, വൈദ്യം തുടങ്ങിയ മേഖലകളിൽ നോബൽ സമ്മാനം നേടിയ ഇന്ത്യക്കാരുടെയും ഇന്ത്യൻ വംശജരുടെയും പട്ടികയിൽ 58 കാരനായ ബാനർജിയും ചേർന്നു. അമർത്യ സെന്നിനുശേഷം സാമ്പത്തിക ശാസ്ത്രത്തിനുള്ള നോബൽ സമ്മാനം നേടിയ രണ്ടാമത്തെ ഇന്ത്യക്കാരനാണ് ബാനർജി. ആഗോള ദാരിദ്ര്യം ലഘൂകരിക്കുന്നതിനുള്ള പരീക്ഷണാത്മക സമീപനത്തിനാണ് മൂവരേയും ഒക്ടോബറില്‍ സാമ്പത്തിക ശാസ്ത്ര നൊബേല്‍ പുരസ്‌കാര ജേതാക്കളായി തിരഞ്ഞെടുത്തത്.

അമേരിക്കയിലെ മസാചുസെറ്റ്‌സ് യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസറാണ് അഭിജിത് ബാനർജി. അദ്ദേഹത്തിന്റെ ഭാര്യയാണ് എസ്‍തർ ഡുഫ്ളോ. ഇവരും മസാച്യൂസൈറ്റ്‍സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ അധ്യാപികയാണ്. ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലെ പ്രൊഫസറാണ് ക്രെമ്മര്‍. ലോകത്തെ 700 ദശലക്ഷത്തിലധികം ആളുകൾ ഇപ്പോഴും വളരെ കുറഞ്ഞ വരുമാനത്തിലാണ് ജീവിക്കുന്നതെന്നും ഓരോ വർഷവും, അഞ്ച് ദശലക്ഷം കുട്ടികൾ അവരുടെ അഞ്ചാം പിറന്നാളിന് മുമ്പായി മരിക്കുന്നുണ്ടെന്നും ഇവർ പഠനങ്ങളിലൂടെ കണ്ടെത്തിയിരുന്നു. ആഗോള ദാരിദ്ര്യത്തിനെതിരെ പോരാടുന്നതിനുള്ള മികച്ച മാർഗങ്ങളാണ് ഇവർ കണ്ടെത്തിയിരിക്കുന്നതെന്നും നൊബേൽ കമ്മിറ്റി പ്രസ്താവനയിൽ അറിയിച്ചു.
More From GoodReturns

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications