കേരളത്തിലും പിന്നെ ആസ്സാമിലും കൃഷി ചെയ്തുവരുന്ന ഒരു സുഗന്ധ വ്യഞ്ജനമാണ് ഏലം. തണലും ഈർപ്പമുള്ളതും, തണുത്ത കാലാവസ്ഥയുമുള്ള പ്രദേശങ്ങളിൽ ആണ് ഏലം കൂടുതലായി വളരുന്നത്. ഏലച്ചെടിയുടെ വിത്തിന് ... Read more
| വേരിയൻ്റ് | വില (കിലോ) | വ്യത്യാസം |
|---|---|---|
| ഏലക്കായ -Normal | ₹2,000 | - |
| ഏലം പച്ച - Green | ₹1,050 | - |
| Date | ഏലക്കായ -Normal | ഏലം പച്ച - Green |
|---|---|---|
| Jun 17, 2026 | ₹2,000 | ₹1,050 |
| Jun 16, 2026 | ₹2,000 | ₹1,050 |
| Jun 6, 2026 | ₹2,000 | ₹1,050 |
| Jun 1, 2026 | ₹2,000 | ₹1,050 |
| May 25, 2026 | ₹2,000 | ₹1,050 |
| May 10, 2026 | ₹2,000 | ₹1,050 |
| May 9, 2026 | ₹2,000 | ₹1,050 |
| May 8, 2026 | ₹2,000 | ₹1,050 |
| May 7, 2026 | ₹2,000 | ₹1,050 |
| May 6, 2026 | ₹2,000 | ₹1,050 |
ഭക്ഷണ സംസ്കാരം
കേരളത്തിൻ്റെ ഭക്ഷണ സംസ്കാരത്തിൽ ഏലത്തിൻ്റെ പങ്ക് വളരെ വലുതാണ്. എല്ലാ വിശേഷ ദിനങ്ങളിലും തയ്യാറാക്കുന്ന പായസത്തിൽ ഏലക്കായ പൊടിച്ച് ചേർക്കുന്നു. ചിക്കൻ കറി, മട്ടൻ കറി തുടങ്ങി പലവിധ കറികളിലും ഏലക്കായയുടെ സാന്നിധ്യമുണ്ട്. കേരളത്തിൻ്റെ വിപണിയിൽ ഏലത്തിന് വമ്പൻ ഡിമാൻഡുണ്ട്. ഏലം പച്ച, ഉണക്ക എന്നിങ്ങനെ വിവിധ വിഭാഗങ്ങളുണ്ട്. എല്ലാത്തിനു വ്യത്യസ്ത വിലയാണ്.
പ്രധാന ഇനങ്ങൾ
മലബാർ, മൈസൂർ, വഴുക്ക എന്നിങ്ങനെ മൂന്നിനങ്ങളാണ് കേരളത്തിൽ കൃഷിചെയ്ത് വരുന്നത്. മാത്രമല്ല ഇതിനു പുറമേ നിരവധി സങ്കരയിനങ്ങളും ഉണ്ട്. ഐ.സി.ആർ.ഐ.1,2, പി.വി.1,2, എം.സി.സി.-12, എം.സി.സി.-16, എം.സി.സി.-40, ഞള്ളാനി ഗോൾഡ് തുടങ്ങിയവയാണ് ഈ സങ്കരയിനങ്ങൾ. ഏലകൃഷി കൃത്യമായി മുന്നോട്ട് പോകുന്നതിന് ശരിയായ ജലസേചനം ആവശ്യമാണ്. വേനൽകാലത്തും ഇത് പാലിച്ചാൽ പ്രതീക്ഷിക്കുന്നതിലും കൂടുതൽ വിളവെടുക്കാം.
ഏലം കൃഷി ചെയ്യുമ്പോൾ അതിനനുസരിച്ചുള്ള കാലാവസ്ഥയുണ്ടെന്ന് ഉറപ്പാക്കണം. ഭക്ഷണങ്ങളിൽ മാത്രമല്ല മരുന്നുകളിലും ഏലക്കായ ചേർക്കാറുണ്ട്. പനി, വാതം, പിത്തം, കഫം, തുടങ്ങിയ രോഗങ്ങള്‍ക്ക് ഏലം ഫലപ്രദമാണ്. ഛര്‍ദ്ദി, നെഞ്ചുവേദന എന്നിവക്കും ഏലം നല്ലൊരു മരുന്നാണെന്ന് പറയപ്പെടുന്നു.