| Date | സിമന്റ് |
|---|---|
| Jun 17, 2026 | ₹306 - ₹450 |
| Jun 16, 2026 | ₹306 - ₹450 |
| Jun 6, 2026 | ₹306 - ₹450 |
| Jun 1, 2026 | ₹306 - ₹450 |
| May 25, 2026 | ₹306 - ₹450 |
| May 10, 2026 | ₹306 - ₹450 |
| May 9, 2026 | ₹306 - ₹450 |
| May 8, 2026 | ₹306 - ₹450 |
| May 7, 2026 | ₹306 - ₹450 |
| May 6, 2026 | ₹306 - ₹450 |
സിമന്റും കേരള വിപണിയും
കളിമണ്‍, കല്‍ക്കരി, ചുണ്ണാംക്കല്ല് എന്നിവയെ ഉയർന്ന താപത്തില്‍ ചുട്ട് നല്ല പൊടിയായി മാറ്റിയാണ് സിമന്റ് നിര്‍മിക്കുന്നത്. വെള്ളവുമായി യോജിച്ചാൽ ഇത് സ്വയം കട്ടിയാവുന്നതിനാൽ ഇവ കെട്ടിട നിര്‍മ്മാണത്തില്‍ ഒരു അവിഭാജ്യ ഘടകമായി മാറി. സാധാരണ പോർട്ട്‌ലാൻഡ് സിമന്റ്, പോർട്ട്‌ലാൻഡ് പൊസോളാന സിമൻ്റ്, പോർട്ട്‌ലാൻഡ് സ്ലാഗ് സിമൻ്റ് തുടങ്ങി നിരവധി തരം സിമൻ്റുകളുണ്ട്. ഡയമണ്ട് സിമൻ്റ്, കാമധേനു സിമൻ്റ്, മലബാർ സിമൻ്റ് ലിമിറ്റഡ് എന്നിവ കേരളത്തിലെ പ്രധാന സിമൻ്റ് കമ്പനികളാണ്.
സിമന്റിൻ്റെ ഡിമാൻഡിനെ സ്വാധീനിക്കുന്ന ഘടകങ്ങൾ
കേരളത്തിൻ്റെ അടിസ്ഥാന സൗകര്യ വികസനം, റിയൽ എസ്റ്റേറ്റ് വളർച്ച, കാലാവസ്ഥാ എന്നീ ഘടകങ്ങൾ സിമൻ്റ് ഡിമാൻഡിനെ സ്വാധീനിക്കുന്നു. പരമ്പരാഗത നിർമ്മാണ ശൈലിയുടെയും ആധുനിക അടിസ്ഥാന സൗകര്യങ്ങളുടെയും സംയോജനം സിമന്റ് വിപണിയ്ക്ക് കേരളത്തിൽ വലിയ പ്രാധാന്യം നൽകുന്നു.
കേരള സിമന്റ് വിപണിയിലെ വെല്ലുവിളികൾ
കേരളത്തിലെ ഉപഭോക്താക്കൾ പലപ്പോഴും ഉയർന്ന വിലയുള്ള സിമൻ്റുകൾക്ക് ഗുണനിലവാരം കൂടുതലാണെന്ന് വിശ്വസിക്കുന്നു. അതിനാൽ വിവിധ സിമൻ്റ് നിർമ്മാതാക്കൾ ഉയർന്ന വില നിശ്ചയിക്കുന്നു. ഇത് പലപ്പോഴും സാധാരണ ഉപഭോക്താക്കൾക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നു.