നേന്ത്രക്കായ, വാഴപ്പഴം എന്നിവയെല്ലാം മലയാളികള്‍ക്ക് ഒഴിച്ചു കൂടാനാകാത്ത ഭക്ഷണങ്ങളാണ്. നേന്ത്രക്കായ ഉപയോഗിച്ച് കേരളത്തിൽ നിരവധി ഭക്ഷണങ്ങൾ ഉണ്ടാക്കുന്നുണ്ട്. കേരളത്തിൻ്റെ പരമ്പരാഗത ഭക്ഷണ ... Read more
| വേരിയൻ്റ് | വില (കിലോ) | വ്യത്യാസം |
|---|---|---|
| നേന്ത്രക്കായ (നാടൻ) | ₹30 | - |
| നേന്ത്രക്കായ (വരവ്) | ₹25 | - |
| Date | നേന്ത്രക്കായ (നാടൻ) | നേന്ത്രക്കായ (വരവ്) |
|---|---|---|
| Jun 17, 2026 | ₹30 | ₹25 |
| Jun 16, 2026 | ₹30 | ₹25 |
| Jun 6, 2026 | ₹30 | ₹25 |
| Jun 1, 2026 | ₹30 | ₹25 |
| May 25, 2026 | ₹30 | ₹25 |
| May 10, 2026 | ₹30 | ₹25 |
| May 9, 2026 | ₹30 | ₹25 |
| May 8, 2026 | ₹30 | ₹25 |
| May 7, 2026 | ₹30 | ₹25 |
| May 6, 2026 | ₹30 | ₹25 |
പരമ്പരാഗത ഭക്ഷണം..
വാഴപ്പഴം ഉപയോഗിച്ച് പഴം പൊരി, ഉണ്ണിയപ്പം, പഴം ബോണ്ട, ഉന്നക്കായ, പഴം നിറച്ചത് തുടങ്ങി നിരവധി പ്രശസ്തമായ പലഹാരങ്ങളും കേരളത്തിൻ്റെ സ്വകാര്യ അഹങ്കാരമായി തുടരുന്നു. കേരളത്തിലെ വീടുകളിൽ നേന്ത്രക്കായയും വാഴപ്പഴവും ഇല്ലാതെ ഒരു ദിവസം പോലും കടന്നു പോകുന്നില്ല എന്നതാണ് സത്യം. ചെറുപ്രായത്തിലുള്ള കുട്ടികൾക്കു പോലും നേന്ത്രക്കായയുടെ പൊടി കലക്കി കൊടുക്കുന്നു എന്നതും ശ്രദ്ധേയമാണ്. അത്രയും പോഷകഗുണങ്ങളുള്ള ആഹാരമാണ് നേന്ത്രക്കായ.
കേരളത്തിലെ വീടുകളിൽ പ്രഭാത ഭക്ഷണത്തിന് നേന്ത്രപ്പഴം കഴിക്കാറുണ്ട്. വൈറ്റമിന്‍ എ, സി, ബി തുടങ്ങിയ പോഷകങ്ങളെല്ലാം ഇതിൽ അടങ്ങിയിരിക്കുന്നു. മാത്രമല്ല കാല്‍സ്യം, അയേണ്‍, കാര്‍ബോഹൈഡ്രറ്റുകള്‍, മാംഗനീസ്, തുടങ്ങി ശരീരത്തിന് ഏറ്റവും ആവശ്യമായ ഘടകങ്ങളെല്ലാം നേന്ത്രപ്പഴത്തിൽ അടങ്ങിയിരിക്കുന്നു. നേന്ത്രക്കായ പഴുക്കുമ്പോഴാണ് അതിനെ നേന്ത്രപ്പഴം എന്ന് വിളിക്കുന്നത്. ചിലർ വാഴപ്പഴം എന്നും വിളിക്കുന്നു.
കേരളത്തിലെ വിപണി
നിരവധി രൂപവും പ്രത്യേകതകളുമുള്ള നേന്ത്രക്കായകൾ വിപണിയിലുണ്ട്. പക്ഷേ പ്രധാനമായും നാടൻ കായ എന്നും വരവ് കായ എന്നുമാണ് ഇവ അറിയപ്പെടുന്നത്. നാടൻ കായ എന്നാൽ കേരളത്തിൻ്റെ മണ്ണിൽ വിളയിച്ചെടുക്കുന്ന നേന്ത്രക്കായകളാണ്. എന്നാൽ കേരളത്തിൻ്റെ വിപണിയിൽ മറ്റു സംസ്ഥാനത്ത് നിന്ന് നേന്ത്രക്കായ വരുന്നുണ്ട്. ഇതിനെയാണ് വരവ് നേന്ത്രക്കായ എന്ന് വിളിക്കുന്നത്. ഇവയുടെ വിലയിലും വ്യത്യാസമുണ്ട്. അതായത് നാടൻ നേന്ത്രക്കായക്ക് വരവ് കായയേക്കാൾ വില അൽപം കൂടുതലാണ്.
വിപണിയിൽ നാടൻ നേന്ത്രക്കായക്കാണ് എപ്പോഴും ഡിമാൻഡ് കൂടുതൽ. എന്നാൽ പലപ്പോഴും എണ്ണത്തിൽ കുറവും നാടൻ തന്നെയാണ്. കേരളത്തിൽ വിളയിക്കുന്ന ഭക്ഷ്യ വസ്തുക്കൾക്ക് എപ്പോഴും ഡിമാൻഡ് കൂടുതലായിരിക്കും. കൃഷി നഷ്ടത്തിലാവുമ്പോൾ വില കുത്തനെ ഇടിയുന്നു. കേരളത്തിലെ പ്രധാന നഗരങ്ങളായ കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലും, പാലക്കാട്, കണ്ണൂർ എന്നിവിടങ്ങളിലും നേന്ത്രക്കായക്ക് ഡിമാൻഡ് കൂടുതലാണ്.