പായസം മുതല്‍ ഉപ്പുമാവില്‍ വരെ കശുവണ്ടിയുണ്ട്. കേരളത്തിലെ പ്രധാന വിഭവങ്ങളിലെല്ലാം കശുവണ്ടി ഉപയോഗിക്കുന്നുണ്ട്. കേരളത്തിൽ വളരെ വ്യാപകമായി കൃഷിചെയ്യപ്പെടുന്ന കശുമാവിൽ നിന്നാണ് കശുവണ്ടി ... Read more
| Date | കശുവണ്ടി |
|---|---|
| Jun 24, 2026 | ₹10,000 - ₹110,000 |
| Jun 17, 2026 | ₹10,000 - ₹11,000 |
| Jun 16, 2026 | ₹10,000 - ₹11,000 |
| Jun 6, 2026 | ₹10,000 - ₹11,000 |
| Jun 1, 2026 | ₹10,000 - ₹11,000 |
| May 25, 2026 | ₹11,000 - ₹12,000 |
| May 10, 2026 | ₹10,000 - ₹11,000 |
| May 9, 2026 | ₹10,000 - ₹11,000 |
| May 8, 2026 | ₹10,000 - ₹11,000 |
| May 7, 2026 | ₹10,000 - ₹11,000 |
കശുവണ്ടിയുടെ പ്രത്യേകത
ബ്രസീലിലെ ആമസോണ്‍ കാടുകളിൽ നിന്നാണ് കശുമാവിന്റെ ഉത്ഭവം. പിന്നീട് പലവഴിയിലായി കേരളത്തിലെത്തി. ബ്രസീല്‍, വീയറ്റ്‌നാം, ഇന്ത്യ ഉള്‍പ്പെടെ നിരവധി രാജ്യങ്ങളിൽ കശുവണ്ടി ഒരു പ്രധാന വ്യാപാര ഉൽപ്പന്നമാണ്. ധാരാളം പോഷക ഗുണങ്ങൾ അടങ്ങിയതാണ് കശുവണ്ടി. പ്രോട്ടീൻ, കോപ്പർ, കാത്സ്യം, മഗ്നീഷ്യം, അയേൺ, ഫോസ്ഫറസ്, പൊട്ടാസ്യം, സിങ്ക് എന്നിവയുടെ കലവറയാണിത്. കൂടാതെ വിറ്റാമിൻ സി, വിറ്റാമിൻ ബി1, വിറ്റാമിൻ ബി2, വിറ്റാമിൻ ബി3, വിറ്റാമിൻ ബി6, ഫോളേറ്റ്, വിറ്റാമിൻ ഇ, വിറ്റാമിൻ കെ എന്നിവയും കശുവണ്ടിയിൽ ധാരാളമുണ്ട്.
കശുവണ്ടിയിലെ കൊഴുപ്പ് കൊളസ്ട്രോൾ കുറച്ച് ഹൃദയാരോഗ്യത്തെ സംരക്ഷിക്കും. കശുവണ്ടിയിൽ അടങ്ങിയ സിങ്കും വിറ്റാമിനുകളും രോഗപ്രതിരോധം വർദ്ധിപ്പിക്കും. നിലവിൽ കേരളത്തിൽ കശുവണ്ടിയുടെ വില കുതിക്കുകയും ഇടിയുകയും ചെയ്യുന്നുണ്ടെങ്കിലും ഡിമാൻഡ് കുറയുന്നില്ല എന്നത് സത്യമാണ്. ഡയറ്റ് എടുക്കുന്നവരെല്ലാം അവരുടെ ഭക്ഷണത്തിൽ കശുവണ്ടി ഉൾപ്പെടുത്താറുണ്ട്.
കശുവണ്ടിയും കേരളവും...
കേരളത്തിലെ കശുവണ്ടി വ്യവസായം പ്രധാനമായും കൊല്ലം ജില്ലയിലാണുള്ളത്. ഇവിടെ കശുമാവ് കൃഷി കുറവായതിനാൽ വടക്കൻ ജില്ലകൾ, അയൽ സംസ്ഥാനങ്ങൾ, ആഫ്രിക്കൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന തോട്ടണ്ടി ഇവിടെ അസംസ്കൃത വസ്തുവായി ഉപയോഗിക്കുന്നു. തോട്ടണ്ടി സംസ്കരിച്ച് മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ നിർമ്മിച്ച് ഇവിടുന്ന് കയറ്റുമതി ചെയ്യുന്നു. അതായത് 'കശുവണ്ടി ഫാക്ടറികളുടെ നാട്', 'കേരളത്തിൽ കശുവണ്ടി വ്യവസായത്തിന്റെ ഈറ്റില്ലം' എന്നൊക്കെയാണ് കൊല്ലം ജില്ല അറിയപ്പെടുന്നത്. കൊല്ലത്ത് നിരവധി സർക്കാർ ഫാക്ടറികളും സ്വകാര്യ ഫാക്ടറികളുമുണ്ട്.
മലയാളികൾക്ക് കശുവണ്ടിയോടുള്ള സമീപനം കുറയുന്നില്ല. വിപണിയിൽ വ്യാജൻമാരായ കശുവണ്ടികൾ ഇറങ്ങുന്നുണ്ടെങ്കിലും മികച്ച ക്വാളിറ്റിയുള്ളവയ്ക്ക് അൽപം വിലക്കൂടുതലുണ്ട്.