ബാങ്ക് വായ്പകൾക്ക് നിങ്ങൾ ജാമ്യം നിൽക്കാറുണ്ടോ? ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എപ്പോഴെങ്കിലും സുഹൃത്തുക്കളെയോ ബന്ധുക്കളെയോ സഹായിക്കുന്നതിന്, നിയമപരമായ പ്രത്യാഘാതങ്ങൾ അറിയാതെ ഞങ്ങൾ അവരുടെ ബാങ്ക് വായ്പകൾക്ക് ജാമ്യം നിന്നിട്ടുണ്ടോ? എങ്കിൽ നിങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കണം ഇനി പറയുന്ന കാര്യങ്ങൾ. മറ്റുള്ളവരുടെ വായ്പയ്ക്ക് ജാമ്യം നിൽക്കുമ്പോൾ ഒന്നിലധികം സാമ്പത്തിക പ്രത്യാഘാതങ്ങൾ നിങ്ങൾക്ക് നേരിടേണ്ടി വന്നേക്കാം. ഇവിടെ എടുത്തുപറയേണ്ട കാര്യം വായ്പയെടുത്ത വ്യക്തി തിരിച്ചടവിൽ വീഴ്ച വരുത്തിയാലുള്ളതാണ്.

എടുത്ത് ചാട്ടം വേണ്ട

എടുത്ത് ചാട്ടം വേണ്ട

വായ്പയെടുക്കുന്നയാൾ മുഴുവൻ വായ്പയും തിരിച്ചടയ്ക്കാതിരുന്നാൽ തിരിച്ചടവ് ബാധ്യത ജാമ്യക്കാരന്റെ മേൽ വരും. അതിനാൽ ജാമ്യം നിൽക്കുന്നതിന് മുമ്പ് വായ്പ എടുക്കുന്നയാൾ വായ്പ തിരിച്ചടയ്ക്കാതിരിക്കുകയോ അല്ലെങ്കിൽ വായ്പ തിരിച്ചടയ്ക്കുന്നതിന് മുമ്പ് മരിക്കുകയോ ചെയ്താൽ വായ്പ തിരിച്ചടയ്ക്കാൻ നിങ്ങൾക്ക് പണം ക്രമീകരിക്കാൻ കഴിയുമോ എന്ന്നി പരിശോധിക്കേണ്ടതുണ്ട്. നിങ്ങൾക്ക് സാമ്പത്തിക സ്ഥിതി മോശമാണെങ്കിൽ ഇത്തരം കാര്യങ്ങൾക്ക് മുന്നിട്ടിറങ്ങാതിരിക്കുക.

ബാങ്കുകളിൽ സ്വർണ പണയ വായ്പകൾക്ക് വൻ ഡിമാൻഡ്; വരും മാസങ്ങളിലും പണയം വയ്ക്കൽ കൂടുംബാങ്കുകളിൽ സ്വർണ പണയ വായ്പകൾക്ക് വൻ ഡിമാൻഡ്; വരും മാസങ്ങളിലും പണയം വയ്ക്കൽ കൂടും

ക്രെഡിറ്റ് സ്കോർ

ക്രെഡിറ്റ് സ്കോർ

നിങ്ങൾ ജാമ്യം നിന്ന് എടുക്കുന്ന വായ്പ തുക നിങ്ങളുടെ ക്രെഡിറ്റ് റിപ്പോർട്ടിൽ ഒരു ബാധ്യതയായി പ്രതിഫലിക്കും. ഭാവിയിൽ, നിങ്ങൾ ഒരു വീട്, കാർ അല്ലെങ്കിൽ വ്യക്തിഗത വായ്പ എടുക്കാൻ തീരുമാനിക്കുകയാണെങ്കിൽ ഇത് നിങ്ങളുടെ വായ്പ യോഗ്യതയെ ബാധിക്കും. കൂടാതെ, നിങ്ങളുടെ സുഹൃത്തിന്റെ / ബന്ധുവിന്റെ വായ്പയുടെ ബാധ്യതകൾ അടച്ചു തീർക്കാൻ കാലതാമസമുണ്ടായാൽ നിങ്ങളുടെ സ്വന്തം ക്രെഡിറ്റ് സ്കോറിനെ പ്രതികൂലമായി ബാധിക്കും. ഇത് നിങ്ങളുടെ സ്വന്തം ആവശ്യങ്ങൾക്കായി വായ്പ എടുക്കുന്നതിനുള്ള നിങ്ങളുടെ കഴിവിനെയും വായ്പ ലഭിക്കുന്ന പലിശനിരക്കിനെയും ബാധിക്കും.

ഇൻഷുറൻസ് പ്ലാൻ

ഇൻഷുറൻസ് പ്ലാൻ

നിങ്ങളുടെ സുഹൃത്തുമായുള്ള ബന്ധം കാരണം ഒരു വായ്പയിൽ നിങ്ങൾ ജാമ്യക്കാരനാകാൻ തീരുമാനിക്കുകയാണെങ്കിൽ സുരക്ഷിതത്വത്തിന് വേണ്ടി നിങ്ങൾ ചില കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്. വായ്പ സംരക്ഷണ ഇൻഷുറൻസ് പ്ലാൻ എടുക്കാൻ നിങ്ങളുടെ സുഹൃത്തിനോടോ ബന്ധുവിനോടോ നിർദ്ദേശിക്കുക. വായ്പയെടുക്കുന്നയാൾക്ക് മരണമോ വൈകല്യമോ സംഭവിക്കുന്ന സാഹചര്യത്തിൽ, വായ്പ തിരിച്ചടവ് ഇൻഷുറൻസ് കമ്പനി ഏറ്റെടുക്കും.

കൊവിഡ് കാലത്തെ സ്വകാര്യ വായ്പകള്‍ക്ക് ബദലായി അഞ്ച് മാര്‍ഗങ്ങള്‍കൊവിഡ് കാലത്തെ സ്വകാര്യ വായ്പകള്‍ക്ക് ബദലായി അഞ്ച് മാര്‍ഗങ്ങള്‍

മുൻകരുതൽ

മുൻകരുതൽ

നിങ്ങൾക്ക് ഒന്നിൽ കൂടുതൽ ജാമ്യക്കാരെ വായ്പക്കാരന് നിർദ്ദേശിക്കാൻ കഴിയും. കൂടാതെ ജാമ്യം നിങ്ങളുടെ സമ്പാദ്യത്തിന്റെയും വരുമാനത്തിന്റെയും പരിധി വരെ മാത്രമാക്കി ക്രമീകരിക്കുക. അങ്ങനെ ചെയ്യുന്നതിലൂടെ, നിങ്ങളുടെ സുഹൃത്തിനെ / ബന്ധുവിനെ ആവശ്യമുള്ള സമയത്ത് സഹായിക്കാൻ നിങ്ങൾക്ക് കഴിയും, അതേ സമയം, നിങ്ങൾ സ്വയം വായ്പ എടുക്കാൻ പദ്ധതിയിടുമ്പോൾ ഗ്യാരണ്ടിയുടെ കുടിശ്ശിക ബാധ്യത നിങ്ങളുടെ സ്വന്തം വായ്പ പരിധി പരിമിതപ്പെടുത്തില്ല.

ഭവനവായ്‌പ; വിവിധ ബാങ്കുകളുടെ പലിശ, പ്രോസസ്സിംഗ് ഫീസ് എന്നിവ താരതമ്യപ്പെടുത്തുമ്പോൾഭവനവായ്‌പ; വിവിധ ബാങ്കുകളുടെ പലിശ, പ്രോസസ്സിംഗ് ഫീസ് എന്നിവ താരതമ്യപ്പെടുത്തുമ്പോൾ

English summary

Are you be a guarantor on bank loans? Key things to know| ബാങ്ക് വായ്പകൾക്ക് നിങ്ങൾ ജാമ്യം നിൽക്കാറുണ്ടോ? ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

Have you be a guarantor on bank loans? Then you should know the following things. Read in malayalam.
Story first published: Monday, June 15, 2020, 18:55 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X