കേരളം എന്നാൽ കേര വൃക്ഷങ്ങളുടെ നാട് എന്നാണ് അറിയപ്പെടുന്നത്. കേരളം കേര വൃക്ഷങ്ങളാൽ സമ്പന്നമായതിനാൽ നാളികേരം അഥവാ തേങ്ങ വളരെ സുലഭമായി ലഭിക്കുന്നു. കേരളത്തിൻ്റെ പരമ്പരാഗത ഭക്ഷണ രീതികളിൽ തേങ്ങയുടെ ... Read more
| Date | തേങ്ങ |
|---|---|
| Jun 24, 2026 | ₹39 |
| Jun 17, 2026 | ₹39 |
| Jun 16, 2026 | ₹39 (-5.00) |
| Jun 6, 2026 | ₹44 |
| Jun 1, 2026 | ₹44 |
| May 25, 2026 | ₹44 |
| May 10, 2026 | ₹44 (-6.00) |
| May 9, 2026 | ₹50 |
| May 8, 2026 | ₹50 |
| May 7, 2026 | ₹50 (+50.00) |
തേങ്ങയും കേരളവും..
വർഷങ്ങൾക്കു മുന്നേ വിഭവ സമൃദ്ധമായിരുന്നു കേരളത്തിലെ തെങ്ങ് കൃഷി. ഏക്കറുകളോളം തെങ്ങിന്‍ തോപ്പുകളുണ്ടായിരുന്നു. എന്നാൽ നിലവിൽ തെങ്ങ് കൃഷിയ്ക്ക് പണ്ടത്തെ അത്രയും മാർക്കറ്റില്ല. അതിനു കാരണം സ്ഥല പരിമിതിയും തെങ്ങ് കൃഷി കർഷകർ ഉപേക്ഷിക്കുന്നതുമാണ്. ഇപ്പോൾ കേരളത്തിൽ തേങ്ങ വ്യാപകമായി ഇറക്കുമതി ചെയ്യുന്നുണ്ട്. പക്ഷേ കൃഷി കുറഞ്ഞതോടെ പച്ചത്തേങ്ങയുടെ ഡിമാൻഡ് ഉയർന്നിട്ടുണ്ട്. അതിനാൽ വില കുതിക്കുന്നുണ്ട്.
തേങ്ങയുടെ പ്രത്യേകതകൾ..
നിരവധി ആവരണങ്ങളാൽ സംരക്ഷണ വലയത്തിൽ വളരുന്ന ഫലമാണ് തേങ്ങ. തൊണ്ട്, ചകിരി, ചിരട്ട എന്നീ ഭാഗങ്ങൾക്കുള്ളിലാണ് തേങ്ങയുടെ കാമ്പ്. നാളികേരം വിളഞ്ഞു പാകമാകുന്നതിനു മുൻപുള്ള അവസ്ഥയിൽ അതിനെ ഇളനീർ അല്ലെങ്കിൽ കരിക്ക് എന്ന് പറയുന്നു. തേങ്ങയുടെ കാമ്പ് ഉണക്കി കൊപ്രയാക്കി അതിൽ നിന്നും വെളിച്ചെണ്ണ ഉത്‌പാദിപ്പിക്കുന്നു.
കൊപ്രയിൽ നിന്ന് വെളിച്ചെണ്ണ എടുത്ത ശേഷമുള്ള അവശിഷ്ടമാണ് കൊപ്ര പിണ്ണാക്ക്, ഇത് കാലിത്തീറ്റയായി ഉപയോഗിക്കുന്നു. വേര് വന്നുതുടങ്ങിയ തേങ്ങയുടെ അകത്തുള്ള ഖരപദാർത്ഥമാണ് പൊങ്ങ്. തേങ്ങാവെള്ളത്തിൽ നിരവധി ഔഷധഗുണങ്ങൾ അടങ്ങിയിട്ടുണ്ട്.
തേങ്ങയുടെ വിപണി...
കരിക്കിന് ഈടാക്കുന്ന വിലയല്ല പച്ചത്തേങ്ങക്കും, ഉണക്ക തേങ്ങക്കും കൊപ്രക്കും ഈടാക്കുന്നത്. എല്ലാത്തിനും വ്യത്യസ്ത വില നൽകുന്നു. തെങ്ങ് കൃഷി ചെയ്യുന്നതിലൂടെ വിവിധ മേഖലകളിൽ അനന്ത സാധ്യതകളാണ് തുറക്കുന്നത്. കോഴിക്കോട് കുറ്റ്യാടിയിലും പരിസര പ്രദേശങ്ങളിലും ഉൽപ്പാദിപ്പിക്കുന്ന തെങ്ങിൻ തൈകൾ മികച്ച ഫലം നൽകുന്നതും രോഗപ്രതിരോധശേഷിയും ഉള്ളവയാണെന്ന് റിപ്പോർട്ട്. അതിനാൽ ഇത് കുറ്റ്യാടിതേങ്ങ എന്ന പേരിൽ കേരളത്തിൽ അറിയപ്പെടുന്നു.
ഇപ്പോൾ നിരവധി സങ്കരയിനം തെങ്ങ് ഇനങ്ങൾ വിപണിയിൽ എത്തിയിട്ടുണ്ട്. അതിനാൽ മൂന്നാം വർഷം മികച്ച കായ് ഫലം നൽകുന്നു. നിലവിലെ വിപണിയിൽ തേങ്ങാ വില കുതിക്കുന്നുണ്ട്. തെങ്ങ് കൃഷി കേരളത്തിൽ വീണ്ടും വ്യാപകമായാൽ മറ്റു സംസ്ഥാനങ്ങളേക്കാൾ കേരളം വിപണിയിൽ മുന്നേറും.