നിക്ഷേപകന്റെ ആകുലതകൾ പലതാണ്. ചിലർക്ക് പണം കുറവായിരിക്കും. മറ്റു ചിലർക്ക് റിസ്കായിരിക്കും പ്രശ്നം. ചിലർക്ക് പണമുണ്ടാകും എവിടെ നിക്ഷേപിക്കണമെന്ന് അറിയാത്തവരാകും. വിദേശത്ത് നിന്ന് സമ്പാദിച്ച തുക, സ്ഥലമോ വസ്തുവോ വില്പന നടത്തി ലഭിച്ച പണം എന്നിങ്ങനെ കയ്യിൽ പണമുള്ള പലരുമുണ്ടാകും. ഇവർക്ക് മുന്നിൽ നിരവധിയായ ഓപ്ഷനുകളുണ്ട്. കയ്യിൽ 2 ലക്ഷം രൂപയുള്ളൊരാൾക്ക് ഏതൊക്കെ നിക്ഷേപങ്ങൾ അനുയോജ്യമാണെന്ന് നോക്കാം.
ഇക്വിറ്റി നിക്ഷേപം
റിസ്‌കെടുക്കാന്‍ തയ്യാറാവുന്ന നിക്ഷേപകനാണെങ്കില്‍ ഇക്വിറ്റിയില്‍ നല്ലൊരു പങ്ക് നിക്ഷേപിക്കാം. റിസ്കെടുക്കാനുള്ള ശേഷി അനുസരിച്ച് 40 ന് മുകളിലേക്ക് ഇക്വിറ്റിയിലേക്ക് മാറ്റാം. ഇക്വിറ്റി നിക്ഷേപത്തില്‍ മികച്ച ലാര്‍ജ് കാപ് കമ്പനികളുടെ ഓഹരികളിലോ ലാര്‍ജ് കാപ് മ്യൂച്വല്‍ ഫണ്ടുകളിലോ നിക്ഷേപിക്കാം. റിസ്‌ക് ശേഷി കുറഞ്ഞൊരാള്‍ക്ക് 30-40 ശതമാനം വരെ ഇക്വിറ്റിയിലും ബാക്കി വരുന്നത് ഡെബ്റ്റ് നിക്ഷേപങ്ങളിലേക്കും മാറ്റാം.
ഇക്വിറ്റിയിൽ നിക്ഷേപകര്‍ ആദായം മാത്രം മുന്‍നിര്‍ത്തി നിക്ഷേപിക്കരുത്. റിസ്‌കിന്റെ ഘടകം കൂടി പരിഗണിക്കണം. ഇക്വിറ്റി നിക്ഷേപങ്ങളുടെ തകർച്ച സാമ്പത്തികമായും വൈകാരികവുമായ നഷ്ടം ഉണ്ടാക്കും. ഓഹരികൾക്കൊപ്പം മ്യൂച്വൽ ഫണ്ടും നിക്ഷേപകർ പരിഗണിക്കണം.
മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങള്‍ വ്യവസ്ഥാപിതമല്ലാത്ത അപകട സാധ്യതകളെ (unsystematic risk) കുറയ്ക്കുന്നുണ്ട്. ഓഹരി വിപണികളില്‍ നേരിട്ട് നിക്ഷേപിക്കുമ്പോള്‍ പണപ്പെരുപ്പം, തൊഴിലില്ലായ്മ നിരക്ക്, ഉയര്‍ന്ന ദാരിദ്ര്യം, അഴിമതി തുടങ്ങിയ വ്യവസ്ഥാപിത അപകട സാധ്യത (systematic risk)യ്ക്കൊപ്പം ജീവനക്കാരുടെ പണിമുടക്ക്, പ്രവര്‍ത്തന പ്രവര്‍ത്തനങ്ങളുടെ ഉയര്‍ന്ന ചിലവ് തുടങ്ങിയ വ്യവസ്ഥാപിത അപകട സാധ്യതകളും നേരിടണം. എന്നാല്‍ മ്യൂച്വല്‍ ഫണ്ടില്‍ വ്യവസ്ഥാപിത അപകട സാധ്യത (മാര്‍ക്കറ്റ് റിസ്‌ക്) മാത്രമാണ് നേരിടാനുള്ളത്.
ഇതര നിക്ഷേപങ്ങൾ
ഇക്വിറ്റിയിൽ നിക്ഷേപത്തിനൊപ്പം ഇതര നിക്ഷേപങ്ങൾ (Alternative Investment) കൂടി പരിഗണിക്കാവുന്നതാണ്. ഓഹരി വിപണിയുമായി ബന്ധമില്ലാത്തതിനാൽ നിക്ഷേപത്തിന്റെ ആദായത്തെ പറ്റി പേടിക്കേണ്ടതില്ല. അസറ്റ് ലീസിംഗ്, ഇന്‍വെന്ററി ഫിനാന്‍സ്, സ്റ്റാര്‍ട്ടപ്പ് ഇക്വിറ്റി, കൊമേഴ്സ്യല്‍ റിയല്‍ എസ്റ്റേറ്റ് എന്നിവിടങ്ങളിലേക്ക് പണം നിക്ഷേപിക്കാം. നിക്ഷേപത്തിലെ വൈവിധ്യവ്തകരണത്തിനൊപ്പം മാന്യമായ ആദായം ലഭിക്കാനും ഈ നിക്ഷേപങ്ങൾ വഴി സാധിക്കും.
ഡെബ്റ്റ് നിക്ഷേപങ്ങൾ
റിസ്കെടുക്കാൻ തീരെ തയ്യാറാവാത്തവർക്ക് സർക്കാർ ഗ്യാരണ്ടിയുള്ള നിക്ഷേപങ്ങൾ, ഡെബ്റ്റ് മ്യൂച്വൽ ഫണ്ടുകൾ എന്നിവ തിരഞ്ഞെടുക്കാം. സർക്കാർ ഗ്യാരണ്ടിയുള്ള നിക്ഷേപങ്ങളിൽ നഷ്ട സാധ്യതയില്ലാതെ നിക്ഷേപിക്കാൻ സാധിക്കുന്നൊരു പദ്ധതിയാണ് പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട്. 15 വർഷത്തേക്കുള്ള ദീർഘകാല നിക്ഷേപമാണ്. വർഷത്തിൽ 1.5 ലക്ഷം രൂപ വരെ പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ടിൽ നിക്ഷേപിക്കാൻ സാധിക്കും. നിലവിൽ 7 ശതമാനം പലിശ നിക്ഷേപത്തിന് പലിശ ലഭിക്കുന്നുണ്ട്. പൂർണമായും നികുതി രഹിതമായ നിക്ഷേപമായതിനാൽ നിക്ഷേപകർക്ക് ആകർഷകമാണ്.
മറ്റൊരു നിക്ഷേപമാണ് ബോണ്ടുകൾ. കേന്ദ്രസർക്കാർ ബോണ്ടുകളിലെ നിക്ഷേപത്തിന് സർക്കാർ ഗ്യാരണ്ടിയുണ്ട്. മികച്ച ആദായം പ്രതീക്ഷിച്ച് ഒറ്റത്തവണ നിക്ഷേപം നടത്തുന്നവര്‍ക്ക് തിരഞ്ഞെടുക്കാവുന്ന നിക്ഷേപ മാര്‍ഗമാണ് ഫ്‌ളോട്ടിംഗ് റേറ്റ് സേവിംഗ്‌സ് ബോണ്ടുകള്‍. റിസ്‌കെടുക്കാന്‍ സാധിക്കാത്തവർക്ക് ബാങ്ക് സ്ഥിര നിക്ഷേപങ്ങളെക്കാള്‍ ആദായം ഫ്‌ളോട്ടിംഗ് റേറ്റ് സേവിംഗ്‌സ് ബോണ്ടുകള്‍ നൽകുന്നുണ്ട്.
നിക്ഷേപിച്ച തുകയ്ക്കും പലിശയ്ക്കും കേന്ദ്രസര്‍ക്കാര്‍ ഗ്യാരണ്ടിയുണ്ട്. 7 വർഷമാണ് നിക്ഷേപത്തിന്റെ കാലാവധി. നാഷണല്‍ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റിനെക്കാള്‍ 0.35 ശതമാനം അധിക പലിശ ഫ്ലോട്ടിംഗ് റേറ്റ് സേവിംഗ്‌സ് ബോണ്ടുകള്‍ക്ക് ലഭിക്കും. നിലവിൽ 7.15 ശതമാനമാണ് പലിശ നിരക്ക്.
കോർപ്പറേറ്റ്, ഗവൺമെന്റ് ബോണ്ടുകൾ, കോർപ്പറേറ്റ് സെക്യൂരിറ്റികൾ തുടങ്ങിയിടങ്ങിലാണ് ഡെബ്റ്റ് മ്യൂച്വൽ ഫണ്ടുകൾ പൊതുവെ നിക്ഷേപം നടത്തുന്നത്. ചെലവ് നിരക്ക് കുറവും, റിസ്ക് താരതമ്യേനെ കുറവും ഡെബ്റ്റ് ഫണ്ടുകളുടെ ആകർഷണീയതയാണ്. ബാങ്ക് സ്ഥിര നിക്ഷേപങ്ങളെക്കാൾ ആദായം നൽകുന്നുമുണ്ട്.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം



Click it and Unblock the Notifications