ഈ ചെറുകിട സംരംഭത്തില്‍ നിന്നും നേടാം മാസം 15,000 രൂപയിലേറെ

വലിയ മുതല്‍ മുടക്കൊന്നുമില്ലാതെ സ്വന്തമായി ഒരു ചെറുകിട ബിസിനസ് സംരഭം ആരംഭിക്കുവാനുള്ള ആലോചനയിലാണോ നിങ്ങള്‍? എങ്കില്‍ നിങ്ങള്‍ തെരഞ്ഞെടുക്കാവുന്ന മികച്ചൊരു ബിസിനസ് ഐഡിയയെക്കുറിച്ചാണ് ഇവിടെ പറയുവാന്‍ പോകുന്നത്. ഈ ബിസിനസ് ത

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വലിയ മുതല്‍ മുടക്കൊന്നുമില്ലാതെ സ്വന്തമായി ഒരു ചെറുകിട ബിസിനസ് സംരഭം ആരംഭിക്കുവാനുള്ള ആലോചനയിലാണോ നിങ്ങള്‍? എങ്കില്‍ നിങ്ങള്‍ തെരഞ്ഞെടുക്കാവുന്ന മികച്ചൊരു ബിസിനസ് ഐഡിയയെക്കുറിച്ചാണ് ഇവിടെ പറയുവാന്‍ പോകുന്നത്. ഈ ബിസിനസ് തുടങ്ങുന്നതിനായി നിങ്ങള്‍ക്ക് മൂലധനമായി ആവശ്യമുള്ളത് വളരെ ചെറിയൊരു തുക മാത്രമാണ്. മാത്രമല്ല ഈ ചെറുകിട സംരംഭം ആരംഭിക്കുവാന്‍ നിങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാറിന്റെ ധനസഹായവും ലഭിക്കും.

Also Read : മാസം 90,000 രൂപ വരെ നേടാം; എസ്ബിഐയുടെ ഈ പുതിയ സംവിധാനത്തെക്കുറിച്ച് അറിയാമോ?Also Read : മാസം 90,000 രൂപ വരെ നേടാം; എസ്ബിഐയുടെ ഈ പുതിയ സംവിധാനത്തെക്കുറിച്ച് അറിയാമോ?

ചെറുകിട ബിസിനസ് സംരംഭം ആരംഭിക്കാം

ചെറുകിട ബിസിനസ് സംരംഭം ആരംഭിക്കാം

കോവിഡ് രോഗ വ്യാപനം ലോകത്തെമ്പാടും പ്രതികൂലമായി ബാധിച്ചുവെന്നത് നമുക്കെല്ലാം അറിയാവുന്ന കാര്യമാണ്. കോവിഡ് കാലത്ത് ഏറ്റവും കൂടുതല്‍ തിരിച്ചടി കിട്ടിയിരിക്കുന്നത് ചെറുകിട ബിസിനസ് സംരഭകര്‍ക്കും ദിവസക്കൂലിയ്ക്ക് തൊഴിലെടുത്ത് ജീവിതവൃത്തി കണ്ടെത്തുന്നവരെയുമാണ്. അത്തരത്തില്‍ കോവിഡ് കാലത്ത് വരുമാനം നിലയ്ക്കുകയോ കുറയുകയോ ചെയ്ത ചെറുകിട സംരഭകര്‍ക്കും മറ്റു വ്യക്തികള്‍ക്കും തെരഞ്ഞെടുക്കാവുന്ന ഒരു ബിസിനസ് സംരംഭത്തെക്കുറിച്ചാണ് ഇവിടെ പറയുവാന്‍ പോകുന്നത്.

Also Read : സ്ഥിര നിക്ഷേപങ്ങള്‍ ബാങ്കിലോ പോസ്റ്റ് ഓഫീസിലോ? ഉയര്‍ന്ന ആദായം ലഭിക്കുന്നത് എവിടെ നിന്നും?Also Read : സ്ഥിര നിക്ഷേപങ്ങള്‍ ബാങ്കിലോ പോസ്റ്റ് ഓഫീസിലോ? ഉയര്‍ന്ന ആദായം ലഭിക്കുന്നത് എവിടെ നിന്നും?

ചെറിയ മൂലധനത്തില്‍

ചെറിയ മൂലധനത്തില്‍

ചെറിയൊരു തുക മാത്രമാണ് ഈ സംരഭം ആരംഭിക്കുന്നതിനായി നിങ്ങള്‍ക്ക് ആവശ്യമായി വരുന്നത്. അതായത് ചെറിയൊരു തുക നിക്ഷേപിച്ചുകൊണ്ട് ഈ സംരംഭത്തിലൂടെ ഓരോ മാസവും മികച്ചൊരു തുക തന്നെ നിങ്ങള്‍ക്ക് സ്വന്തമാക്കാം. നേരത്തെ പറഞ്ഞത് പോലെ തന്നെ ഇത്തരത്തില്‍ ഒരു ചെറുകിട സംരംഭം ആരംഭിക്കുന്നതിലെ ഏറ്റവും സവിശേഷകരമായ കാര്യം ഈ സംരംഭത്തിനായി നിങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാറിന്റെ സാമ്പത്തിക സഹായം കൂടി ലഭിക്കും എന്നതാണ്.

Also Read : ദിവസം 233 രൂപ നിക്ഷേപത്തില്‍ ഈ എല്‍ഐസി പോളിസി തരും 17 ലക്ഷം രൂപ!Also Read : ദിവസം 233 രൂപ നിക്ഷേപത്തില്‍ ഈ എല്‍ഐസി പോളിസി തരും 17 ലക്ഷം രൂപ!

സ്പൂണ്‍, ചെറിയ കത്തികള്‍ തുടങ്ങിയവയുടെ നിര്‍മാണം

സ്പൂണ്‍, ചെറിയ കത്തികള്‍ തുടങ്ങിയവയുടെ നിര്‍മാണം

ഇവിടെ പറഞ്ഞു വരുന്നത് സ്പൂണ്‍, ചെറിയ കത്തികള്‍ തുടങ്ങിയവയുടെ നിര്‍മാണ സംരഭത്തെക്കുറിച്ചാണ്. എല്ലാ വീടുകളിലും അനിവാര്യമായ ഒന്നാണ് സ്പൂണുകളും ചെറിയ കത്തികളും സമാന ഉത്പ്പന്നങ്ങളുമെന്ന് അറിയാമല്ലോ. അതുകൂടാതെ വിവിധ ആഘോഷ പാര്‍ടികളിലും, വിവാഹ വേളകളിലും, ഉല്ലാസ യാത്രകളിലും, ഭക്ഷണ ശാലകളിലും, മറ്റ് കടകളിലുമൊക്കെ ഇവ ആവശ്യമാണെന്ന് കാണാം. അതിനാല്‍ തന്നെ എപ്പോഴും ഡിമാന്റ് നിലനില്‍ക്കുന്ന ഉത്പ്പന്നങ്ങളാണിവ.

Also Read : സര്‍ക്കാര്‍ സുരക്ഷിതത്വത്തോടെ സമ്പാദ്യം ഇരട്ടിയായി വളര്‍ത്താം! എവിടെ നിക്ഷേപിക്കണമെന്നറിയൂAlso Read : സര്‍ക്കാര്‍ സുരക്ഷിതത്വത്തോടെ സമ്പാദ്യം ഇരട്ടിയായി വളര്‍ത്താം! എവിടെ നിക്ഷേപിക്കണമെന്നറിയൂ

ചുരുങ്ങിയത് 15,000 രൂപ പ്രതിമാസ ആദായം

ചുരുങ്ങിയത് 15,000 രൂപ പ്രതിമാസ ആദായം

ലോഹത്താല്‍ ഇത്തരം സ്പൂണുകളും ചെറിയ കത്തികളും ഉള്‍പ്പെടെയുള്ള ഉത്പ്പന്നങ്ങളുടെ നിര്‍മാണം നിങ്ങള്‍ക്ക് ആരംഭിക്കാം. ഈ സംരംഭം തുടങ്ങുന്നതിനായി നിങ്ങളുടെ പക്കല്‍ ആവശ്യമുള്ളത് 1.14 ലക്ഷം രൂപയാണ്. തുക കണ്ടെത്തുന്നതിനായി നിങ്ങള്‍ക്ക് ആവശ്യമെങ്കില്‍ കേന്ദ്ര സര്‍ക്കാറിന്റെ മുദ്ര സ്‌കീം പ്രകാരം വായ്പയും എടുക്കുവാന്‍ സാധിക്കും. ഈ മുതല്‍ മുടക്കില്‍ ഏറ്റവും ചുരുങ്ങിയത് 15000 രൂപയെങ്കിലും എല്ലാ മാസവും സംരംഭത്തിലൂടെ നിങ്ങള്‍ക്ക് സ്വന്തമാക്കാം.

Also Read : പിപിഎഫോ എന്‍പിഎസോ? കൂടുതല്‍ നികുതി ഇളവ് ലഭിക്കുന്നത് എവിടെ നിക്ഷേപിച്ചാല്‍?Also Read : പിപിഎഫോ എന്‍പിഎസോ? കൂടുതല്‍ നികുതി ഇളവ് ലഭിക്കുന്നത് എവിടെ നിക്ഷേപിച്ചാല്‍?

മുടക്ക് മുതല്‍ വിനിയോഗം ഇങ്ങനെ

മുടക്ക് മുതല്‍ വിനിയോഗം ഇങ്ങനെ

വെല്‍ഡിംഗ് സെറ്റ്, ബഫിംഗ് മോട്ടോര്‍, ഡ്രില്ലിംഗ് മെഷീന്‍, ബെഞ്ച് ഗ്രിന്‍ഡര്‍, ഹാന്‍ഡ് ഡ്രില്ലിംഗ്, ഹാന്‍ഡ് ഗ്രിന്‍ഡര്‍, ബെഞ്ച്, പാനല്‍ ബോര്‍ഡ് തുടങ്ങിയ എല്ലാ മെഷിനറികള്‍ക്കുമായി ആകെ ആവശ്യമായ തുക 1.8 ലക്ഷം രൂപയാണ്. അസംസ്‌കൃത വസ്തുക്കള്‍ക്കായി ആവശ്യമായത് 1.20 ലക്ഷം രൂപയാണ്. 2 മാസത്തേക്കുള്ള അസംസ്‌കൃത വസ്തുക്കളുടെ തുകയാണിത്. ഈ തുകയുടെ അസംസ്‌കൃത വസ്തുക്കളില്‍ നിന്നും 40,000 സ്പൂണുകളും, 20,000 ഹാന്‍ഡ് ടൂളുകളും, 20,000 കാര്‍ഷിക പണിയായുധങ്ങളും ഓരോ മാസത്തിലും നിര്‍മിക്കാം.

Also Read : മാസം 1,000 രൂപ നിക്ഷേപിച്ചു കൊണ്ട് നേടാം 12 ലക്ഷത്തിലേറെ!Also Read : മാസം 1,000 രൂപ നിക്ഷേപിച്ചു കൊണ്ട് നേടാം 12 ലക്ഷത്തിലേറെ!

ആകെ ആവശ്യമായ തുക

ആകെ ആവശ്യമായ തുക

ജീവനക്കാരുടെ വേതനം മറ്റിനങ്ങളില്‍ ഒരു മാസം ചിലവ് വരുന്നത് ഏകദേശം 30,000 രൂപയായിരിക്കും. ഇത്തരത്തില്‍ സംരഭം നടപ്പിലാക്കുന്നതിനായി ആകെ വരുന്ന ചിലവ് 3.3 ലക്ഷം രൂപയാണെന്ന് കണക്കാക്കാം. ഇത് വലിയ തുകയാണല്ലോ, ഇത്ര വലിയ തുകയൊന്നും പെട്ടെന്ന് കണ്ടെത്തുവാന്‍ സാധിക്കില്ല എന്നാണോ ഇപ്പോള്‍ നിങ്ങള്‍ ഓര്‍ക്കുന്നത്. പണം കണ്ടെത്തുവാനുളള പ്രയാസത്തില്‍ മികച്ചൊരു ബിസിനസ് സാധ്യത തഴയുന്നത് മണ്ടത്തരമായിപ്പോകും. സംരഭം തുടങ്ങുന്നതിനായി മൂലധനം കണ്ടെത്തുവാനും മാര്‍ഗമുണ്ട്. അതേക്കുറിച്ച് ഇനി നമുക്ക് നോക്കാം.

Also Read : പഞ്ചാബ് നാഷണല്‍ ബാങ്കിലെ ഈ അക്കൗണ്ട് വഴി നേടാം 20 ലക്ഷം രൂപയുടെ നേട്ടം!Also Read : പഞ്ചാബ് നാഷണല്‍ ബാങ്കിലെ ഈ അക്കൗണ്ട് വഴി നേടാം 20 ലക്ഷം രൂപയുടെ നേട്ടം!

സര്‍ക്കാരില്‍ നിന്നും ധന സഹായവും നേടാം

സര്‍ക്കാരില്‍ നിന്നും ധന സഹായവും നേടാം

സര്‍ക്കാറിന്റെ പ്രൊജക്ട് റിപ്പോര്‍ട്ട് പ്രകാരം ഓരോ മാസവും 1.10 ലക്ഷം രൂപയുടെ വില്‍പ്പന്ന ഉത്പ്പന്നങ്ങളില്‍ നിന്നുണ്ടാകും. നിര്‍മാണച്ചിലവ് ഓരോ മാസവും 91,800 രൂപയായിരിക്കും. ഇത്തരത്തില്‍ ഓരോ മാസവും സംരംഭകന് 18,000 രൂപയ്ക്ക് മുകളില്‍ ലാഭം സ്വന്തമാക്കാം. വായ്പാ തിരിച്ചടവും ഇന്‍സെന്റീവ് കോസ്റ്റും കിഴിച്ച് സംരംഭകന്റെ കൈയ്യിലെത്തുന്ന അറ്റാദായം 14,400 രൂപയിലേറെയായിരിക്കും. ഇതിനായി നിങ്ങളുടെ പക്കല്‍ 1.14 ലക്ഷം രൂപ മാത്രം ഉണ്ടായിരുന്നാല്‍ മതി. ബാക്കി ചിലവുകളില്‍ സര്‍ക്കാര്‍ സഹായം തേടാം. 1.26 ലക്ഷം രൂപയുടെ ടേം ലോണും 90,000 രൂപയുടെ വര്‍ക്കിംഗ് ക്യാപിറ്റല്‍ ലോണും കേന്ദ്ര സര്‍ക്കാരില്‍ നിന്നും സംരംഭകര്‍ക്ക് ലഭിക്കും.

Also Read : സ്ഥിര വരുമാനം വേണോ? ഈ പോസ്റ്റ് ഓഫീസ് സ്‌കീമിലൂടെ ലഭിക്കും മാസം 5,000 രൂപAlso Read : സ്ഥിര വരുമാനം വേണോ? ഈ പോസ്റ്റ് ഓഫീസ് സ്‌കീമിലൂടെ ലഭിക്കും മാസം 5,000 രൂപ

പ്രധാന്‍ മന്ത്രി മുദ്ര യോജന

പ്രധാന്‍ മന്ത്രി മുദ്ര യോജന

നിങ്ങള്‍ക്ക് വായ്പാ സഹായത്തോടെ സ്പൂണുകളും ചെറിയ കത്തികളും നിര്‍മിക്കുന്ന സംരംഭം ആരംഭിക്കണമെന്ന് ആഗ്രഹമുണ്ടെങ്കില്‍ നിങ്ങള്‍ക്ക് പ്രധാന്‍ മന്ത്രി മുദ്ര യോജനയ്ക്ക് കീഴില്‍ ധന സഹായം ലഭിക്കുന്നിനായി അപേക്ഷിക്കാം. ഏത് ബാങ്കിലും നിങ്ങള്‍ക്ക് ഇതിനായി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. നിങ്ങളുടെ പേര്, വിലാസം, ബിസിനസ് വിലാസം, വിദ്യാഭ്യാസം, നിലവിലെ വരുമാനം, വായ്പാ തുക തുടങ്ങിയ വിവരങ്ങള്‍ കൃത്യമായി കാണിച്ചുകൊണ്ട് ബാങ്കില്‍ അപേക്ഷാ ഫോറം പൂരിപ്പിച്ച് നല്‍കാം.

Read more about: business
English summary

cutlery manufacturing unit; Start this Small Business with a little money and earn 15000 Rs. monthly | ഈ ചെറുകിട സംരംഭത്തില്‍ നിന്നും നേടാം മാസം 15,000 രൂപയിലേറെ

cutlery manufacturing unit; Start this Small Business with a little money and earn 15000 Rs. monthly
Story first published: Sunday, September 19, 2021, 10:30 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X