| Date | ഉള്ളി |
|---|---|
| May 10, 2026 | ₹30.60 (-19.40) |
| May 9, 2026 | ₹50 |
| May 8, 2026 | ₹50 (+20.00) |
| May 7, 2026 | ₹30 |
| May 6, 2026 | ₹30 (-20.00) |
| Apr 30, 2026 | ₹50 |
| Apr 29, 2026 | ₹50 |
| Apr 28, 2026 | ₹50 (+18.30) |
| Apr 19, 2026 | ₹31.70 |
| Apr 18, 2026 | ₹31.70 (+0.70) |
കേരളത്തിൽ ഇറക്കുമതി ചെയ്യുന്നു...
കേരളത്തിലെ ഉള്ളിയുടെ ഉൽപാദനം പരിമിതമാണെങ്കിലും മഹാരാഷ്ട്ര, കർണാടക, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് ഉള്ളി വ്യാപകമായി ഇറക്കുമതി ചെയ്യുന്നുണ്ട്. ജനസംഖ്യാ വളർച്ചയും ഭക്ഷണക്രമത്തിൽ വരുന്ന മാറ്റങ്ങളും കാരണം ഉള്ളിയുടെ ആവശ്യകത വർദ്ധിച്ചുവരുന്നതിനാൽ കേരളത്തിലെ വിപണിയിൽ സവാളയ്ക്ക് ഗണ്യമായ വളർച്ചാ സാധ്യതയുണ്ട്. ആന്ധ്രപ്രദേശിൽ നിന്നും ഉള്ളി ഇറക്കുമതി ചെയ്യുന്നുണ്ട്. ആന്ധ്രാ ഉള്ളി എന്ന് വിളിക്കുന്ന ഇവ താരതമ്യേന ചെറിയ ഉള്ളിയാണ്.
സവാളയിലെ വകഭേദങ്ങൾ...
കേരളത്തിൽ കാണുന്ന സവാള അല്ലെങ്കിൽ ഉള്ളിയുടെ നിറം ചുവപ്പാണ്. എന്നാൽ വെള്ള നിറത്തിലും മഞ്ഞ നിറത്തിലും സവാളയുണ്ട്. സവാളയുടെ മറ്റൊരു തരമാണ് ഇംഗ്ലീഷിൽ ഷാലറ്റ് എന്ന് വിളിക്കുന്ന ചെറിയുള്ളി. ഇതിനു പുറമേ പച്ച ഉള്ളിയും കാണാം. അത് പാകമാവാത്ത ഉള്ളിയാണ്. ഇതിൻ്റെ പച്ച തണ്ടുകൾ ഉൾപ്പെടെ എല്ലാം ഫ്രൈഡ് റൈസ്, ന്യൂഡിൽസ്, ചില്ലി ചിക്കൻ തുടങ്ങിയ ഭക്ഷണങ്ങളിൽ ഉപയോഗിക്കും. ഇതാണ് സ്പ്രിംഗ് ഒനിയൻ എന്ന് അറിയപ്പെടുന്നത്.
കേരള വിപണിയിൽ സവാളയുടെ പ്രാധാന്യം
കേരളത്തിൻ്റെ ഭക്ഷണ സംസ്കാരത്തിൽ ഉള്ളി വളരെ പ്രാധാന്യമർഹിക്കുന്നു. ഉള്ളി ഇല്ലാത്ത അടുക്കള കേരളത്തിൽ ഇല്ല എന്നു പറയേണ്ടി വരും. വിപണിയുടെ സ്വഭാവവും കാലാവസ്ഥാ വ്യതിയാനവും ഡിമാൻഡിലെ ചാഞ്ചാട്ടവുമെല്ലാം ഉള്ളി വിലയെ സ്വാധീനിക്കുന്നുണ്ട്.
സവാളയില്ലാത്ത അടുക്കളയില്ല..
സവാള ഉപയോഗിക്കാത്ത അടുക്കളകൾ കേരളത്തിൽ വളരെ കുറവാണ്. പണ്ട് ചില പ്രത്യേക മതവിഭാഗത്തിലുള്ളവർ സവാള ഉപയോഗിക്കാറില്ലായിരുന്നു. ഇപ്പോഴും ചില വിശ്വാസികൾ സവാളയെ മാറ്റി നിർത്താറുണ്ട്. എന്നാൽ കേരളത്തിലെ ഭക്ഷണ സംസ്കാരത്തിൽ സവാളക്ക് ഒരു സുപ്രധാന പങ്ക് തന്നെയുണ്ട്.
സവാള ഉത്പാദനം..
മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ സവാള കൃഷി അത്ര വ്യാപകമല്ല, കേരളത്തിൽ ഡിമാൻഡ് വർദ്ധിച്ചിട്ടും കൃഷിയിലേക്ക് ആളുകൾ വ്യാപകമായിട്ട് ഇറങ്ങുന്നില്ല. കർണാടക, തമിഴ്നാട്, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നാണ് കേരളത്തിലേക്ക് കൂടുതൽ സവാള എത്തുന്നത്. പാലക്കാട് അട്ടപ്പാടി, ഇടുക്കിയിലെ കാന്തല്ലൂർ എന്നീ സ്ഥലങ്ങളിലാണ് കേരളത്തിൽ സവാള കൃഷിയുള്ളത്. എന്നാൽ നിലവിൽ നിലരവിധ യുവ കർഷകരും അവരവരുടെ തോട്ടങ്ങളിൽ സവാള കൃഷി ചെയ്യുന്നുണ്ട്. ഇന്ത്യയിൽ ഏറ്റവും കുറവ് സവാള ഉത്പാദിപ്പിക്കുന്നതും കേരളത്തിൽ തന്നെയാണ്. മഹാരാഷ്ട്രയിലാണ് ഏറ്റവും ഉയർന്ന ഉത്പാദനമുള്ളത്.
മഴക്കാലത്ത് സവാള വിപണിയിൽ തകർച്ചയുണ്ടോ?
മൺസൂൺ കാലം കേരളത്തിലെ ഉള്ളി വിലയെ കാര്യമായി ബാധിക്കും. കനത്ത മഴയും മഴക്കാലത്തെ വെള്ളക്കെട്ടും ഉള്ളി വിളകൾക്ക് കേടുപാടുകൾ വരുത്തും. ഇതോടെ വിളവെടുപ്പ് കുറയുകയും, വിപണിയിൽ വില ഉയരുന്നതിനും കാരണമാകും.