കേരളത്തിലെ ഒരു പ്രധാന കൃഷിയാണ് റബ്ബർ. കേരളത്തിൻ്റെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ കൃഷി രീതിയാണിത്. എന്നാൽ വിപണിയിൽ കനത്ത ഇടിവുകൾ നേരിടേണ്ടി വരുന്നു. അതിനു കാരണം കാലാവസ്ഥാ വ്യതിയാനവും ടാപ്പിംഗ് ... Read more
| വേരിയൻ്റ് | വില (ക്വി) | വ്യത്യാസം |
|---|---|---|
| ആർആർഎസ് - 4 | ₹27,300 | - |
| ആർആർഎസ് - 5 | ₹26,800 | -200 |
| എസ്എൻആർ - 20 | ₹22,600 | +600 |
| Date | ആർആർഎസ് - 4 | ആർആർഎസ് - 5 | എസ്എൻആർ - 20 |
|---|---|---|---|
| Jun 24, 2026 | ₹27,300 | ₹26,800 (-200.00) | ₹22,600 (+600.00) |
| Jun 17, 2026 | ₹27,300 | ₹27,000 | ₹22,000 |
| Jun 16, 2026 | ₹27,300 (+1100.00) | ₹27,000 (+1100.00) | ₹22,000 (+1100.00) |
| Jun 6, 2026 | ₹26,200 (+550.00) | ₹25,900 (+550.00) | ₹20,900 (+100.00) |
| Jun 1, 2026 | ₹25,650 (+450.00) | ₹25,350 (+450.00) | ₹20,800 |
| May 25, 2026 | ₹25,200 (+700.00) | ₹24,900 (+800.00) | ₹20,800 (+200.00) |
| May 10, 2026 | ₹24,500 | ₹24,100 | ₹20,600 |
| May 9, 2026 | ₹24,500 | ₹24,100 | ₹20,600 |
| May 8, 2026 | ₹24,500 | ₹24,100 | ₹20,600 |
| May 7, 2026 | ₹24,500 | ₹24,100 | ₹20,600 |
റബ്ബർ കൃഷിയും പ്രത്യേകതയും
കേരളത്തിൽ കൃത്യമായ മഴ, മണ്ണിന്റെ ഘടന എന്നിവയാണ് റബ്ബർ കൃഷി വളരാൻ കാരണമായത്. റബ്ബർ മരത്തിന്റെ തൊലിക്കടിയിൽ നിന്നും ഊറിവരുന്ന റബ്ബർ പാൽ ഉറയ്ക്കുമ്പോഴാണ് അത് റബ്ബർ ഷീറ്റിലേക്കും പിന്നീടുള്ള എല്ലാ റബ്ബർ രൂപങ്ങളിലേക്കും എത്തുന്നത്. അതായത് ടാപ്പിംഗ് രീതിയിലൂടെയാണ് റബ്ബർ ഉൽപ്പാദിപ്പിക്കുന്നത്.
റബ്ബർ ഒരു ഇലകൊഴിയുന്ന വൃക്ഷമാണ്. ഇതിൻ്റെ തടി അധികം വളവില്ലാതെ നേരെ വളരുന്നു. ജനുവരി-ഫെബ്രുവരി മാസങ്ങളിൽ റബ്ബർ മരത്തിൻ്റെ ഇലകൊഴിക്കുകയും ഒരു മാസത്തിനുള്ളിൽ അത് തളിർക്കുകയും ചെയ്യുന്നു.
റബ്ബറിൻ്റെ തലസ്ഥാനം
ഇന്ത്യയിൽ റബ്ബറിൻ്റെ തലസ്ഥാനം എന്നറിയപ്പെടുന്നത് തന്നെ കേരളമാണ്. രാജ്യത്തെ റബറിന്റെ 75 ശതമാനവും കേരളത്തിലാണ് ഉൽപാദിപ്പിക്കുന്നത്. റബ്ബർ കൃഷി ശരിയായ രീതിയിൽ മുന്നോട്ട് കൊണ്ടു പോയാൽ വമ്പൻ ലാഭം സൃഷ്ടിക്കാം. എന്നാൽ ടാപ്പിംഗ് തൊഴിലാളികളുടെ കുറവാണ് കൃഷി ഇടിയാൻ കാരണമാവുന്നത്.
സത്യത്തിൽ റബ്ബർ കേരളത്തിൽ നിന്നും ഉത്ഭവിച്ചതല്ല. ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ നിന്നാണ് റബ്ബർ കൃഷി ഇന്ത്യയിൽ എത്തുന്നത്. പക്ഷേ കേരളത്തിൻ്റെ സാമ്പത്തിക വളർച്ചയിൽ റബ്ബർ സുപ്രധാന പങ്ക് വഹിക്കുന്നുണ്ട്.
വിലയിലെ ചാഞ്ചാട്ടം...
കൃഷി മുന്നോട്ട് കൊണ്ടുപോകാൻ നിരവധി ചിലവുകൾ വഹിക്കേണ്ടി വരുന്നെങ്കിലും അതിനനുസരിച്ചുള്ള വില റബ്ബർ കൃഷിയിൽ നിന്നും കർഷകർക്ക് ലഭിക്കുന്നില്ല എന്നതാണ് പലരും റബർ ഉപേക്ഷിക്കാൻ കാരണമാവുന്നത്. സാധാരണ റബ്ബറുകൾക്കു പുറമേ നിരവധി കൃതൃമ റബ്ബറുകളും വിപണിയിൽ ലഭ്യമാണ്.