പ്രതിമാസ ശമ്പളക്കാരായ എല്ലാവര്ക്കും സാലറി അക്കൗണ്ട് സുപരിചിതമായിരിക്കും. സാലറി അക്കൗണ്ട് ഇല്ല എങ്കില്‍ ജീവനക്കാരനോ ജീവനക്കാരിക്കോ ശമ്പളം ലഭിക്കുകയുമില്ല.
പ്രതിമാസ ശമ്പളക്കാരായ എല്ലാവര്ക്കും സാലറി അക്കൗണ്ട് സുപരിചിതമായിരിക്കും. സാലറി അക്കൗണ്ട് ഇല്ല എങ്കില്‍ ജീവനക്കാരനോ ജീവനക്കാരിക്കോ ശമ്പളം ലഭിക്കുകയുമില്ല. എന്നാല്‍ ഏത് ബാങ്കില്‍ ജീവനക്കാരന് സാലറി അക്കൗണ്ട് ആരംഭിക്കണം എന്ന തീരുമാനം തൊഴില്‍ ദാതാവിന്റേതാണ്. അവര്‍ നിഷ്ക്കര്‍ഷിക്കുന്ന ബാങ്കില്‍ മാത്രമാണ് സാലറി അക്കൗണ്ട് ആരംഭിക്കുവാന്‍ ജിവനക്കാരനോ ജീവനക്കാരിക്കോ സാധിക്കുക.

എസ്ബിഐയില്‍ സാലറി അക്കൗണ്ട് ഉള്ള ജീവനക്കാര്‍ക്ക് സീറോ ബാലന്‍സ് അക്കൗണ്ട് എന്നതിന് പുറമേ മറ്റ് ചില ആകര്‍ഷകങ്ങളായ നേട്ടങ്ങള്‍ കൂടിയുണ്ട്. എസ്ബിഐയുടെ ഔദ്യോഗിക വെബ്സൈറ്റ് ആയ sbi.co.in ല്‍ വെളിപ്പെടുത്തിയിരിക്കുന്ന എസ്ബിഐ സാലറി അക്കൗണ്ട് നേട്ടങ്ങളില്‍ ഇന്‍ഷുറന്‍സ് നേട്ടങ്ങള്‍, വ്യക്തിഗത വായ്പ, ഭവന വായ്പ, വാഹന വായ്പ, വിദ്യാഭ്യാസ വായ്പ തുടങ്ങിയവയില്‍ റിബേറ്റ് തുടങ്ങിയവയൊക്കെ ഉള്‍പ്പെടുന്നു.
എന്നാല്‍ ഇവ കൂടാതെ എസ്ബിഐ സാലറി അക്കൗണ്ടുകളില്‍ ഉപയോക്താവിന് ലഭിക്കുന്ന മറ്റു ചില നേട്ടങ്ങള്‍ കൂടിയുണ്ട്. അവയെന്തൊക്കെയാണെന്ന് നമുക്ക് പരിശോധിക്കാം.
പ്രധാനമായും അഞ്ച് അധിക നേട്ടങ്ങളാണ് എസ്ബിഐ സാലറി അക്കൗണ്ടില്‍ ബാങ്ക് ഉപയോക്താക്കള്‍ക്കായി വാഗ്ദാനം ചെയ്യുന്നത്. അതില്‍ ആദ്യത്തേത് അപകട മരണം സംഭവിച്ചാലുള്ള പരിരക്ഷയാണ്. അപകട മരണം സംഭവിക്കുന്ന സാഹചര്യങ്ങളില്‍ 20 ലക്ഷം രൂപ വരെയാണ് എസ്ബിഐ സാലറി അക്കൗണ്ട് ഉടമകള്‍ക്ക് പരിരക്ഷ ലഭിക്കുക.
എസ്ബിഐയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ പ്രകാരം എയര്‍ ആക്സിഡന്റല്‍ ഇന്‍ഷുറന്‍സ് കവറേജ് ആയി എസ്ബിഐ സാലറി അക്കൗണ്ട് ഉടമ മരണപ്പെടുന്ന പക്ഷം 30 ലക്ഷം രൂപ വരെ ലഭിക്കും.
വ്യക്തിഗത വായ്പ, ഭവന വായ്പ, വാഹന വായ്പ തുടങ്ങി ഏത് തരത്തിലുള്ള വായ്പയ്ക്ക് അപേക്ഷിക്കുമ്പോഴും എസ്ബിഐ സാലറി അക്കൗണ്ട് ഉടമയ്ക്ക് വായ്പാ പ്രൊസസിംഗ് ചാര്‍ജില്‍ 50 ശതമാനം കിഴിവ് ലഭിക്കും.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തങ്ങളുടെ സാലറി അക്കൗണ്ട് ഉപയോക്താക്കള്‍ക്കും ഓവര്‍ ഡ്രാഫ്റ്റ് സേവനം വാഗ്ദാനം ചെയ്യുന്നുണ്ട്. രാജ്യത്തെ ഏറ്റവും വലിയ വാണിജ്യ ബാങ്കായ എസ്ബിഐ സാലറി അക്കൗണ്ട് ഉടമകള്‍ക്ക് അവരുടെ പരമാവധി രണ്ട് മാസത്തെ ശമ്പളത്തുക വരെയാണ് ഓവര്‍ ഡ്രാഫ്റ്റ് ഇനത്തില്‍ അനുവദിക്കുക.
ഒപ്പം എസ്ബിഐ സാലറി അക്കൗണ്ട് ഉടമകള്‍ക്ക് ലോക്കര്‍ സേവനങ്ങള്‍ക്കായി ഈടാക്കുന്ന ചാര്‍ജുകളിലും 25 ശതമാനം വരെ ബാങ്ക് കിഴിവ് നല്‍കുന്നുണ്ട്.
ഇവയ്ക്ക് പുറമേ, ഡ്രാഫ്റ്റുകളുടെ ഫ്രീ ഇഷ്യൂ, മള്‍ട്ടി സിറ്റി ചെക്കുകള്‍, എസ്എംഎസ് അലര്‍ട്ട് സേവനങ്ങള്‍, സൗജന്യ ഓണ്‍ലൈന്‍ നെഫ്റ്റ്, ആര്‍ടിജിഎസ് സേവനങ്ങള്‍, ഏത് ബാങ്കുകളിലെ എടിഎമ്മുകളില്‍ നിന്നും പരിധിയില്ലാത്ത ഇടപാടുകള്‍ തുടങ്ങിയവയാണ് എസ്ബിഐ സാലറി അക്കൗണ്ട് ഉടമകള്‍ക്ക് വാഗ്ദാനം ചെയ്യുന്ന മറ്റ് അധിക സേവനങ്ങള്‍.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!

മുംബൈ-അഹമ്മദാബാദ് യാത്ര പ്ലാൻ ചെയ്തവർ ശ്രദ്ധിക്കുക; ട്രെയിൻ വൈകിയാൽ റീഫണ്ട് ലഭിക്കാൻ ഈ വഴികൾ നോക്കൂ



Click it and Unblock the Notifications