ഐടി മന്ത്രാലയത്തിന്റെ ഡിജിറ്റല്‍ പേയ്മെന്റ് സ്‌കോര്‍ബോര്‍ഡില്‍ എസ്ബിഐ മുന്നില്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊച്ചി: രാജ്യത്ത് ഏറ്റവും കൂടുതല്‍ വായ്പ നല്‍കുന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഇലക്ട്രോണിക്സ്-വിവരസാങ്കേതിക (ഐടി) മന്ത്രാലയത്തിന്റെ ഡിജിറ്റല്‍ പേയ്മെന്റ സ്‌കോര്‍ബോര്‍ഡില്‍ തുടര്‍ച്ചയായി മൂന്നാം മാസവും ഒന്നാം സ്ഥാനത്തെത്തി. വാണീജ്യ ബാങ്കുകളുടെ വിവിധ ഡിജിറ്റല്‍ പാരാമീറ്ററുകളാണ് സ്‌കോര്‍ബോര്‍ഡ് ട്രാക്ക് ചെയ്യുന്നത്. 13.5 കോടി ഉപയോക്താക്കളുടെ അടിത്തറയുള്ള എസ്ബിഐ 64 കോടി രൂപയോളം വരുന്ന യുപിഐ ഇടപാട് രേഖപ്പെടുത്തിയാണ് ഏറ്റവും മികച്ച റെമിറ്റര്‍ ബാങ്കായത്.

ഐടി മന്ത്രാലയത്തിന്റെ ഡിജിറ്റല്‍ പേയ്മെന്റ് സ്‌കോര്‍ബോര്‍ഡില്‍ എസ്ബിഐ മുന്നില്‍

എസ്ബിഐ ഡിജിറ്റല്‍ പ്ലാറ്റ്ഫോമിലൂടെ 636 കോടിയുടെ ഇടപാടാണ് നടത്തിയത്. ബാങ്കിന്റെ മൊത്തം ഇടപാടുകളുടെ 67 ശതമാനം വരും ഇത്. മൊബൈല്‍ ബാങ്കിങിന്റെ 25 ശതമാനവും വിപണി വിഹിതം ബാങ്കിന്റെയാണ്. എസ്ബിഐയുടെ ഇന്റര്‍നെറ്റ് ബാങ്കിങ് സര്‍വീസ് ീിഹശിലയെശ.യെശ ബാങ്കിങ് ക്രെഡിറ്റ്, ലെന്‍ഡിങ് വിഭാഗത്തില്‍ ഓണ്‍ലൈന്‍ ട്രാഫിക്കില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നു. 8.5 കോടി ഉപഭോക്താക്കളാണ് ഇത് ഉപയോഗിക്കുന്നതത്.

എസ്ബിഐയുടെ ഫ്ളാഗ്ഷിപ്പ് ഡിജിറ്റല്‍ ലൈഫ്സ്‌റ്റൈല്‍ പ്ലാറ്റ്ഫോമായ യോനോയും തടസമില്ലാതെ ഡിജിറ്റല്‍ ലെന്‍ഡിങിന് സഹായിച്ചിട്ടുണ്ട്. 2020 ഏപ്രില്‍-ഡിസംബര്‍ സാമ്പത്തിക വര്‍ഷം യോനോ വഴി 15,996 കോടി രൂപ വരുന്ന 10 ലക്ഷം പേഴ്സണല്‍ വായ്പകളാണ് നല്‍കിയിട്ടുള്ളത്. യോനോ കൃഷിയിലൂടെ 12,035 കോടി രൂപ വരുന്ന 7.85 ലക്ഷം അഗ്രി വായ്പകള്‍ (സാമ്പത്തിക വര്‍ഷം മൂന്നാം പാദത്തില്‍) അനുവദിച്ചു. 2020 ഓഗസ്റ്റ്-ഡിസംബര്‍ കാലത്ത് 4,230 കോടി രൂപ വരുന്ന 2.42 ലക്ഷം കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് അവലോകനം ചെയ്തു.

ഏറ്റവും കൂടുതല്‍ ഡെബിറ്റ് കാര്‍ഡുകള്‍ നല്‍കിയിരിക്കുന്നതും എസ്ബിഐ ആണ്. എസ്ബിഐ ഉപഭോക്താക്കള്‍ 29 കോടിയിലധികം ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുന്നു. കാര്‍ഡ് ചെലവഴിക്കലില്‍ 30 ശതമാനം വിപണി വിഹിതവും ഇടപാടുകളില്‍ 29 ശതമാനം വിഹിതവുമുണ്ട്. പേയ്മെന്റ് സ്വീകരിക്കല്‍ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതില്‍ ബാങ്ക് സ്ഥിരമായ പുരോഗതി നേടിയിട്ടുണ്ട്. ഭിം യുപിഐ ക്യൂആര്‍, ഭാരത് ക്യൂആര്‍, ഭിം ആധാര്‍, പിഒഎസ് തുടങ്ങിയ പേയ്മെന്റ് മോഡുകളിലൂടെ 31 ലക്ഷം മെര്‍ച്ചന്റ് ടച്ച്പോയിന്റുകളുണ്ട്. ഇതില്‍ 51 ശതമാനം പേയ്മെന്റ് സ്വീകരിക്കല്‍ സൗകര്യവും ഗ്രാമീണ, സെമി അര്‍ബന്‍ മേഖലകളിലാണ്. രാജ്യത്തുടനീളമുള്ള വ്യാപാരികളിലേക്ക് എത്തണമെന്ന സര്‍ക്കാരിന്റെ നയങ്ങള്‍ക്ക് അനുസൃതമായാണ് ഇത്.

ബാങ്കിന്റെ പേയ്മെന്റ് അഗ്രിഗേറ്റര്‍ സേവനമായ എസ്ബിഐഇപേ-ഒരു ബാങ്കിന്റെ ഉടമസ്ഥതയിലുള്ള ആദ്യത്തേതും ഒരേയൊരു പേയ്മെന്റ് അഗ്രിഗേറ്റര്‍ പ്ലാറ്റ്ഫോമുമാണിത്. പൊതുമേഖലയിലും കേന്ദ്ര സര്‍ക്കാരിലും, സ്വയംഭരണ സ്ഥാപനങ്ങള്‍, സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ തുടങ്ങി വലിയ വ്യാപാര സമൂഹത്തിന്റെ ആവശ്യങ്ങള്‍ നടത്തുന്നു. ഒപ്പം സ്വകാര്യ സംരംഭകര്‍ക്കും സേവനം ലഭ്യമാക്കുന്നു.

Read more about: sbi
English summary

SBI leads in Ministry of Electronics & Information Technology Digital Payment Scorecard

SBI leads in Ministry of Electronics & Information Technology Digital Payment Scorecard. Read in Malayalam.
Story first published: Tuesday, March 9, 2021, 19:27 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X