സേവിംഗ്സ് അക്കൗണ്ടിന് ഏറ്റവും കൂടുതൽ പലിശ നൽകുന്ന അഞ്ച് ബാങ്കുകൾ.
സേവിംഗ്സ് അക്കൗണ്ടില്ലാത്തവർ ഇന്ന് വളരെ വിരളമാണ്. എന്നാൽ ഏറ്റവും കൂടുതൽ പലിശ ലഭിക്കുന്ന ബാങ്കുകളിൽ പണം നിക്ഷേപിച്ചെങ്കിൽ മാത്രമേ നിങ്ങൾക്ക് കൂടുതൽ നേട്ടമുണ്ടാക്കാൻ സാധിക്കൂ. അതുകൊണ്ട് തന്നെ സേവിംഗ്സ് അക്കൗണ്ടിന് ഏറ്റവും കൂടുതൽ പലിശ നൽകുന്ന അഞ്ച് ബാങ്കുകൾ ഏതൊക്കെയെന്ന് പരിശോധിക്കാം..
ഡിബിഎസ് ബാങ്ക്
സിംഗപ്പൂർ ആസ്ഥാനമായ ബഹുരാഷ്ട്ര ബാങ്കാണ് ഡെവലപ്മെന്റ് ബാങ്ക് ഓഫ് സിംഗപ്പൂർ (ഡിബിഎസ്). ഡിജിബൈങ്ക് ഇ-വാലറ്റ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്ത് നിങ്ങൾക്ക് അക്കൗണ്ട് തുറക്കാവുന്നതാണ്. യുപിഐ സംവിധാനത്തിലൂടെ പണം നിക്ഷേപിക്കുകയും ചെയ്യാം. നിങ്ങളുടെ സേവിംഗ്സ് അക്കൌണ്ട് നിലവിലുണ്ടോ? എസ്ബിഐ 41 ലക്ഷം അക്കൌണ്ടുകൾ ക്ലോസ് ചെയ്തു
പലിശ നിരക്ക്
2018 ജനുവരി 15ന് പ്രാബല്യത്തിൽ വന്ന ബാങ്കിന്റെ വിവിധ നിക്ഷേപ തുകയുടെ പലിശ നിരക്ക് താഴെ പറയുന്നവയാണ്.
- ഒരു ലക്ഷം രൂപ വരെ - 6%
- ഒരു ലക്ഷം മുതൽ രണ്ട് ലക്ഷം വരെ - 7%
- രണ്ട് ലക്ഷം മുതൽ അഞ്ച് ലക്ഷം വരെ - 5%
- അഞ്ച് ലക്ഷത്തിന് മുകളിൽ - 4%
ആർബിഎൽ ബാങ്ക്
ഡിജിറ്റൽ സേവിംഗ്സ് സ്കീം വഴി നിങ്ങൾക്ക് പാൻ നമ്പറും ആധാർ നമ്പറും ഉപയോഗിച്ച് ഓൺലൈനായി ആർബിഎൽ ബാങ്കിൽ ഡിജിറ്റൽ സേവിംഗ്സ് അക്കൗണ്ട് തുറക്കാവുന്നതാണ്. ഈ അക്കൗണ്ടിൽ 5000 രൂപ മിനിമം ബാലൻസ് ആവശ്യമാണ്.
പലിശ നിരക്ക്
2017 ഒക്ടോബർ 1 മുതൽ പ്രാബല്യത്തിൽ വന്ന ബാങ്കിന്റെ സേവിംഗ്സ് അക്കൗണ്ട് പലിശ നിരക്ക്:
- ഒരു ലക്ഷം രൂപ വരെ - 5.5%
- ഒരു ലക്ഷം രൂപയ്ക്ക് മുകളിൽ - 6%
- 10 ലക്ഷം രൂപയ്ക്ക് മുകളിൽ - 6.5%
- ഒരു ലക്ഷം രൂപ വരെ - 5%
- ഒരു ലക്ഷം രൂപ മുതൽ ഒരു കോടി വരെ - 7%
- ഒരു കോടി രൂപയ്ക്ക് മുകളിൽ - 5.5%
- ഒരു ലക്ഷം രൂപ വരെ - 5%
- ഒരു ലക്ഷം രൂപ മുതൽ ഒരു കോടി വരെ - 6%
- ഒരു കോടി രൂപയ്ക്ക് മുകളിൽ - 6.5%
കൊടക് മഹീന്ദ്ര
കൊടക് മഹീന്ദ്ര ബാങ്കിന്റെ മുഴുവൻ ഡിജിറ്റൽ ബാങ്കിംഗ് സേവനങ്ങളും നിങ്ങൾക്ക് മൊബൈലിലൂടെ ലഭ്യമാകും. എന്നാൽ അക്കൗണ്ട് തുറക്കുന്നതിന് ആധാർ, പാൻ കാർഡുകൾ ആവശ്യമാണ്. യൂട്ടിലിറ്റി ബില്ലുകളും മറ്റും അടയ്ക്കുന്നതിനുള്ള ഡിജിറ്റൽ കാർഡും അക്കൗണ്ട് തുറക്കുമ്പോൾ നിങ്ങൾക്ക് ലഭിക്കും. കൂടാതെ മിനിമം ബാലൻസിന്റെ ആവശ്യമില്ല.
പലിശ നിരക്ക്
യെസ് ബാങ്ക്
യെസ് ബാങ്ക് ഇന്ത്യയിലെ നാലാമത്തെ വലിയ സ്വകാര്യ ബാങ്കാണ്. യെസ് ബാങ്ക് സേവിംഗ്സ് അക്കൗണ്ടുകളിൽ 10,000 രൂപ മിനിമം ബാലൻസ് ആവശ്യമാണ്.
പലിശ നിരക്ക്
2017 സെപ്തംബർ ഒന്നു മുതൽ പ്രാബല്യത്തിൽ വന്ന ബാങ്കിന്റെ പലിശനിരക്ക്:
ഉജ്ജീവൻ സ്മോൾ ഫിനാൻസ് ബാങ്ക്
ഉജ്ജീവൻ സ്മോൾ ഫിനാൻസ് ബാങ്കിന്റെ സേവിംഗ്സ് അക്കൗണ്ട് ഡെബിറ്റ് കാർഡ്, NEFT, RTGS, IMPS ഇടപാടുകൾ തുടങ്ങിയ സൗകര്യങ്ങളോട് കൂടിയതാണ്. ബാങ്ക് ശാഖകളിലെത്തി വളരം എളുപ്പത്തിൽ അക്കൗണ്ട് തുറക്കാനാകും. മിനിമം ബാലൻസിന്റെ ആവശ്യമില്ല. നാല് ശതമാനമാണ് ബാങ്ക് നൽകുന്ന പലിശ നിരക്ക്. ഉജ്ജീവൻ എടിഎമ്മുകളിൽ പരിധിയില്ലാത്ത ഇടപാടുകളും മറ്റ് ബാങ്കുകളുടെ എടിഎമ്മുകളിൽ പ്രതിമാസം 6 ഇടപാടുകളും സൗജന്യമായി നടത്താം.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
