ചാഞ്ചാട്ടമില്ല; കടബാധ്യതയുമില്ല; നിക്ഷേപകരെ സമ്പന്നരാക്കിയ 5 സ്റ്റോക്കുകൾ ഇതാ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കഴിഞ്ഞ 2 വര്‍ഷത്തോളമായ ആഗോള സമ്പദ് വ്യവസ്ഥ കോവിഡ് മഹാമാരി വിതച്ച ആശങ്കകളിലൂടെയാണ് കടന്നുപോകുന്നത്. എങ്കിലും അടിസ്ഥാനപരമായി മികച്ച സ്റ്റോക്കുകള്‍ ഇതിനിടെയിലും ദീര്‍ഘകാല നിക്ഷേപകര്‍ക്ക് മികച്ച ആദായം നല്‍കിയിട്ടുണ്ട്. ദീര്‍ഘകാലയളവിലേക്ക് ഓഹരി തെരഞ്ഞെടുക്കുമ്പോള്‍ കടബാധ്യതകളില്ലാത്തതും ഗുണനിലവാരമുള്ളതും ആദായം നല്‍കുന്നത് മനസിലാക്കുന്നതിനുളള ''ആല്‍ഫ'' ഘടകം ഉയര്‍ന്നു നില്‍ക്കുന്നതുമായ കാര്യങ്ങള്‍ പരിശോധിക്കണം. ഇതിന്റെ ഭാഗമായി, കഴിഞ്ഞ 5 വര്‍ഷത്തിനിടെ നിക്ഷേപകര്‍ക്ക് മികച്ച ആദായം സമ്മാനിച്ച, 5 കമ്പനികളെയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. പ്രമുഖ റീട്ടെയില്‍ ബ്രോക്കറേജ് സ്ഥാപനമായ റെലിഗേര്‍ ബ്രോക്കിങ്ങാണ് ഈ പ്ട്ടിക പുറത്തുവിട്ടിരിക്കുന്നത്.

ആല്‍ഫ (ALPHA)

ആല്‍ഫ (ALPHA)

ഓഹരിയുമായി ബന്ധപ്പെട്ട റിസ്‌ക് കൈകാര്യം ചെയ്യുന്നതിനുളള പ്രധാനപ്പെട്ട അഞ്ച് സൂചകങ്ങളിലൊന്നാണ് ആല്‍ഫ. അതായത്, വിപണിയിലെ ചാഞ്ചാട്ടങ്ങള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കിടെയിലും നിക്ഷേപ ആസ്തിയുടെ മുകളില്‍ ലഭിക്കുന്ന അധിക ആദായത്തിന്റെ തോതിനെയാണ് ആല്‍ഫ വിവരിക്കുന്നത്. നെഗറ്റീവ് സംഖ്യയാണെങ്കില്‍ മോശമെന്നും പൂജ്യമാണെങ്കില്‍ റിസ്‌കിന് സമാന അനുപാതത്തിലാണെന്നും പോസീറ്റീവ് സംഖ്യയാണെങ്കില്‍ മികച്ച ആദായം ലഭിക്കുമെന്നുമാണ് അര്‍ഥമാക്കുന്നത്. സമാനമായി ഓഹരിയുടെ സൂചികയ്‌ക്കൊത്തുള്ള ചാഞ്ചാട്ടം വ്യക്തമാക്കുന്ന ഘടകമാണ് ബീറ്റ (BETA).

Also Read: നഷ്ടപ്പെട്ട പ്രതാപം തിരികെ പിടിക്കുന്ന ഫാര്‍മ സ്‌റ്റോക്ക് ഇപ്പോള്‍ വാങ്ങാം; 25% നേട്ടം ലഭിക്കുംlAlso Read: നഷ്ടപ്പെട്ട പ്രതാപം തിരികെ പിടിക്കുന്ന ഫാര്‍മ സ്‌റ്റോക്ക് ഇപ്പോള്‍ വാങ്ങാം; 25% നേട്ടം ലഭിക്കുംl

ഡിവീസ് ലാബ്

1). ഡിവീസ് ലാബ് (Divi's Lab)

1990 മുതല്‍ ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന രാജ്യത്തെ മുന്‍നിര ഫാര്‍മ കമ്പനിയാണ് ഡിവീസ് ലാബോറട്ടറീസ്. പ്രധാനമായും മരുന്നു നിര്‍മാണത്തിനുള്ള ഘടകങ്ങളും രാസസംയുക്തങ്ങളുമാണ് കമ്പനി ഉത്പാദിപ്പിക്കുന്നത്. വളരെ ചുരുങ്ങിയ കാലത്തിനുള്ളില്‍ ഫാര്‍മ മേഖലയിലെ എല്ലാ വിഭാഗങ്ങളിലും പ്രവര്‍ത്തനമികവ് കാഴ്ചവച്ച് ആഭ്യന്തര വിപണിയിലെ സ്ഥാനം അരക്കിട്ടുറപ്പിച്ച കമ്പനിയാണിത്. ജനറിക് മരുന്നുകള്‍, പുതിയ മരുന്നുകളുടെ വികസനം, പേറ്റന്റ് ലംഘിക്കാത്ത തരത്തില്‍ രാസസംയുക്തങ്ങള്‍ നിര്‍മിക്കുക എന്നീ മേഖലകളില്‍ കമ്പനി പ്രത്യേകം ശ്രദ്ധപതിപ്പിക്കുന്നുണ്ട്. നിലവില്‍ കമ്പനിക്ക് കടബാധ്യതകളില്ല.

Also Read: 74% വരെ നേട്ടം ലഭിക്കും; ആകര്‍ഷക വിലയിലേക്കെത്തിയ 4 മിഡ്കാപ്പ് സ്റ്റോക്കുകള്‍ വാങ്ങാംAlso Read: 74% വരെ നേട്ടം ലഭിക്കും; ആകര്‍ഷക വിലയിലേക്കെത്തിയ 4 മിഡ്കാപ്പ് സ്റ്റോക്കുകള്‍ വാങ്ങാം

പതിന്മടങ്ങ് ആദായം

പതിന്മടങ്ങ് ആദായം

കഴിഞ്ഞ 5 വര്‍ഷത്തിനിടെ നിക്ഷേപകര്‍ക്ക് പതിന്മടങ്ങ് ആദായം നല്‍കിയിട്ടുള്ള മള്‍ട്ടിബാഗര്‍ സ്റ്റോക്കാണ് ഡിവീസ് ലാബ് (NSE: DIVISLAB, BSE:532488). ഇക്കാലയളവില്‍ ഡിവീസ് ലാബിന്റെ ഓഹരികള്‍ 1,160-ല്‍ നിന്നും 4,750 രൂപയിലേക്ക് വളര്‍ന്നു. അതായത് 309 ശതമാനം നേട്ടം. അതേസമയം, പ്രധാന സൂചികയായ നിഫ്റ്റിയാകട്ടെ 107 ശതമാനം മാത്രം നേട്ടമാണ് നിക്ഷേപകര്‍ക്ക് നല്‍കിയത്. നിലവില്‍ 4757 രൂപ നിലവാരത്തിലാണ് ഡിവീസ് ലാബിന്റെ ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത്. കഴിഞ്ഞ ഒരു വര്‍ഷക്കാലയളവിനുള്ളില്‍ ഉയര്‍ന്ന വില 5,425.10 രൂപയും കുറഞ്ഞ വില 3,153.30 രൂപയായും രേഖപ്പെടുത്തിയിട്ടുണ്ട്.

Also Read: താമസിയാതെ 1,000 തൊട്ടേക്കും; ഈ ധനകാര്യ ഓഹരിയില്‍ നിന്നും 30% ലാഭം നേടാംAlso Read: താമസിയാതെ 1,000 തൊട്ടേക്കും; ഈ ധനകാര്യ ഓഹരിയില്‍ നിന്നും 30% ലാഭം നേടാം

ഇന്‍ഫോസിസ്

2). ഇന്‍ഫോസിസ്

ഇന്ത്യന്‍ ഐടി വ്യവസായ മികവിന്റെ ഖ്യാതി ലോകമാകെ എത്തിച്ചതില്‍ നിര്‍ണായക പങ്കുവഹിച്ച മള്‍ട്ടി നാഷണല്‍ ഐടി കമ്പനിയാണ് ഇന്‍ഫോസിസ്. നിലവില്‍ രാജ്യത്തെ രണ്ടാമത്തെ ഏറ്റവും വലിയ ഐടി കമ്പനിയാണിത്. ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിക്ക 10000 കോടിയിലേറെ യുഎസ് ഡോളറിന്റെ വിപണി മൂലധനമുണ്ട്. കൂടാതെ 2.5 ലക്ഷത്തിലധികം പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കിയിരിക്കുന്ന പ്രസ്ഥാനവുമാണിത്.

Also Read: കമ്പനി അടിമുടി പരിഷ്‌കരിക്കുന്നു; 30% വരെ ഓഹരി വില കുതിക്കാം; നോക്കിക്കോളൂAlso Read: കമ്പനി അടിമുടി പരിഷ്‌കരിക്കുന്നു; 30% വരെ ഓഹരി വില കുതിക്കാം; നോക്കിക്കോളൂ

ട്രിപ്പിള്‍- എ റേറ്റിങ്

ട്രിപ്പിള്‍- എ റേറ്റിങ്

നിലവില്‍ കടബാധ്യതകള്‍ ഒന്നുമില്ലാത്ത കമ്പനിക്ക് ക്രിസില്‍ റേറ്റിങ് ഏജന്‍സി, ട്രിപ്പിള്‍-എ റേറ്റിങ്ങാണ് നല്‍കിയിരിക്കുന്നത്. കഴിഞ്ഞ 5 വര്‍ഷങ്ങള്‍ക്കിടെ ഇന്‍ഫോസിസിന്റെ (NSE: INFY, BSE:500209) ഓഹരി 495 രൂപയില്‍ നിന്നും 1,738 രൂപയിലേക്ക് ഉയര്‍ന്നു. ഇതിലൂടെ 251 ശതമാനം നേട്ടമാണ് നിക്ഷേപകര്‍ക്ക് ലഭിച്ചിരിക്കുന്നത്. ഇക്കാലയളവില്‍ പ്രധാന സൂചികയായ നിഫ്റ്റി നല്‍കിയ ആദായത്തേക്കാള്‍ 144 ശതമാനം അധികമാണ്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെയിലെ ഉയര്‍ന്ന വില 1,848 രൂപയും കുറഞ്ഞ വില 1,115 രൂപയുമാണ്.

3). ടിസിഎസ്

3). ടിസിഎസ്

രാജ്യത്തെ ഏറ്റവും വലിയ ഐടി കമ്പനിയാണ് ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് അഥവാ ടിസിഎസ്. പ്രശസ്ത ബിസിനസ് സംരംഭകരായ ടാറ്റ ഗ്രൂപ്പിന്റെ അഭിമാന കമ്പനിയാണിത്. നിലവില്‍ വിപണി മൂലധനത്തിന്റെ അടിസ്ഥാനത്തില്‍ ലോകത്തെ ഏറ്റവും വലിയ ഐടി കമ്പനിയെന്ന ഖ്യാതിയും ടിസിഎസിന് സ്വന്തമാണ്. ഫോര്‍ബ്‌സ് മാസികയുടെ വിശകലനത്തില്‍ ലോകത്തിലെ ഏറ്റവും നൂതനമായ കമ്പനികളില്‍ 64-ാം സ്ഥാനത്താണ് ടിസിഎസ്. നിലവില്‍ കമ്പനിക്ക് യാതൊരുവിധ കടബാധ്യതകളുമില്ല.

231 ശതമാനം നേട്ടം

231 ശതമാനം നേട്ടം

കഴിഞ്ഞ 5 വര്‍ഷക്കാലയളവില്‍ ടിസിഎസിന്റെ (NSE: TCS, BSE:532540) ഓഹരികള്‍ 1,1100 രൂപ നിലവാരത്തില്‍ നിന്നും 3,641 രൂപയിലേക്ക് കുതിച്ചുകയറി. ഇതിലൂടെ 231 ശതമാനം നേട്ടമാണ് നിക്ഷേപകര്‍ക്ക് ലഭിച്ചത്. ഇക്കാലയളവില്‍ നിഫ്റ്റിയില്‍ നിന്നും ലഭിച്ച ആദായത്തേക്കാള്‍ 124 ശതമാനം അധികമാണിത്. കഴിഞ്ഞ ഒരു വര്‍ഷക്കാലയളവിനിടെ 3,989.90 രൂപയാണ് ഉയര്‍ന്ന വിലയായും 2,699 രൂപയാണ് കുറഞ്ഞ വിലയായും ടിസിഎസ് ഓഹരികള്‍ രേഖപ്പെടുത്തിയിട്ടുള്ളത്.

Also Read: ചൈനയില്‍ ഡിമാന്‍ഡ്; ഈ 2 മെറ്റല്‍ സ്റ്റോക്കുകള്‍ 75% വരെ കുതിക്കുംAlso Read: ചൈനയില്‍ ഡിമാന്‍ഡ്; ഈ 2 മെറ്റല്‍ സ്റ്റോക്കുകള്‍ 75% വരെ കുതിക്കും

ഐജിഎല്‍ (NSE: IGL, BSE:532514)

4). ഐജിഎല്‍ (NSE: IGL, BSE:532514)

ഇന്ത്യയിലെ മുന്‍നിര പ്രകൃതി വാതക വിതരണ കമ്പനിയാണ് ഇന്ദ്രപ്രസ്ഥ ഗ്യാസ് ലിമിറ്റഡ് (ഐജിഎല്‍). ഡല്‍ഹി സ്ംസ്ഥാന സര്‍ക്കാരിന്റേയും പൊതുമേഖല കമ്പനികളായ ബിപിസിഎല്ലിന്റേയും ഗെയിലിന്റേയും സംയുക്ത സംരംഭമാണ് ഐജിഎല്‍. പ്രധാനമായും രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ വാതക വിതരണമാണ് കമ്പനി നിര്‍വഹിക്കുന്നത്. കഴിഞ്ഞ 5 വര്‍ഷത്തിനിടെയില്‍ ഐജിഎല്ലിന്റെ ഓഹരികള്‍ 173.69 രൂപയില്‍ നിന്നും 505.50 രൂപയിലേക്കാണ് വര്‍ധിച്ചത്. അതായത്, 191 ശതമാനം നേട്ടം നിക്ഷേപകര്‍ക്ക് ലഭിച്ചു. യാതൊരു കടബാധ്യതകളും ഇല്ലാത്ത ഈ കമ്പനി, ഇതേകലായളവില്‍ നിഫ്റ്റി നല്‍കിയ ആദായത്തേക്കാള്‍ 84 ശതമാനം നേട്ടം സമ്മാനിച്ചു. കഴിഞ്ഞ ഒരു വര്‍ഷക്കാലയളവിലെ ഐജിഎല്‍ ഓഹരികളുടെ കൂടിയ വില 602.05 രൂപയും കുറഞ്ഞ വില 451.65 രൂപയുമാണ്.

ഹിന്ദുസ്ഥാന്‍ യൂണിലിവര്‍

5). ഹിന്ദുസ്ഥാന്‍ യൂണിലിവര്‍

മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന രാജ്യത്തെ പ്രശസ്തമായ കണ്‍സ്യൂമര്‍ ഗുഡ്‌സ് കമ്പനിയാണ് ഹിന്ദുസ്ഥാ്ന്‍ യൂണിലിവര്‍ (NSE: HINDUNILVR, BSE:500696). ഭക്ഷ്യവസ്തുക്കള്‍, ഡിറ്റര്‍ജന്റ്‌സ്്, സൗന്ദര്യവര്‍ധക വസ്തുക്കള്‍, എഫ്എംസിജി, വാട്ടര്‍ പ്യൂരിഫൈയേര്‍സ് എന്നിങ്ങനെ 14 വിഭാഗങ്ങളിലായി കമ്പനിക്ക് 44 ഉത്പന്നങ്ങളുണ്ട്. കഴിഞ്ഞ 5 വര്‍ശത്തിനിടെ 817 രൂപയില്‍ നിന്നും 2,348.50 രൂപയായി ഓഹരി വില വര്‍ധിച്ചു. യാതൊരു കടബാധ്യതകളുമില്ലാത്ത കമ്പനി 178 ശതമാനം നേട്ടമാണ് നിക്ഷേപകര്‍ക്ക് സമ്മാനിച്ചത്. കഴിഞ്ഞ ഒരു വര്‍ഷക്കാലയളവില്‍ ഹിന്ദുസ്ഥാന്‍ യൂണിലിവറിന്റെ ഓഹരികളുടെ ഉയര്‍ന്ന വില 2,859.30 രൂപയും കുറഞ്ഞ വില 2,120 രൂപയുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യം മാത്രമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്. ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.

Read more about: stock market share market
English summary

TCS INFY IGL HUL Divis Lab Are 5 Debt Free And High Alpha Stocks For Long Term

TCS INFY IGL HUL Divis Lab Are 5 Debt Free And High Alpha Stocks For Long Term
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X