കേരളത്തില്‍ ഇന്നത്തെ കുരുമുളക് വില

20 Jun 2026

കറുത്ത പൊന്ന് എന്നറിയപ്പെടുന്ന പേരുകേട്ട ഒരു സുഗന്ധവ്യഞ്ജനമാണ് കുരുമുളക്. ഇന്ത്യയിൽ സ്വാതന്ത്ര്യം ലഭിക്കുന്നതിന് നൂറ്റാണ്ടുകൾക്കു മുന്നേ തന്നെ ഇവിടെ കുരുമുളക് കൃഷി ചെയ്യുന്നുണ്ട്. കുരുമുളക് ഒരു ... Read more

₹66,000 / ക്വി
20 Jun 2026

കഴിഞ്ഞ 10 ദിവസത്തെ കുരുമുളക് വിലകൾ - കേരളം

Date കുരുമുളക്
Jun 17, 2026 ₹66,000
Jun 16, 2026 ₹66,000 (+1000.00)
Jun 6, 2026 ₹65,000
Jun 1, 2026 ₹65,000
May 25, 2026 ₹65,000 (-2000.00)
May 10, 2026 ₹67,000
May 9, 2026 ₹67,000
May 8, 2026 ₹67,000
May 7, 2026 ₹67,000
May 6, 2026 ₹67,000

കറുത്തപൊന്ന് എന്ന കുരുമുളക്

കേരളത്തിലെ മലബാർ പ്രദേശങ്ങളാണ് ലോകത്തിലെ ഏറ്റവും മികച്ച കുരുമുളക് ഉത്പാദിപ്പിക്കുന്നത്. കേരളത്തിലെ ഭക്ഷണങ്ങളിൽ കുരുമുളക് സുപ്രധാന ഘടകമാണ്. കറികളിലും അച്ചാറുകളിലും തുടങ്ങി, ഓംപ്ലേറ്റ്, ചിക്കൻ വിഭവങ്ങൾ എന്നിവയ്ക്കെല്ലാം കുരുമുളക് പ്രധാനമായും ഉപയോ​ഗിക്കുന്നു.  ആഗോള വിപണിയിലും കുരുമുളക് ഒരു വിലയേറിയ ഉൽപ്പന്നമാണ്. 

ഭക്ഷണം പാകം ചെയ്യുന്നതിന് ഉപയോ​ഗിക്കുന്നതു പോലെ ചില അസുഖങ്ങൾക്കും കുരുമുളക് നല്ലൊരു മരുന്നാണ്. തൊണ്ട വേദനയ്ക്ക് സാധാരണയായി കുരുമുളകും, പഞ്ചസാരയും, ജീരകയും ചതച്ച് കഴിക്കുന്നത് നല്ലതാണ്. പനിയുള്ളപ്പോൾ ചുക്കും കുരുമുളകും ചേർത്ത് കാപ്പി ഉണ്ടാക്കി കുടിക്കുന്നത് ഉചിതം.

ഉൽപ്പാദനം...

ഇന്ത്യയിൽ ഉത്പാദിപ്പിക്കുന്നതു പോലെ ഇറക്കുമതിയും ചെയ്യുന്നുണ്ട്. വിയറ്റ്നാം, ഇന്തോനേഷ്യ, ശ്രീലങ്ക, തായ്‌ലൻഡ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നാണ് ഭൂരിഭാ​ഗവും എത്തുന്നത്. ഇന്ത്യയിലേക്ക് ഏറ്റവും കൂടുതൽ കുരുമുളക് എത്തുന്നത് തായ്‌ലൻഡിൽ നിന്നാണ്. ഇന്ത്യയുടെ മൊത്തം കുരുമുളകിന്റെ ഇറക്കുമതിയുടെ ഏകദേശം 30% വരും. 


വകഭേദങ്ങൾ..

കറുത്ത കുരുമുളക്, വെളുത്ത കുരുമുളക്, ജൈവ കുരുമുളക്, പച്ചമുളക് തുടങ്ങി കുരുമുളകിൽ വിവിധ വകഭേദങ്ങളുണ്ട്. ഒരു കുരുമുളക് വള്ളി 10 മീറ്റർ വരെ ഉയരത്തിൽ വളരും. കുരുമുളക് കായകൾ മഞ്ഞ-ചുവപ്പ് നിറമായി മാറിയ ശേഷമാണ് പറിച്ചെടുക്കുക. മുഴുവൻ കുരുമുളകും പൊടിച്ചാൽ കറുത്ത കുരുമുളക് ലഭിക്കും. പഴുത്ത കായകളുടെ പുറംതോട് നീക്കം ചെയ്താണ് വെളുത്ത കുരുമുളക് ലഭിക്കുന്നത്. വെളുത്ത കുരുമുളകിന് കറുത്ത കുരുമുളകിനേക്കാൾ രുചി കുറവാണ്.


കുരുമുളക് വിപണി

കേരളത്തിലെ പ്രധാന കുരുമുളക് വിപണികൾ കൊച്ചി, ആലപ്പുഴ, കോഴിക്കോട്, നെടുമങ്ങാട്, കോന്നി, അടൂർ, പാല, തലശ്ശേരി, കാഞ്ഞങ്ങാട്, കാസർഗോഡ് എന്നിവിടങ്ങളിലാണ്. ഈ സ്ഥലങ്ങളിൽ കുരുമുളകിൻ്റെ വിലയിലും നേരിയ വ്യത്യാസം ഉണ്ട്. കറുത്ത കുരുമുളകിനേക്കാൾ എപ്പോഴും വെളുത്ത കുരുമുളകിനാണ് വില കൂടുതൽ എന്നതും പ്രധാനപ്പെട്ട കാര്യമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X