വിദ്യാഭ്യാസ വായ്‌പയും വ്യക്തിഗത വായ്‌പയും: വായ്പ എടുക്കുന്നവർ തീർച്ചയായും അറിയണം ഇക്കാര്യങ്ങൾ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ന് ഇന്ത്യയിലാണെങ്കിലും വിദേശത്താണെങ്കിലും ഉന്നത വിദ്യാഭ്യാസം ചിലവേറിയതാണ്. അത്തരമൊരു സാഹചര്യത്തിൽ, നിങ്ങളുടെ കുട്ടിയുടെ സ്വപ്നം നിറവേറ്റാൻ സഹായിക്കുന്നത് ഒരു വായ്പയാണ്. ഇന്ത്യയിലും വിദേശത്തുമായി ഉന്നത പഠനത്തിന് പോകുന്ന വിദ്യാർത്ഥികളിൽ നല്ലൊരു ശതാമാനവും വായ്‌പകളെ ആശ്രയിക്കുന്നവരാണ്. ഇതിനായി വിദ്യാഭ്യാസ വായ്‌പകളും വ്യക്തിഗത വായ്‌പകളും തിരഞ്ഞെടുക്കുന്നവരുണ്ട്.

വിദ്യാഭ്യാസ വായ്പയും വ്യക്തിഗത വായ്പയും ഉന്നത വിദ്യാഭ്യാസത്തിന് ധനസഹായം നൽകുമെങ്കിലും, നിങ്ങളുടെ ആവശ്യകതയെ അടിസ്ഥാനമാക്കി മികച്ച രീതിയിൽ പ്രവർത്തിക്കുന്നതെതാണെന്ന് നോക്കാം;

വായ്‌പ തുക

വായ്‌പ തുക

ഇൻസ്റ്റിറ്റ്യൂട്ട്, ഫീസ്, മറ്റ് അനുബന്ധ ചിലവുകൾ എന്നിവ പോലുള്ള ചില ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് സാധാരണയായി ധനകാര്യ സ്ഥാപനങ്ങൾ വിദ്യാഭ്യാസ വായ്‌പ അംഗീകരിക്കുന്നത്. എന്നാൽ വിദ്യാഭ്യാസ വായ്‌പകളെ അപേക്ഷിച്ച് വ്യക്തിഗത വായ്‌പകൾക്കുള്ള ഒരേയൊരു നേട്ടം, തുകയുടെ ഉപയോഗത്തിൽ ഒരു നിയന്ത്രണവുമില്ല എന്നതാണ്.

വായ്‌പ

സാധാരണയായി അപേക്ഷന്റെ ക്രെഡിറ്റ് പ്രൊഫൈൽ, വായ്‌പ കാലാവധി എന്നിവ കണക്കാക്കി 25 ലക്ഷം രൂപ വരെയാണ് വ്യക്തിഗത വായ്‌പ തുക അനുവദിക്കാറുള്ളത്. ചില സ്ഥാപനങ്ങൾ പരമാവധി 40 ലക്ഷം രൂപ വരെ വ്യക്തിഗത വായ്‌പ അനുവദിക്കുമെന്ന് അവകാശപ്പെടുന്നുണ്ട്. എന്നാൽ വിദ്യാഭ്യാസ വായ്പയുടെ കാര്യത്തിൽ അങ്ങനെയല്ല, ഇന്ത്യയിൽ ചെയ്യുന്ന കോഴ്സുകൾക്ക് 80 ലക്ഷം രൂപ വരെയും വിദേശത്ത് പഠിക്കാൻ രണ്ട് കോടി രൂപ വരെയും വായ്‌പ ലഭിക്കും.

പലിശ നിരക്ക്

പലിശ നിരക്ക്

വിദ്യാഭ്യാസ വായ്‌പകൾക്ക് താരതമ്യേന പലിശ നിരക്ക് കുറവാണ്. 7.95 ശതമാനം മുതൽ 15.2 ശതമാനം വരെയാണ് ഇത്തരം വായ്‌പകളുടെ പലിശ നിരക്ക്. അതേസമയം വ്യക്തിഗത വായ്‌പകളുടെ പലിശ നിരക്ക് 9.5 ശതമാനത്തിനും 28 ശതമാനത്തിനും ഇടയിലായിരിക്കും. മാത്രമല്ല ചില ധനകാര്യ സ്ഥാപനങ്ങൾ പെൺകുട്ടികളുടെ പേരിലുള്ള വിദ്യാഭ്യാസ വായ്‌പയ്‌ക്ക് 0.5 ശതമാനം അധിക ഇളവ് നൽകാറുണ്ട്.

രാജ്യത്തെ മിക്ക ബാങ്കുകളും

രാജ്യത്തെ മിക്ക ബാങ്കുകളും കോഴ്‌സുകൾ അവസാനിച്ച് ആറ് മാസം മുതൽ ഒരു വർഷം വരെയുള്ള കാലയളവിൽ വിദ്യാഭ്യാസ വായ്‌പകൾക്ക് മൊറട്ടോറിയം അനുവദിക്കാറുണ്ട്. ഇങ്ങനെ അനുവദിക്കുന്ന മൊറട്ടോറിയം കാലയളവിൽ വായ്പ തിരിച്ചടയ്‌ക്കാൻ തുടങ്ങിയാൽ വിദ്യാർത്ഥികൾക്ക് ഒരു ശതമാനം വരെ കൂടുതൽ ഇളവ് ലഭിക്കും. മാത്രമല്ല, വിദ്യാഭ്യാസ വായ്പയ്ക്ക് ഈടാക്കുന്ന പ്രോസസ്സിംഗ് ഫീസ് വ്യക്തിഗത വായ്‌പയ്‌ക്ക് ഈടാക്കുന്നതിനെക്കാൾ കുറവാണ്.

കാലാവധി

കാലാവധി

വിദ്യാഭ്യാസ വായ്‌പയ്‌ക്കും വ്യക്തിഗത വായ്‌പയ്‌ക്കും അനുവദിക്കുന്ന 'വായ്‌പ കാലാവധി' വ്യത്യാസമുണ്ട്. പോളിസി ബസാർ ഡോട്ട് കോം മേധാവി ഗൗരവ് അഗർവാൾ പറയുന്നതനുസരിച്ച് 'വ്യക്തിഗത വായ്പകൾക്ക് സാധാരണയായി 5 വർഷം വരെയാണ് കാലാവധി അനുവദിക്കാറുള്ളത്, ചില ധനകാര്യ സ്ഥാപനങ്ങൾ 6 മുതൽ 7 വർഷം വരെ കാലാവധി വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നാൽ മിക്ക ധനകാര്യസ്ഥാപനങ്ങളും വിദ്യാഭ്യാസ വായ്‌പയ്‌ക്ക് 15 വർഷം വരെ കാലാവധി നൽകുന്നുണ്ട്'.

2021ൽ ഇന്ത്യയുടെ കടം ജിഡിപിയുടെ 87.6% വരുമെന്ന് റിപ്പോർട്ട്, കടം കുറയാൻ 2030 വരെ കാത്തിരിക്കണം2021ൽ ഇന്ത്യയുടെ കടം ജിഡിപിയുടെ 87.6% വരുമെന്ന് റിപ്പോർട്ട്, കടം കുറയാൻ 2030 വരെ കാത്തിരിക്കണം

നികുതി ആനുകൂല്യം

നികുതി ആനുകൂല്യം

വിദ്യാഭ്യാസ വായ്‌പയ്‌ക്ക് സെക്ഷൻ 80 ഇ പ്രകാരം നികുതിയിളവിന് അർഹതയുണ്ട്. വായ്‌പ തിരിച്ചടവ് ആരംഭിച്ച് 8 വർഷത്തേക്ക് മാത്രമേ ഈ നികുതി ഇളവ് ലഭിക്കൂ. എന്നാൽ പ്രധാന തിരിച്ചടവ് നികുതിയിളവിന് അർഹമല്ലെന്ന് ഓർമ്മിക്കേണ്ടതാണ്. ഒരു വ്യക്തിഗത വായ്പയുടെ കാര്യത്തിൽ യാതൊരു വിധ നികുതി ആനുകൂല്യങ്ങളും ലഭ്യമല്ല. ഇതെല്ലാം കണക്കിലെടുക്കുമ്പോൾ നിങ്ങളുടെ ഉന്നത പഠനത്തിന് ധനസഹായം ലഭിക്കുന്നതിന് വ്യക്തിഗത വായ്‌പയ്‌ക്ക് പകരം വിദ്യാഭ്യാസ വായ്പ എടുക്കുന്നതാണ് നല്ലത്.

ക്രെഡിറ്റ് സ്കോർ കുറവുള്ള സാഹചര്യത്തിലും ഒരു വായ്‌പ എങ്ങനെ തരപ്പെടുത്താം?ക്രെഡിറ്റ് സ്കോർ കുറവുള്ള സാഹചര്യത്തിലും ഒരു വായ്‌പ എങ്ങനെ തരപ്പെടുത്താം?

കൊളാറ്ററൽ സെക്യൂരിറ്റി ലോൺ

കൊളാറ്ററൽ സെക്യൂരിറ്റി ലോൺ

വിദ്യാഭ്യാസ വായ്‌പയ്‌ക്ക് സാധാരണയായി നിങ്ങളുടെ രക്ഷിതാവ് അല്ലെങ്കിൽ പങ്കാളിയെ പോലുള്ള ഒരു സഹ അപേക്ഷകൻ ആവശ്യമാണ്. മാത്രമല്ല വായ്‌പ തുക 4 ലക്ഷം രൂപയിൽ കൂടുതലാണെങ്കിൽ സ്ഥാപനങ്ങൾ ഒരു മൂന്നാം കക്ഷി ഗ്യാരണ്ടറെ കൂടി ആവശ്യപ്പെടാം. ഇന്ത്യൻ ബാങ്ക് അസോസിയേഷൻ (ഐ‌ബി‌എ) ചട്ടമനുസരിച്ച് വായ്‌പ തുക 7.5 ലക്ഷം രൂപ കടന്നാൽ ബാങ്കുകൾ കൊളാറ്ററൽ സെക്യൂരിറ്റി എടുക്കേണ്ടതുണ്ട്.

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആകര്‍ഷകമായ നിക്ഷേപമായി എന്‍പിഎസ്; കാരണമിതാണ്‌സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആകര്‍ഷകമായ നിക്ഷേപമായി എന്‍പിഎസ്; കാരണമിതാണ്‌

സെക്യൂരിറ്റികൾ

ഇത് ഭൂമി, കെട്ടിടം, സർക്കാർ സെക്യൂരിറ്റികൾ, പൊതുമേഖലാ ബോണ്ടുകൾ, എൻ‌എസ്‌സി (നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ്), കെ‌വി‌പി (കിസാൻ വികാസ് പത്ര), ലൈഫ് ഇൻഷുറൻസ് പോളിസി, സ്വർണം, ഓഹരികൾ, മ്യൂച്വൽ ഫണ്ട് യൂണിറ്റുകൾ, ബാങ്ക് നിക്ഷേപങ്ങൾ എന്നിവയുടെ രൂപത്തിലാകാം. ഇത് വിദ്യാർത്ഥിയുടെയോ രക്ഷകർത്താവിന്റേയോ അതുമല്ലെങ്കിൽ മൂന്നാം കക്ഷിയുടെ പേരിലായിരിക്കണം.

English summary

Education and Personal Loans: Those who take out loans for higher education should know these things | വിദ്യാഭ്യാസ വായ്‌പയും വ്യക്തിഗത വായ്‌പയും: വായ്പ എടുക്കുന്നവർ തീർച്ചയായും അറിയണം ഇക്കാര്യങ്ങൾ

Education and Personal Loans: Those who take out loans for higher education should know these things
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X