A Oneindia Venture

കേരളത്തിലെ ഇന്നത്തെ വ്യാപാര നിലവാരം

01 Apr 2026

വ്യാപാര മേഖലയിൽ മികച്ച വളർച്ചയുള്ള സംസ്ഥാനമാണ് കേരളം. വ്യത്യസ്തങ്ങളായ നിരവധി വിപണികളാണ് കേരളത്തിലുടനീളമുള്ളത്. പ്രധാന മാർക്കറ്റുകളായ കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നിവയ്ക്കു പുറമേ കണ്ണൂർ, ... Read more

കേരളത്തിലെ കമ്പോള നിലവാരം ഇന്ന്

Commodity വില വ്യത്യാസം
റബ്ബർ ₹21,700 / ക്വി --
കുരുമുളക് ₹65,000 / ക്വി --
തേങ്ങ ₹56 / കിലോ --
ഏലക്കായ ₹2,000 / കിലോ --
സിമന്റ് ₹306 - ₹450 / 50 കിലോ --
കശുവണ്ടി ₹10,000 - ₹11,000 / ക്വി --
മുട്ട ₹6 / യൂണിറ്റ് --
ഉള്ളി ₹35 / കിലോ --
വാഴപ്പഴം ₹30 / കിലോ --
പാല് ₹52 - ₹58 / യൂണിറ്റ് --

ഉദാഹരണത്തിന് ഏലം, കേരളത്തിലെ പ്രധാന സുഗന്ധ വ്യഞ്ജന വ്യാപാരത്തിൽ ഉൾപ്പെടുന്നു. ഇത് കേരളത്തിലെ എല്ലാ നഗരത്തിൽ കൃഷി ചെയ്യുന്നില്ല. ഇടുക്കിയിലാണ് വലിയ അളവിൽ ഏലം കൃഷി ചെയ്യുന്നത്. അതേ സമയം തേങ്ങയുടെ ഉൽപ്പാദനം താരതമ്യേന കൂടുതലുള്ളത് മലബാർ ഭാഗത്താണ്. ഇടുക്കി വയനാട് എന്നീ ജില്ലകളിലാണ് കുരുമുളക് കൂടുതലും കൃഷി ചെയ്യുന്നത്. എന്നാൽ ഇവ വ്യത്യസ്ത മാർക്കറ്റുകളിലേക്ക് കയറ്റുമതി ചെയ്യുന്നുമുണ്ട്. 

കേരവൃക്ഷങ്ങൾ നിറഞ്ഞ സ്ഥലം എന്ന അർത്ഥത്തിലാണ് കേരളം എന്ന പേര് ഉണ്ടായതെന്നാണ് അറിയപ്പെടുന്നത്. വർഷങ്ങൾക്കു മുന്നേ ഏറ്റവും കൂടുതൽ കേരളത്തിൽ കൃഷി ചെയ്തിരുന്നതും തെങ്ങ് തന്നെയായിരുന്നു. നിലവിൽ കേരളത്തിനേക്കാൾ മറ്റു സംസ്ഥാനങ്ങൾ തെങ്ങ് കൃഷിയിൽ മുന്നേറുന്നുണ്ട്.

കേരളത്തിലെ പ്രധാന ചരക്കുകൾ...

നിരവധി വിഭവങ്ങളാൽ സമൃദ്ധമായ ദൈവത്തിൻ്റെ സ്വന്തം നാട് എന്നറിയപ്പെടുന്ന കേരളത്തിൻ്റെ മാർക്കറ്റിൽ ശ്രദ്ധേയമായ വ്യാപാര സാധ്യതകൾ മുന്നോട്ട് വെച്ച കമ്മോഡിറ്റിയാണ് കുരുമുളക്. ഓരോ വർഷം മുന്നേറുമ്പോഴും കുരുമുളകിൻ്റെ വില കുതിച്ചു കൊണ്ടിരിക്കുന്നു. കേരളത്തിലെ ഭക്ഷണ സംസ്കാരത്തിൽ പകരം വെക്കാനില്ലാത്ത ഒന്നാണ് നേന്ത്രക്കായ. കറിവെക്കാനും വിവിധ പലഹാരങ്ങൾ ഉണ്ടാക്കാനുമെല്ലാം ഇത് പ്രധാനമാണ്. 

സു​ഗന്ധ വ്യഞ്ജന വ്യാപാരത്തിൽ ഏറ്റവും ശ്രദ്ധേയമായ ഒന്നാണ് ഏലം. വിപണിയിൽ ഉയർന്ന വിലയുണ്ടെങ്കിലും കേരളത്തിൻ്റെ ചില ​സ്ഥലങ്ങളിൽ മാത്രമാണ് ഇതിൻ്റെ ഉൽപ്പാദനം നടക്കുന്നത്. കയറ്റുമതിയും അതുപോലെ ഇറക്കുമതിയും ചെയ്യുന്ന കേരളത്തിലെ ഒരു പ്രധാന വാണിജ്യ വസ്തുവാണ് കശുവണ്ടി. 

തേങ്ങയുടെ വില നിലവിൽ കത്തിക്കയറുന്നുണ്ട്. കേരളത്തിൻ്റെ വിപണിയിൽ തെങ്ങ് കൃഷിക്ക് സുപ്രധാന പങ്കുണ്ട്. അതുപോലെയാണ് റബ്ബറിൻ്റെ വിപണിയും. മുട്ട, പാൽ എന്നീ വിഭാ​ഗങ്ങൾ കേരളത്തിലെ പ്രധാന വിപണികളാണ്. ഇവയുടെ വില ഓരോ പ്രദേശങ്ങളിലും നേരിയ വ്യത്യാസത്തിലാണ് വ്യാപാരം നടത്തുക. ഒപ്പം സവാളയുടെ വിപണിയും സുപ്രധാന സ്ഥാനം വഹിക്കുന്നുണ്ട്. നിർമ്മാണ മേഖലയിലെ പ്രധാനിയായ സിമൻ്റ് മാർക്കറ്റിനും കേരളത്തിൽ ശ്രദ്ധേയമായ സ്ഥാനമുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X