കേരളത്തില്‍ ഇന്നത്തെ പാല് വില

13 May 2026

രാവിലത്തെ ചായക്ക് മുതൽ, അമ്പലത്തിലെ പാൽപ്പായസത്തിന് വരെ പാലില്ലാതെ പറ്റാത്ത നാടാണ് കേരളം. പാലിനും പാൽ ഉത്പന്നങ്ങളും സംസ്ഥാനത്ത് വലിയ പ്രധാന്യമുണ്ട്. കേരളത്തിൻ്റെ ദൈനംദിന ജീവിതത്തിലും ... Read more

₹52 - ₹58 / യൂണിറ്റ്
13 May 2026

കഴിഞ്ഞ 10 ദിവസത്തെ പാല് വിലകൾ - കേരളം

Date Milk(Milma)
May 10, 2026 ₹52 - ₹58
May 9, 2026 ₹52 - ₹58
May 8, 2026 ₹52 - ₹58
May 7, 2026 ₹52 - ₹58
May 6, 2026 ₹52 - ₹58
Apr 30, 2026 ₹52 - ₹58
Apr 29, 2026 ₹52 - ₹58
Apr 28, 2026 ₹52 - ₹58
Apr 19, 2026 ₹52 - ₹58
Apr 18, 2026 ₹52 - ₹58

സംസ്ഥാനത്തെ ക്ഷീരമേഖല

കൃഷിയേക്കാളും ടൂറിസത്തേക്കാളും പിന്നിലാണെങ്കിലും സംസ്ഥാനത്തെ ക്ഷീരമേഖല  നിരവധി പേരുടെ ഉപജീവനമാർഗ്ഗം കൂടിയാണ്. ഗ്രാമപ്രദേശങ്ങളിൽ ചെറുകിട ക്ഷീരകർഷകരും- അതിനോടനുബന്ധിച്ച സഹകരണ സൊസൈറ്റികളും സാധാരണ കാഴ്ചയാണ്. ദേശീയ തലത്തിൽ പാൽ ഉൽപ്പാദനത്തിൽ കേരളം  മുൻപന്തിയിലല്ലെങ്കിലും, പ്രാദേശിക സഹകരണ സ്ഥാപനങ്ങളും പാൽ സംഭരണ കേന്ദ്രങ്ങളും സ്ഥിരമായി പാൽ വിതരണം ഉറപ്പാക്കുന്നു.  


ഉൽപ്പാദനത്തിലെ കുറവ്

കഴിഞ്ഞ കുറേ വർഷങ്ങളായി സംസ്ഥാനത്തെ പാൽ ഉൽപ്പാദനത്തിൽ ഗണ്യമായ വർദ്ധനവുണ്ട്. 2020-21 സാമ്പത്തിക വർഷത്തിൽ കേരളത്തിന്റെ പാൽ ഉൽപ്പാദനം ഏകദേശം 25.34 ലക്ഷം മെട്രിക് ടണ്ണായിരുന്നു. ഉയർന്ന കാലിത്തീറ്റ വില, കർഷകർക്ക് ലാഭകരമല്ലാത്ത പാൽ വില, കാലിത്തീറ്റയുടെയും പച്ചപ്പുല്ലിന്റെയും ദൗർലഭ്യം, ചികിത്സാ ചെലവുകൾ എന്നിവയെല്ലാം ക്ഷീര കർഷകർ നേരിടുന്ന വെല്ലുവിളികളാണ്. പാൽ ഉൽപ്പാദനം വർദ്ധിപ്പിക്കാൻ സർക്കാർ വിവിധ പദ്ധതികളും ആവിഷ്കരിച്ചിട്ടുണ്ട്. 


കേരളം കണികൊണ്ടുണരുന്ന ഉന്മേഷം

ക്ഷീരഗ്രാമം പദ്ധതി, കർഷകർക്ക് സബ്സിഡികൾ, ഗുണമേന്മയുള്ള കന്നുകാലികളെ ലഭ്യമാക്കൽ, വെറ്ററിനറി സേവനങ്ങൾ മെച്ചപ്പെടുത്തൽ എന്നിവ ഇതിൽ ഉൾപ്പെടുന്നു. മിൽമ പോലുള്ള സഹകരണ പ്രസ്ഥാനങ്ങൾ പാൽ സംഭരണത്തിലും വിതരണത്തിലും നിർണ്ണായക പങ്കുവഹിക്കുന്നു. ഈ ശ്രമങ്ങളിലൂടെ കേരളം പാൽ ഉൽപ്പാദനത്തിൽ സ്വയംപര്യാപ്തത നേടാനുള്ള പാതയിലാണ്.

രാവിലെ ചായ വേണം

മലയാളികളുടെ വികാരമാണ് ചായ. രാവിലെ നല്ല ചായ കുടിക്കാത്തവർ ആരുണ്ട്. എന്നാൽ അതിനും പാൽ തന്നെ ആദ്യം വേണം. നല്ല കുറുകിയ, ഗുണമേന്മയുള്ള പാൽ തന്നെയാണ് ആളുകൾക്ക് താത്പര്യം. പണ്ട് കേരളത്തിലെ എല്ലാ വീടുകളിലും ഓരോ പശു വീതം ഉണ്ടായിരുന്നു. അതിനാൽ പാൽ ക്ഷാമം നേരിട്ടിരുന്നില്ല. പാൽ ചായ കുടിക്കാതെ ഒരു ദിവസം തുടങ്ങാൻ സാധിക്കാത്ത എത്രയോ മലയാളികളുണ്ട്. ഇതു തന്നെയാണ് കേരളത്തിൽ പാലിൻ്റെ ഡിമാൻഡ് ഉയർത്തുന്നതും..

പാലിലെ ഗുണങ്ങൾ....

പാലിൽ നിരവധി ഔഷധ ഗുണങ്ങൾ അടങ്ങിയിരിക്കുന്നു. കാൽസ്യം, പ്രോട്ടീൻ, വിറ്റാമിനുകൾ എന്നിവ അടങ്ങുന്ന ഒരു പോഷക സമ്പുഷ്ടമായ പാനീയമാണ് പാൽ. അസ്ഥികളുടെ ആരോഗ്യത്തിനും മറ്റും പാൽ കുടിക്കുന്നത് നല്ലതാണ്. കുഞ്ഞുങ്ങളുടെ ആരോഗ്യപുഷ്ടിക്കും, ഗർഭിണികൾക്കും പാൽ കുടിക്കുന്നത് കൂടുതൽ ഉചിതമാണ്.

കേരളത്തിലെ പ്രധാന പാൽ കമ്പനികൾ...

കേരളം കണി കണ്ടുണരുന്ന നന്മ, ഈ വാചകം പൊതു മേഖലാ ക്ഷീര സ്ഥാപനമായ മിൽമയുടേതാണ്. കേരളത്തിലുടനീളം ബിസിനസുള്ള മിൽമക്ക് ജനപ്രീതി വളരെ കൂടുതലാണ്. അതിനു പുറമേ പ്രാദേശിക ബ്രാൻഡുകളായ മലനാട്, ജീവ, കർഷകശ്രീ, മുരല്യ പാൽ തുടങ്ങി നിരവധിയുണ്ട്. കേരളത്തിനു പുറത്തുള്ള നന്ദിനി മിൽക്ക്, വിജയ, അമൂൽ തുടങ്ങിയ പാലുകളും കേരളത്തിൽ ശ്രദ്ധയാകർഷിക്കുന്നു. എങ്കിലും കേരളത്തിൻ്റെ പ്രധാന പാൽ മിൽമ തന്നെയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X