എസ്ബിഐ കാര്‍ഡ്‌സ് ഐപിഒ: ഓഹരി അലോട്ട്‌മെന്റ് ഉടന്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെയും കാര്‍ലൈല്‍ ഗ്രൂപ്പിന്റെയും ഉടമസ്ഥതയിലുള്ള എസ്ബിഐ കാര്‍ഡ്‌സിന്റെ പ്രാഥമിക ഓഹരി വില്‍പ്പന (ഐപിഒ) കഴിഞ്ഞ മാര്‍ച്ച് അഞ്ചിന് പൂര്‍ത്തിയായിരുന്നു. എസ്ബിഐ കാര്‍ഡ്‌സിന്റെ ഓഹരി വിഭജനത്തിലാണ് ഇപ്പോള്‍ ഏവരുടെയും ശ്രദ്ധ. വിപണിയില്‍ ഇടിവുണ്ടായിട്ടും, സമീപകാലത്തെ ഏറ്റവും വലിയ ഓഹരി വില്‍പ്പനയാണ് എസ്ബിഐ കാര്‍ഡ്‌സ് ഐപിഒയിലൂടെ നമുക്ക് കാണാന്‍ സാധിച്ചത്. നിങ്ങള്‍ ഐപിഒയില്‍ നിക്ഷേപം നടത്തിയിട്ടുണ്ടെങ്കില്‍, ഐപിഒയുടെ രജിസ്ട്രാറായ ലിങ്ക് ഇന്‍െൈടം ഇന്ത്യയുടെ വെബ്‌സൈറ്റില്‍ നിങ്ങളുടെ അലോട്ട്‌മെന്റ് നില പരിശോധിക്കാവുന്നതാണ്. ഓഹരി വിഹിതം ബുധനാഴ്ച തീരുമാനിക്കാനാണ് സാധ്യത.

ബിഎസ്ഇ, എന്‍എസ്ഇ എന്നിവയിലെ ലിസ്റ്റിംഗ് മാര്‍ച്ച് 16 -ന് നടക്കാനും സാധ്യതയുണ്ട്. രാജ്യത്തെ മുന്‍നിര പൊതു വായ്പക്കാരായ എസ്ബിഐയുടെ ക്രെഡിറ്റ് കാര്‍ഡ് വിഭാഗമായ എസ്ബിഐ കാര്‍ഡുകള്‍ 225 കോടി ഓഹരികള്‍ക്കായാണ് ലേലം വിളിച്ചത്. ഇതില്‍ ആകെ പത്തു കോടിയിലേറെ ഓഹരികളാണ് വില്‍പ്പനയ്ക്കുണ്ടായിരുന്നത്. സ്ഥാപനേതര നിക്ഷേപകരുടെ വിഭാഗം 45 തവണ സബ്‌സ്‌ക്രൈബ് ചെയ്തപ്പോള്‍, 2.5 തവണയാണ് റീട്ടെയില്‍ വ്യക്തിഗത നിക്ഷേപകര്‍ സബ്‌സ്‌ക്രൈബ് ചെയ്തത്. എസ്ബിഐ കാര്‍ഡ്‌സിന്റെ 10,000 കോടിയുടെ പ്രാഥമിക ഓഹരി വില്‍പ്പന, ഇന്ത്യയില്‍ ഒരു ക്രെഡിറ്റ് കാര്‍ഡ് വിതരണക്കാര്‍ നടത്തുന്ന ഏറ്റവും വലിയ വില്‍പ്പനയാണ്. കൂടാതെ, ഇന്ത്യയില്‍ ഒരു കമ്പനി നടത്തുന്ന അഞ്ചാമത് വലിയ ഓഹരി വില്‍പ്പന കൂടിയുമാണിത്. മാര്‍ച്ച് രണ്ടിനായിരുന്നു എസ്ബിഐ കാര്‍ഡ്‌സിന്റെ പ്രാഥമിക ഓഹരി വില്‍പ്പന ആരംഭിച്ചത്.

പെൻഷൻ സർക്കാർ ജോലിക്കാർക്ക് മാത്രമുള്ളതല്ല, സർക്കാരിന്റെ 5000 രൂപ പെൻഷൻ നിങ്ങൾക്കും നേടാംപെൻഷൻ സർക്കാർ ജോലിക്കാർക്ക് മാത്രമുള്ളതല്ല, സർക്കാരിന്റെ 5000 രൂപ പെൻഷൻ നിങ്ങൾക്കും നേടാം

എസ്ബിഐ കാര്‍ഡ്‌സ് ഐപിഒ: ഓഹരി അലോട്ട്‌മെന്റ് ഉടന്‍

കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആഗോള, ആഭ്യന്തര വിപണികള്‍ തകര്‍ച്ച നേരിടുന്ന സാഹചര്യത്തിലും എസ്ബിഐ കാര്‍ഡ്‌സിന്റെ ഐപിഒയ്ക്ക് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. ഉയര്‍ന്ന സബ്‌സ്‌ക്രിപ്ഷന്‍ നിരക്ക് പ്രതീക്ഷിച്ചിരുന്നെങ്കിലും കൊവിഡ് 19 വ്യാപനം വിപണിയിലും സമ്പദ് വ്യവസ്ഥയിലും സ്വാധീനം ചെലുത്തുന്നുവെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. എന്നാല്‍, ആഗോള സമ്പദ് വ്യവസ്ഥയുടെ നിലവിലെ സ്ഥിതിയുമായി താരതമ്യം ചെയ്യുമ്പോള്‍, പ്രതീക്ഷിച്ചതിലും മികച്ച ഐപിഒയാണ് ഇപ്പോള്‍ നടന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കാണ് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. എസ്ബിഐ കാര്‍ഡ്‌സിന്റെ 74 ശതമാനം ഓഹരിയാണ് ബാങ്കിന്റെ കൈവശമുള്ളത്. ഇതില്‍ നാല് ശതമാനം ഓഹരികള്‍ വിറ്റു. ബാക്കി 26 ശതമാനം ഓഹരികള്‍ കൈവശമുള്ള കാര്‍ലൈല്‍ ഗ്രൂപ്പ് അതിന്റെ പത്തു ശതമാനം ഓഹരികളും വില്‍ക്കുകയായിരുന്നു.

Read more about: sbi എസ്ബിഐ
English summary

എസ്ബിഐ കാര്‍ഡ്‌സ് ഐപിഒ: ഓഹരി അലോട്ട്‌മെന്റ് ഉടന്‍ | sbi cards ipo share allotment soon how to check your status

sbi cards ipo share allotment soon how to check your status
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X