എസ്ബിഐ ആനുവിറ്റി ഡെപ്പോസിറ്റ് സ്‌കീം; വര്‍ഷങ്ങളോളം സ്ഥിരവരുമാനം!

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഒറ്റത്തവണ പണമടച്ചാല്‍ മതി; പിന്നെ സ്ഥിരവരുമാനം കിട്ടും. കേട്ടിട്ട് കൊള്ളാമല്ലേ? പറഞ്ഞുവരുന്നത് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ആനുവിറ്റി ഡെപ്പോസിറ്റ് പദ്ധതിയെ കുറിച്ചാണ്. നിക്ഷേപകന് പ്രതിമാസം വരുമാനം ഉറപ്പുവരുത്തുന്ന എസ്ബിഐയുടെ പദ്ധതിയാണ് ആനുവിറ്റി ഡെപ്പോസിറ്റ് സ്‌കീം.

 

നിക്ഷേപം നടത്തിയാല്‍ പ്രിന്‍സിപ്പല്‍ തുകയുടെ ഒരു ഭാഗവും മിച്ചമുള്ള പ്രിന്‍സിപ്പല്‍ തുകയുടെ പലിശയുമാണ് നിക്ഷേപകന് പ്രതിമാസം ലഭിക്കുക. ഈ അവസരത്തില്‍ എസ്ബിഐ ആനുവിറ്റി പദ്ധതിയെ കുറിച്ച് അറിഞ്ഞിരിക്കേണ്ട 10 കാര്യങ്ങള്‍ ചുവടെ കാണാം.

എസ്ബിഐ ആനുവിറ്റി സ്കീം

1. എസ്ബിഐ ആനുവിറ്റി സ്‌കീമില്‍ പേരു ചേര്‍ക്കുന്നവര്‍ ഒറ്റത്തവണ മാത്രം പണമടച്ചാല്‍ മതി. അടയ്ക്കുന്ന തുക പലിശയ്‌ക്കൊപ്പം ഗഡുക്കളായി വരിക്കാരന് ഓരോ മാസവും തിരിച്ചു കിട്ടും.

2. ഇന്ത്യയിലെ ഏതു പൗരനും പദ്ധതിയില്‍ പങ്കുചേരാം. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ പേരിലും എസ്ബിഐ ആനുവിറ്റി അക്കൗണ്ട് തുടങ്ങാന്‍ സൗകര്യമുണ്ട്.

കാലാവധി

3. ഏറ്റവും കുറഞ്ഞത് പ്രതിമാസം 1,000 രൂപ ഗഡുവായി തിരിച്ചു കിട്ടുന്ന വിധത്തിലാകണം നിക്ഷേപം നടത്തേണ്ടത്. മൂന്നു വര്‍ഷമാണ് എസ്ബിഐ ആനുവിറ്റി ഡെപ്പോസിറ്റ് സ്‌കീമിന്റെ ഏറ്റവും കുറഞ്ഞ കാലാവധിയും. അതായത് മൂന്നുവര്‍ഷത്തേക്ക് നിക്ഷേപം നടത്താന്‍ ഒരുങ്ങുന്നവര്‍ 36,000 രൂപയാണ് ഏറ്റവും കുറഞ്ഞത് അടയ്‌ക്കേണ്ടത്. ഇതേസമയം, നിക്ഷേപത്തിന് പരമാവധി തുകയില്ല; അതുപോലെ ലഭിക്കുന്ന മാസഗഡുവിനും.

4. 3 വര്‍ഷം, 5 വര്‍ഷം, 7 വര്‍ഷം, 10 വര്‍ഷം എന്നിങ്ങനെയാണ് എസ്ബിഐ ആനുവിറ്റി ഡെപോസിറ്റ് സ്‌കീമിന്റെ കാലാവധി തിരഞ്ഞെടുക്കാനാവുക.

പലിശ നിരക്ക്

5. ഫിക്‌സഡ് ഡെപ്പോസിറ്റുകള്‍ക്ക് എസ്ബിഐ നല്‍കുന്ന പലിശ നിരക്കുതന്നെ ആനുവിറ്റി പദ്ധതിക്കും ലഭിക്കും. അതായത്, 5 വര്‍ഷത്തേക്കാണ് നിങ്ങള്‍ നിക്ഷേപം നടത്തുന്നതെന്ന് കരുതുക. അപ്പോള്‍ 5 വര്‍ഷം കാലവധിയുള്ള ഫിക്‌സഡ് ഡെപ്പോസിറ്റിന് എന്തു പലിശ നിരക്ക് ലഭിക്കുമോ അത്രയുംതന്നെ ആനുവിറ്റി സ്‌കീമിലും ഒരുങ്ങും. നിലവില്‍ 5 മുതല്‍ 10 വര്‍ഷം വരെ കാലാവധിയുള്ള ഫിക്‌സഡ് ഡെപ്പോസിറ്റുകള്‍ക്ക് 5.40 ശതമാനം പലിശ നിരക്ക് എസ്ബിഐ നല്‍കുന്നുണ്ട്. 3 വര്‍ഷം മുതല്‍ 5 വര്‍ഷം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 5.30 ശതമാനമാണ് പലിശ നിരക്ക്.

ഫിക്സഡ് ഡെപ്പോസിറ്റ് മാതൃക

6. നിലവിലുള്ള സേവിങ്‌സ്, കറന്റ്, ഓവര്‍ ഡ്രാഫ്റ്റ് അക്കൗണ്ടില്‍ നിന്നും ആനുവിറ്റി ഡെപ്പോസിറ്റ് അക്കൗണ്ടിലേക്ക് നേരിട്ട് നിക്ഷേപം നടത്താന്‍ സാധിക്കും. എന്നാല്‍ തിരഞ്ഞെടുക്കുന്ന അക്കൗണ്ടില്‍ ഇന്റര്‍നെറ്റ് ബാങ്കിങ് സൗകര്യമുണ്ടായിരിക്കണം.

7. ഫിക്‌സഡ് ഡെപ്പോസിറ്റിലെന്ന പോലെ എസ്ബിഐ ആനുവിറ്റി സ്‌കീമിലും മുതിര്‍ന്ന പൗരന്മാര്‍ക്ക് 50 ബേസിസ് പോയിന്റ് പലിശ അധികം ലഭിക്കും.

വായ്പാ സൌകര്യം

8. എസ്ബിഐ ജീവനക്കാര്‍ക്കും എസ്ബിഐ പെന്‍ഷന്‍ വരിക്കാര്‍ക്കും നിലവിലുള്ള നിരക്കിന് പുറമെ 1 ശതമാനം അധിക പലിശ കിട്ടും.

9. എസ്ബിഐ ആനുവിറ്റി ഡെപ്പോസിറ്റ് സ്‌കീം വഴി ലഭിക്കുന്ന പലിശ വരുമാനത്തിന് ടിഡിഎസ് ബാധകമാണ്.

10. ആനുവിറ്റി ഡെപ്പോസിറ്റ് സ്‌കീമില്‍ നോമിനേഷന്‍ സൗകര്യം എസ്ബിഐ വാഗ്ദാനം ചെയ്യുന്നുണ്ട്. പ്രത്യേക സാഹചര്യങ്ങളില്‍ ആനുവിറ്റി അക്കൗണ്ടിലുള്ള തുകയുടെ 75 ശതമാനം വരെ വായ്പയെടുക്കാനും നിക്ഷേപകന് അവസരമുണ്ട്. വായ്പ എടുക്കുകയാണെങ്കില്‍ പ്രതിമാസമുള്ള ഗഡു വായ്പാ അക്കൗണ്ടിലേക്ക് പോകും.

Read more about: sbi
English summary

What Is SBI's Annuity Scheme: How To Earn Rs 10000 Per Month Through The New Deposit Scheme

What Is SBI's Annuity Scheme: All You Need To Know About The Deposit Scheme. Read in Malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X