കേരളത്തില്‍ ഇന്നത്തെ മുട്ട വില

24 Jun 2026

നമ്മുടെ ഭക്ഷ്യസംസ്കാരത്തിൽ പ്രധാനപ്പെട്ട ഒന്നാണ് മുട്ട. പോഷകഘടകങ്ങളാൽ സമൃദ്ധമായ മുട്ട കേരളത്തിൽ വിപണിയിൽ പ്രധാന ശ്രദ്ധാ കേന്ദ്രമാണ്. നാടൻ മുട്ടകൾ, സാധാരണ കോഴി മുട്ടകൾ, കാട മുട്ട, താറാ മുട്ട തുടങ്ങി ... Read more

₹8 / യൂണിറ്റ്
+2.00
24 Jun 2026
വേരിയൻ്റ് വില (യൂണിറ്റ്) വ്യത്യാസം
മുട്ട ₹8 +2
നാടൻ മുട്ട ₹10 - ₹16 -

കഴിഞ്ഞ 10 ദിവസത്തെ മുട്ട വിലകൾ - കേരളം

Date മുട്ട നാടൻ മുട്ട
Jun 24, 2026 ₹8 (+2.00) ₹10 - ₹16
Jun 17, 2026 ₹6 ₹8 - ₹15
Jun 16, 2026 ₹6 ₹8 - ₹15
Jun 6, 2026 ₹6 ₹8 - ₹12
Jun 1, 2026 ₹6 ₹8 - ₹15
May 25, 2026 ₹6 ₹10 - ₹15
May 10, 2026 ₹6 ₹10 - ₹15
May 9, 2026 ₹6 ₹10 - ₹15
May 8, 2026 ₹6 ₹10 - ₹15
May 7, 2026 ₹6 ₹10 - ₹15

കേരളത്തിലെ മുട്ട വ്യാപാരം

മുട്ടയുടെ കാര്യത്തിൽ അയൽ സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന സംസ്ഥാനമാണ് കേരളം. പ്രതിവർഷം ശരാശരി 300 കോടിയിലധികം കോഴിമുട്ടകളും 40 കോടിയോളം താറാവ് മുട്ടകളും കേരളത്തിലേക്ക് എത്തുന്നുണ്ടെന്നാണ് കണക്കുകൾ. കേരളത്തിന് ഏകദേശം 529 കോടി മുട്ടകൾ പ്രതിവർഷം ആവശ്യമുണ്ടെന്നാണ് കണക്കുകൾ. എന്നാൽ, സംസ്ഥാനത്തെ ആഭ്യന്തര ഉൽപ്പാദനം ഏകദേശം 120 കോടി മാത്രമാണ്. പ്രധാനമായും തമിഴ്നാട്ടിലെ നാമക്കല്ലിൽ നിന്നാണ് കേരളത്തിലേക്ക് കോഴിമുട്ട എത്തുന്നത്. 

മുട്ടയുടെ ഉത്പാദനക്കുറവ്

മുട്ടയുടെ ഉത്പാദനക്കുറവ് നികത്താൻ സംസ്ഥാന സർക്കാർ വിവിധ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കുന്നുണ്ട്. വീട്ടുമുറ്റത്തെ കോഴി വളർത്തലിന് പ്രാധാന്യം നൽകിയും, കർഷകർക്ക് സബ്സിഡികൾ നൽകിയും, ഉയർന്ന ഉൽപ്പാദന ശേഷിയുള്ള കോഴിയിനങ്ങളെ വിതരണം ചെയ്തും ഉൽപ്പാദനം വർദ്ധിപ്പിക്കാനാണ് ശ്രമം. ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കാനും മുട്ട ഉൽപ്പാദനത്തിൽ സ്വയംപര്യാപ്തത നേടാനുമുള്ള ലക്ഷ്യത്തോടെയാണ് ഈ നീക്കങ്ങൾ. ഇത് ഗ്രാമീണ മേഖലയിലെ തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കാനും പ്രാദേശിക സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്താനും സഹായിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X